PERSONALITIES || SHINING STARS || BOOKS || BLOGS || E DALAM || YUVACHAITHANYAM || GUESTHOUSE RESERVATION

 

Samajam News and updates

പിഷാരോടി സമാജം എറണാകുളം ശാഖാ വാർഷികം

പ്രിയ സമുദായാംഗങ്ങളെ,


എറണാകുളം ശാഖയുടെ വാർഷികാഘോഷം 2017 മെയ് 13ംതിയതി, ശനിയാഴ്ച, ഉച്ചക്ക് 2 മണി മുതൽ തൃപ്പൂണിത്തുറ സ്റ്റാച്ച്യു കവലയിലുള്ള കൂത്തമ്പലം ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ഈ അവസരത്തിൽ താങ്കൾ കുടുംബസമേതം വന്ന് ഈ ആഘോഷം വിജയകരമാക്കി തീർക്കുവാൻ താല്പര്യപ്പെടുന്നു.
 

സ്ഥലം: കൂത്തമ്പലം ഹാൾ, സ്റ്റാച്ച്യു കവല, തൃപ്പൂണിത്തുറ
തിയതി: 2017 മെയ് 13 (ശനിയാഴ്ച

കാര്യപരിപാടികൾ
2.00 : രജിസ്ട്രേഷൻ
2.30: പതാക ഉയർത്തൽ
2.40: ഉദ്ഘാടനം
2.45: വിവിധ വ്യക്തികളെ ആദരിക്കൽ
3.30: കലാപരിപാടികൾ

ഡാൻസ്
പാട്ട്
മോഹിനിയാട്ടം
ഭരതനാട്യം

തുടർന്ന്
പിഷാരോടി സമാജം എറണാകുളം ശാഖ അവതരിപ്പിക്കുന്ന നാടകം
“ആകാശഗംഗ”
‘സ്നേഹത്തിന്റെ ആകാശഗംഗ ഈ മണ്ണിൽ പരന്നൊഴുകുന്നത് കാണാൻ യുഗങ്ങളായി മനുഷ്യനാഗ്രഹിക്കുന്നു. അതിനു വിലങ്ങു തടിയായി നില്ക്കുന്നത് സങ്കീർണ്ണങ്ങളായ ജീവിത പ്രശ്നങ്ങളാണ്‌. അങ്ങനെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, വികാരം കൊള്ളിക്കുകയും ചെയ്യുന്ന കുറെ മനുഷ്യരുടെ കഥ’

സംവിധാനം: ടി. കെ വേണുഗോപാൽ
വേദിയിൽ:

സുരേഷ്കുമാർ
ജയരാജ് എ പി
മണി നാരായണൻ
അഭിജിത്
ടി കെ വേണുഗോപാൽ
രഞ്ജിനി സുരേഷ്
സതി ജയരാജ്
സൗമ്യ ബാലഗോപാൽ
 

പ്രസിഡണ്ട്        സെക്രട്ടറി


കൊടകര ശാഖാ വാർഷികാഘോഷം

പിഷാരോടി സമാജം കൊടകര ശാഖാ വാർഷികാഘോഷങ്ങൾ 23-04-2017 ഞായറാഴ്ച കോടാലിയിലെ ധർമ്മശാസ്താ ട്രസ്റ്റ് ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കലാപരിപാടികൾ അവതരിപ്പിക്കാനും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പൊതു വിജ്ഞ്യാന മൽസരത്തിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ(കൊടകര ശാഖ) എത്രയും വേഗം പേര്‌ രജിസ്റ്റർ ചെയ്യുക.
 

സെക്രട്ടറി, കൊടകര ശാഖശ്രീ കോങ്ങാട് അച്ചുത പിഷാരോടി സ്മാരക “ക്ഷേത്രകലാ” പുരസ്കാരം

1. ശ്രീ അച്ചുത പിഷാരോടിയുടെ മക്കൾ അദ്ദേഹത്തിന്റെ സ്മരണാർത്ഥം, പിഷാരോടി സമാജത്തിന്റെ സഹകരണത്തോടെ നല്കുന്ന പുരസ്കാരം.
2. 10000/-(പതിനായിരം) രൂപയും പ്രശസ്തിപത്രവും ആയിരിക്കും പുരസ്കാര ജേതാവിനു നല്കുക.
3. ഓട്ടൻ തുള്ളൽ, കഥകളി, ചാക്യാർകൂത്ത്, പാഠകം, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളിലും, തായമ്പക, പഞ്ചവാദ്യം, മേളം, കൊമ്പ് പറ്റ്, കുഴൽ പറ്റ് തുടങ്ങിയ അനുഷ്ഠാന കലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള 50 വയസ്സിനു മുകളിലുള്ള കലാകാരന്മാരെയാണ്‌ പുരസ്കാരത്തിനായി തെരൻഞ്ഞെടുക്കുക.
4. ഇതിൽ പ്രഥമ പരിഗണന തുള്ളൽ രംഗത്ത് സജീവസാന്നിദ്ധ്യമുള്ള കലാകാരന്മാർക്കാണ്‌.എല്ലാ മേഖലകളിലും പിഷാരോടി കലാകാരന്മാർക്ക് മുൻഗണന നല്കുന്നതാണ്‌.
5. അച്ചുതപിഷാരോടിയുടെ മക്കളിൽ ഒരാളും അവർ നിർദ്ദേശിക്കുന്ന ഒരു കലാനിരൂപകനും പിഷാരോടി സമാജം നിർദ്ദേശിക്കുന്ന രണ്ടു പേരും സമാജം പ്രസിഡണ്ടും ചേർന്ന ജഡ്ജിംഗ് കമ്മിറ്റിയാണ്‌ അന്തിമമായി പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക.
6. പിഷാരോടി സമാജത്തിന്റെ ശാഖകൾക്കും വ്യക്തികൾക്കും സംഘടനകൾക്കു പുരസ്കാരത്തിനുള്ള നിർദ്ദേശങ്ങൾ നൽ കാവുന്നതാണ്‌.
7. അത്യാവശ്യഘട്ടങ്ങളിൽ, തുള്ളൽ അല്ലാത്തതും ക്ഷേത്രകലകളിലെ മേല്പ്പറഞ്ഞ വിഭാഗങ്ങളിലെ കലാകാരന്മാരെ തെരഞ്ഞെടുക്കുവാൻ ജഡ്ജിംഗ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
8. പുരസ്കാരം ഏർപ്പെടുത്തിയ കുടുംബത്തിന്‌ സാധിക്കുന്ന കാലം വരെ പുരസ്കാരം നല്കുമെന്നും അറിയിക്കുന്നു.

കൃഷ്ണപുരത്ത് മുരളി
കെ. പി രവി
 


കെ പി ശ്രീധര പിഷാരോടി സ്മാരക വിദ്യാനിധി
ചില സംശയങ്ങളും അവക്കുള്ള ഉത്തരങ്ങളും

 

1. വിദ്യാനിധി ആർക്കുവേണ്ടിയാണ്‌?
നമ്മുടെ സമുദായത്തിൽ പഠിക്കാൻ താൽ പര്യമുള്ള, എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം +2 കഴിഞ്ഞ് തുടർപഠനം നടത്താൻ കഴിയാത്തവരാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ.
 

2. എത്ര രൂപയാണ്‌ ഇതു വഴി ലഭിക്കുക?
പരമാവധി ഒരു ലക്ഷം രൂപയാണ്‌ നൽ കുക. പഠിക്കുന്ന കോഴ്സ് കഴിയുന്നതുവരെയുള്ള ചിലവായാണ്‌ ഇത് നൽ കുന്നത്.


3. എന്തിനെല്ലാമാണ്‌ സഹായം ലഭിക്കുക?
സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനങ്ങൾക്കാണ്‌ ഈ ധനസഹായം ലഭിക്കുക. ഏത് മേഖലയാണോ(എഞ്ചിനീയറിംഗ്/മെഡിസിൻ/ഡിപ്ലോമ/ബി എഡ്/ മറ്റ് ഡിഗ്രി കോഴ്സുകൾ) തെരഞ്ഞെടുത്തിരിക്കുന്നത്, അതിനാവശ്യമായ ഫീസ് കോഴ്സ് കഴിയുന്നതുവരെ നല്കുന്നതാണ്‌. ആകെ ഫീസ് ഒരു ലക്ഷത്തിൽ താഴെയാണെങ്കിൽ ഫീസിതര ചിലവുകളും ഈ പദ്ധതിയിലൂടെ നല്കുന്നതാണ്‌. ഇതിൽ സമാജം PE&WS തീരുമാനം അന്തിമമായിരിക്കും.
 

4. ഇതു ലഭിക്കാനായി എന്താണ്‌ ചെയ്യേണ്ടത്?
വിദ്യാനിധി അപേക്ഷാ ഫോം പൂരിപ്പിച്ച് സമാജം ശാഖാ ഭാരവാഹികളെ ഏല്പ്പിക്കുകയോ പിഷാരോടി എജ്യൂകേഷണൽ സൊസൈറ്റിയുടെ വിലാസത്തിൽ ഏപ്രിൽ 30നു കിട്ടത്തക്ക രീതിയിൽ അയക്കുകയോ ചെയ്താലും മതി.
 

5. നാലു വർഷത്തെ കോഴ്സിനു ചേരുന്ന കുട്ടിക്ക് ആദ്യവർഷത്തിലോ അതിന്നടുത്ത വർഷത്തിലോ ഒരു വർഷം ചിലവാക്കേണ്ടി വന്നാൽ എന്തു ചെയ്യും?
വിദ്യാനിധി പദ്ധതിയിലൂടെ നല്കുന്ന പരമാവധി തുക ഒരു ലക്ഷമാണ്‌. ഇതിൽ കൂടുന്ന തുക സ്വയം കണ്ടെത്തേണ്ടതാണ്‌.


നമ്മൾക്കോരോരുത്തർക്കും +2 കഴിഞ്ഞ, നമ്മുടെ ഇടയിലുള്ള നന്നായി പഠിക്കാൻ താല്പര്യമുള്ള, പക്ഷേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെക്കുറിച്ച് അറിയാമായിരിക്കുമല്ലോ. അവരോടെല്ലാം അപേക്ഷിക്കാൻ പറയണം. നമ്മുടെ സമാജം ഭാരവാഹികളും അവരെക്കുറിച്ച് പറയുക. അങ്ങിനെ ഏറ്റവും അർഹനായ കുട്ടിക്കുതന്നെ ഈ സഹായം ലഭിക്കട്ടെ.
 

സെക്രട്ടറി, PE&WS
 


ശാഖാ ഭാരവാഹികളുടെ ശ്രദ്ധക്ക്

സംയുക്ത ഭരണസമിതി യോഗങ്ങളിൽ പല ശാഖകളുടെയും പ്രാതിനിധ്യം ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്‌. വളരെയധികം കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനുമുള്ള സമയത്ത് ശാഖാംഗങ്ങൾ അഭിപ്രായങ്ങൾ ഏകോപിപ്പിച്ച് കേന്ദ്ര തലത്തിൽ ചർച്ച ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാ ശാഖാ ഭാരവാഹികൾക്കുമുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവും ആക്കി മുന്നോട്ടു കൊണ്ടുപോകുവാൻ എല്ലാ ശാഖാ ഭാരവാഹികളുടെയും സഹായ സഹകരണങ്ങൾ വേണം. വളരെ കുറച്ച് ശാഖകൾ വളരെ ഭംഗിയായി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമ്പോൾ പല ശാഖകളും നിഷ്ക്രിയമാണോ എന്നൊരുസംശയം ഉണ്ടാവുന്നുണ്ട്. അത് സംഘടന നടപ്പിലാക്കി വരുന്ന സഹായപദ്ധതികൾ അർഹരായ അംഗങ്ങൾക്ക് ലഭിക്കാതെ പോകാനുള്ള സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട് ശാഖാ ഭാരവാഹികളുടെ സജീവ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ ശാഖകളും തങ്ങളുടെ ശാഖയിലെ അംഗങ്ങളുടെ പൂർണ്ണ വിവരം അടക്കം അഫിലിയേഷൻ ഫീസായ 1000 രൂപയും അപേക്ഷയും എത്തിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ജനറൽ സെക്രട്ടറിയെയോ അനുബന്ധ ഘടകങ്ങളുടെ സെക്രട്ടറിമാരെയോ വിളിച്ച് സംസാരിക്കാവുന്നതാണ്‌. കാലഘട്ടത്തിനനുസരിച്ച് നയമാറ്റങ്ങൾക്ക് എല്ലാ ശാഖാ ഭാരവാഹികളുടെയും സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്‌.

ജനറൽ സെക്രട്ടറിGuest House SAMAJAM NEWS Matrimonial Pirannal Madhuram Obitury E Dalam

All rights reserved