സൗമ്യ ബാലഗോപാൽ

“Being an artist isn’t something you learn – it’s something you’re born into”

എൻറെ ചെറുപ്പം മുതലേ എൻറെ ആശയ പ്രകാശനങ്ങൾ എൻറെ കലാ പ്രകടങ്ങങ്ങളിലൂടെയായിരുന്നു. അത് ഇന്നും തുടരുന്നു.

മേല്പറഞ്ഞ വാചകങ്ങൾ പ്രശസ്ത നർത്തകി സൗമ്യ ബാലഗോപാലിന്റേതാണ്.

കുറച്ചു കാലം മുമ്പ് വരെ കേരള ഹൈക്കോടതിയിൽ അഡ്വ. ഉണ്ണിരാജിന്റെ കീഴിൽ അഭിഭാഷകയായി പ്രവർത്തിച്ച് പരിചയം നേടിയ അഡ്വ. സൗമ്യ ബാലഗോപാൽ ഇന്ന് തന്റെ മുഴുവൻ സമയവും കലയ്ക്കായ് നീക്കി വെച്ചിരിക്കുന്നു.

നർത്തകി, നൃത്താദ്ധ്യാപിക, നാട്യകല്പ എന്ന നൃത്തവിദ്യാലയത്തിൻറെ സ്ഥാപക എന്നിങ്ങനെ സൗമ്യ വിവിധ കർത്തവ്യങ്ങളിൽ വ്യാപൃതയാണ്.

മൂന്നാമത്തെ വയസ്സിൽ ആർ എൽ വി ഗീതാ വർമ്മയിൽ നിന്നും ഭരതനാട്യത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു തുടങ്ങി. തുടർന്ന് ആർ എൽ വി ദേവിയിൽ നിന്നും ഉപരിപഠനം.കൂടാതെ മോഹിനായാട്ടം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിലും ഉന്നത വിദ്യാഭ്യാസം നേടി. 13 വർഷത്തോളം കഥകളിയും അഭ്യസിച്ചു.

മോഹിനിയാട്ടത്തിൽ ദൂരദർശൻ എ ഗ്രേഡ് ആർട്ടിസ്റ്റും , ഭരതനാട്യത്തിൽ ബി ഗ്രേഡ് ആർട്ടിസ്റ്റും ആണ്.

എം ജി യൂണിവേഴ്‌സിറ്റി 1999 ലെ കലാതിലകം.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ കലാമണ്ഡലം കല്യാണിക്കുട്ടി ‘അമ്മ ട്രോഫി 1999 മുതൽ തുടർച്ചയായി മൂന്നു വർഷം.
അഭിനയത്തിൽ 1998 ൽ ദേശീയ സ്‌കോളർഷിപ്പ് ലഭിച്ചു.
1994 മുതൽ ലോകധർമ്മി നാടക ട്രൂപ്പിൽ അംഗം.

അച്ഛൻ: ആനായത്ത് പിഷാരത്ത് ജയരാജ്.
അമ്മ : ചെറുകാട്‌ പിഷാരത്ത് സതി.
ഭർത്താവ്:  ബാലഗോപാൽ
സഹോദരൻ: സാജൻ

സൗമ്യയെക്കുറിച്ച് കൂടുതലറിയാൻ സൗമ്യയുടെ വെബ്സൈറ്റ് പേജ് നോക്കുക.

https://sowmyabalagopal2.wixsite.com/borntodance

ഈയിടെ db cinemas സൗമ്യയുമായി നടത്തിയ ഒരു ഇൻറർവ്യൂ

5+

3 thoughts on “സൗമ്യ ബാലഗോപാൽ

  1. Congrats Sowmya Congrats. തുടർന്നു കൊണ്ടിരിക്കുന്ന സംരംഭത്തിൽ ഇനിയുമിനിയും അത്യുന്നതങ്ങളിൽ എത്തുമാകാറാകട്ടെ.

    0
  2. സൌമ്യ അഭിനന്ദനങ്ങൾ. വളരെ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്ന

    0
  3. ഇത്രയും മിടുക്കും കലാവാസനയും അതിന്നനുസരിച്ചു കലാപ്രതിഭ തെളിയിച്ച ഒരു കലാകാരി പുലാമന്തോളിനു കുടി അവകാശപ്പെട്ടു ഉണ്ടെന്നുള്ള വിവരം ഇപ്പോഴെങ്കിലും അറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ. മാതാപിതാക്കളെയും ചെറൂകാട്ട് കുഡുംബാംഗങ്ങളെയും അടുത്തറിയാം’ പരിചയപ്പെടാൻ വൈകിയതിൽ ഖേദിക്കുന്നു ഭാസുര ഭാവിനേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *