Raveendran K P

ഫർണിച്ചർ വ്യവസായത്തിനും മറ്റു പല സാമൂഹ്യ വികാസ പദ്ധതികൾക്കും മഹത്തായ സംഭാവനകൾ നൽകുന്നൊരു  ഒരു ബഹുമുഖ പ്രതിഭയാണ്  ശ്രീ  കെ പി രവീന്ദ്രൻ.

“ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മെർച്ചന്റസ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (FUMMA )യുടെ സ്ഥാപക  പ്രസിഡണ്ട്,  ഇന്ത്യയിലെ പ്രഥമ  ഗൃഹോപകരണ കൂട്ടായ്മയയായ  “Kerala furniture consortium Eranakulam” ന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടർ, കേന്ദ്ര വ്യവസായ വകുപ്പിന്റെ കീഴിലുള്ള “Innovative international furniture hub”  ന്റെ മാനേജിംഗ് ഡയറക്ടർ എന്നിങ്ങനെ  വിവിധ നിലകളിൽ പ്രസിദ്ധനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു  ഫർണിച്ചർ ഹബ്ബിനായി കേന്ദ്ര  സർക്കാരിൽ നിന്നും 44 കോടിയുടെ സഹായധനവും കേരള സർക്കാരിൽ നിന്നും 22 ലക്ഷം രൂപയും 3 ഏക്ക്കർ 15 സെന്റ് സ്ഥലവും അനുവദിച്ചു കിട്ടുകയുമുണ്ടായത്.

2014ൽ നോർത്ത് മല്ബാർ ചേമ്പർ ഓഫ് കോമേഴ്സ് അദ്ദേഹത്തെ  “ബെസ്റ്റ് ഇൻഡസ്ട്രിയലിസ്റ്റ്” അവാർഡ് നല്കി ആദരിച്ചു.  അദ്ദേഹത്തിന്റെ നേത്രുത്വത്തിലുള്ള സംഘത്തിന്റെ പ്രയത്നത്താൽ സാമൂഹ്യ വികാസ പദ്ധതികളിൽ കേരളത്തിലങ്ങൊളമിങ്ങോളം 6 പൊതു പദ്ധതികൾ സ്ഥാപിക്കപ്പെട്ടു.  പുതു സംരംഭരകർക്ക് സഹായ ഹസ്തം നൽകുന്നത്തിനായി സ്ഥാപിച്ച “Positive Commune Entrepreneurship Club” ന്റെ സ്ഥാപകനുമാണ്  ശ്രീ കെ പി രവീന്ദ്രൻ. കൂടാതെ മലബാർ ഇന്നോവേഷൻ സോണിന്റെയും മലബാർ എയ്ഞ്ചൽ ഇന്വെവെസ്റ്റ്മെന്റ് പാറ്റ്ഫോമിന്റെയും  ഡയറക്റ്ററുമാണ് ഇദ്ദേഹം.

അമ്മ: കണ്ണനൂർ പിഷാരത്ത് നളിനി പിഷാരസ്യാർ

അച്ഛൻ: പരേതനായ പട്ടിശ്ശേരി പിഷാരത്ത് ബാലകൃഷ്ണ പിഷാരോടി

സഹധർമ്മിണി: ശുകപുരത്ത് പിഷാരത്ത് ദിവ്യ

മക്കൾ: ദർശന, ധീരജ്

Interview of Shri. K P Raveendran published in Nov 18 issue of Thulaseedalam

3+

6 thoughts on “Raveendran K P

  1. കോവിഡ് വേളയിലും ജനസമൂഹത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ശ്രീമാൻ KP രവീന്ദ്രനവര്കള്ക്കു അഭിവാദ്യങ്ങൾ

    0
  2. Congrats Mr. Raveendran ! Best wishes in all your ventures.
    നമുക്കിടയിലെ ചെറുപ്പക്കാർ സമയം കളയാതെ ഇദ്ദേഹത്തിന്റെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *