PERSONALITIES || SHINING STARS || BOOKS || BLOGS || E DALAM || YUVACHAITHANYAM || GUESTHOUSE RESERVATION

 

കാവശ്ശേരി പിഷാരത്ത് പൊന്നു പിഷാരസ്സ്യർ (93) ഇന്ന് , 23-05-2017 കാലത്തു 10.25 am നു അന്തരിച്ചു .
ഭര്ത്താവ് - പരേതനായ വളപ്പായ ആനായത്ത് പിഷാരത്ത് ഗോപാല പിഷാരോടി (Retd Stn Master) . 
മക്കൾ - ഇന്ദിര നാരായണൻ , കെ.പി.കരുണാകരൻ , കെ.പി.സേതുമാധവൻ , കെ.പി.മുരളീധരൻ 
 മരുമക്കൾ - (late) കെ.പി.നാരായണൻ (കാരൂർ) , T.N..നാരായണി , ഗിരിജ സേതുമാധവൻ , സുമ മുരളീധരൻ.


മാപ്രാണത്ത് പുത്തൻ പിഷാരത്ത് കൊച്ചമ്മിണി പിഷാരസ്യാർ (90 വയസ്സ്) ഇന്ന്, 23-05-2017 രാവിലെ മൂന്നു മണിക്ക് അന്തരിച്ചു. തിരുനാരായണപുരത്ത് നാരായണ പിഷാരോടി (Late) യുടെ ഭാര്യയാണ്. രാജൻ (Late), നന്ദൻ, വേണുഗോപാൽ, സോമനാഥൻ, പുഷ്പ, രവി, പ്രസാദ് എന്നിവർ മക്കളാണ്. വിജയലക്ഷ്മി രാജൻ, ഇന്ദിര നന്ദൻ, ജയ വേണുഗോപാൽ, ലത സോമനാഥൻ, C. G. മോഹനൻ, വിജയലക്ഷ്മി രവി, സുജാത പ്രസാദ് എന്നിവർ മരുമക്കളുമാണ്


കുനിശ്ശേരി പൂക്കുളങ്ങര പിഷാരത്ത് ധനലക്ഷ്മി പിഷാരസ്യാർ (71), 23-o5-2017 നു സെകൻഡറാബാദിലുള്ള സ്വവസതിയിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ കാട്ടുശ്ശേരി പിഷാരത്ത് രാമചന്ദ്രൻ
മകൾ: പത്മിനി
മരുമകൻ: കാരമുക്കിൽ പിഷാരത്ത് പദ്മകുമാർ


ആനായത്ത് കാട്ടു തൃക്കോവിൽ പിഷാരത്ത് ഭാസ്കരപി ഷാരോടി ഇന്ന് രാവിലെ (22.04.17) 7.15ന് അന്തരിച്ചു. 
ഭാര്യ - പരേതയായ കുളത്തൂർമന്ദാരത്തിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാർ.
മക്കൾ - ബിന്ദു, ശ്രീജ. 
മരുമക്കൾ - രാജൻ, സുരേഷ്.
സ്വർഗസ്ഥരായ സഹോദരങ്ങൾ എ.കെ. നാരായണ പിഷാരോടി (പാലൂർ), എ. കെ. അച്ചുതൻ (മുംബയ് ) അമ്മിണി പിഷാരസ്വാർ, ഭാഗവത ആചാര്യൻ ബാലകൃഷ്ണപിഷാരോടി


Thrikkur Pisharath Narayanikutti Pisharasiar(94) expired on 20-04-2017 at Gurgaon.
Husband: Pothani Pisharath Late Gopala Pisharody.
Son: Narayanan 
Daughter in law: Thankam Pisharasiar


Irinjalakkuda Kizhakke Pizharath Narayani Kutty Pisharasiar(84) expired at Chennai on 19-04-17.

Husband: V Gangadharan.

Children: Usha, Sreevalsan

In laws: Sreemanunni, Shailaja

പുലാമന്തോൾ, പാലൂർ കിഴക്കേക്കര, വടക്കേ പിഷാരത്ത് ഉണ്ണികൃഷ്ണ പിഷാരോടി(74) ഇന്ന്, 16-04-2017 രാവിലെ 3 മണിക്ക് അന്തരിച്ചു. 
ഭാര്യ: മഹാദേവ മംഗലത്ത് പിഷാരത്ത് തങ്കമണി പിഷാരസ്യാർ
മക്കൾ: രജനി, രമണി
മരുമക്കൾ: ജയകൃഷ്ണൻ, മധു
പേരക്കുട്ടികൾ: ജിഷ്ണു, അർജുൻ, ജിതിൻ, ഉണ്ണികൃഷ്ണൻ
സഹോദരൻ: വി പി വിജയരാഘവൻ(വസായ്, മുംബൈ)


Thonnangamath Pisharath Balakrishna Pisharody(83) expired at 12 noon on 11-04-2017 at Bangalore.
Wife Rishinaradamangalam Pisharath Madhavikutty (late).
Children: Rajeev and Sanjeev. 
D.in-laws - Geetha and Aarathi.


പയ്യലൂർ പിഷാരത്ത് അമ്മിണി പിഷാരസ്യാർ(89) 08-04-2017 നു ഔറംഗബാദിൽ വെച്ച് നിര്യാതയായി.

ഭർത്താവ്: പരേതനായ ആവണംകോട്ട് നാരായണപ്പിഷാരടി(അപ്പു)
മക്കൾ: ഇന്ദിര, ഗോവിന്ദൻകുട്ടി(രാജൻ), പരേതയായ ചന്ദ്രിക, രവി, സുജാത 
മരുമക്കൾ; രവീന്ദ്രൻ, ശോഭന, രാജൻ, വേണുഗോപാൽ 
സഹോദരങ്ങൾ:
ശാരദ, രമ ,
 പരേതരായ കൊച്ചമ്മിണി, രാജഗോപാലൻ, രാമചന്ദ്രൻ 


മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ഭരത പിഷാരോടി(73) ഇന്ന് 08-04-2017നു മുണ്ടൂരിൽ നിര്യാതനായി.
പത്നി: മേലീട്ടിൽ പിഷാരത്ത് മാലതി പിഷാരസ്യാർ

മക്കൾ: വിനീത(പൂനെ), പ്രസിദ്ധ പിന്നണി ഗായിക ചിത്ര അരുൺ
മരുമക്കൾ: സുരേഷ്, അരുൺ

പ്രസിദ്ധ കഥാകൃത്ത് പരേതനായ മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ സഹോദരനാണ്‌.


 

മുളകുന്നത്ത്കാവ് പിഷാരത്ത് ഡോ.രാമദാസ് പിഷാരോടി (62) ഇന്ന് (29-03-2017) നിരൃാതനായി.
ഭാരൃ കാട്ടൂര്‍ പിഷാരത്ത് ഡോ.ജയശ്രീ.
മക്കള്‍ വിനീത(എഞ്ചിനീയര്‍, ISRO) ഡോ.സംഗീത.
മരുമക്കള്‍ ഡോ.പ്രവീണ്‍,ഡോ.അര്‍ജ്ജുന്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് കിംസ് ആശുപത്രിയില്‍ വച്ചാണ് ഡോ. രാംദാസ് പിഷാരടി (62) മരണമടഞ്ഞത്. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ആദരാഞ്ജലികളര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം സ്വവസതിയായ പോങ്ങുംമൂട് ബാപ്പുജി നഗര്‍ മൈക്രോവേവ് ലൈന്‍ ഹൗസ് നമ്പര്‍ 82 ഗീതത്തില്‍ എത്തിക്കും. അവിടെ നിന്നുള്ള ചടങ്ങുകള്‍ക്ക് ശേഷം ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

പിഷാരോടി സമാജം കഴിഞ്ഞ വര്ഷം നടത്തിയ നിറമാല 2016 ന്റെ രക്ഷാധികാരിയായിരുന്നു.

ഡോ. രാംദാസ് പിഷാരടിയുടെ നിര്യാണത്തില്‍ പിഷാരോടി സമാജം പ്രസിഡണ്ട് , ജന. സെക്രട്ടറി തുടങ്ങി മറ്റു ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അപൂര്‍വ പ്രതിഭയാണ് അന്തരിച്ച തിരുവനന്തപുരം മെഡി. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. രാംദാസ് പിഷാരടി. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി സാക്ഷാത്ക്കരിച്ചത് ഡോ. രാംദാസ് പിഷാരടിയാണ്. മൃതസഞ്ജീവനി പദ്ധതിയിലൂടെ നൂറുകണക്കിനാള്‍ക്കാര്‍ക്കാണ് പുതുജീവിതം നല്‍കാനായത്. മൃതസഞ്ജീവനിയുടെ ആസ്ഥാനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പാളായും വൈസ് പ്രിന്‍സിപ്പാളായും ഇദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന വൃക്കരോഗ വിദഗ്ധനായ ഇദ്ദേഹം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ടിച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലും എസ്.യു.ടി. ആശുപത്രിയിലും നെഫ്രോളജി കണ്‍സള്‍ട്ടന്റായി ജോലി നോക്കിവരികയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളേജിന്റെ വികസനത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ ഡോ. രാംദാസ് പിഷാരടി നല്ലൊരു ഭരണകര്‍ത്താവുമായിരുന്നു. മെഡിക്കല്‍ കോളേജിനെ ആധുനികവത്ക്കരിക്കാന്‍ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. മറ്റേതൊരു സ്വകാര്യ ആശുപത്രിയിലുമുള്ള സൗകര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാനായി അദ്ദേഹം ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചു. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ ഒ.പി. മന്ദിരം എന്നിവ സാക്ഷാത്ക്കരിച്ചത് അദ്ദേഹമാണ്. ആകാശ ഇടനാഴി, ഇപ്പോള്‍ പണിപൂര്‍ത്തിയാകാറായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അദ്ദേഹമാണ്.

ഡോ. രാംദാസ് പിഷാരടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി. ചണ്ഡിഗഡ് പി.ജി.ഐ.എം.ഇ.ആര്‍. ല്‍ നിന്നും എ.ഡി. മെഡിസിന്‍, ഡി.എം. നെഫ്രോളജി, കാനഡ ഹാമിള്‍ട്ടണ്‍, ഒന്റാറിയോയില്‍ നിന്ന് എം.എസ്.സി. എന്നിവ കരസ്ഥമാക്കി. എഫ്.ഐ.എസ്.എന്‍. ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി, എഫ്.ആര്‍.സി.പി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, ഗ്ലാസ്‌ഗോ, എഫ്.ആര്‍.സി.പി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ഫെലേഷിപ്പും കരസ്ഥമാക്കി. 1982 മുതല്‍ 2015 വരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സേവനം അനുഷ്ടിച്ചു. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രൊഫസറായും അധ്യാപകനായും റിസര്‍ച്ച് ഗൈഡായും സുദീര്‍ഘമായ സേവനം നടത്തി. 2006 ഫെബ്രുവരി മുതല്‍ 2007 ഒക്‌ടോബര്‍ വരേയും 2008 ജനുവരി മുതല്‍ 2008 ജൂണ്‍ പകുതി വരേയും ഡോ. രാംദാസ് പിഷാരടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളായിരുന്നു. 2008 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായിരുന്നു. ദീര്‍ഘകാലത്തെ ഭരണപരിചയം കാരണം നിരവധി സംഭവനകള്‍ മെഡിക്കല്‍ കോളേജിന് നല്‍കാന്‍ അദ്ദേഹത്തിനായി.

 


 

 

 

 

 

 

  

Guest House SAMAJAM NEWS Matrimonial Pirannal Madhuram Obitury E Dalam

All rights reserved