Peruvanam Krishnakumar

പെരുവനം തെക്കേ പിഷാരത്ത് കൃഷ്ണകുമാർ തിമിലയിലെ അറിയപ്പെടുന്നൊരു താരമാണ്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പഞ്ചവാദ്യങ്ങളിലെ സജീവ സാന്നിദ്ധ്യമായ കൃഷ്ണകുമാർ തൃശൂർ പൂരം എന്നിങ്ങനെയുള്ള മുഖ്യ പഞ്ചവാദ്യങ്ങളിലും മുൻനിരംഗമാണ്.

പന്ത്രണ്ടാം വയസ്സിൽ ഇലത്താളത്തിൽ പെരുവനം അപ്പു മാരാർ, ചക്കം കുളം അപ്പുമാരാർ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തിമിലയിലേക്ക് തിരിയുകയായിരുന്നു.

16 മത്തെ വയസ്സിൽ കുമരകം അപ്പു മാരാരുടെ ശിക്ഷണത്തിൽ തിമിലയിൽ അരങ്ങേറ്റം കുറിച്ചു. ഇതിനകം പഞ്ചവാദ്യത്തിലെ അതികായകരായ ചോറ്റാനിക്കര നാരായണ മാരാർ, പല്ലാവൂർ മണിയൻ മാരാർ, പല്ലാവൂർ കുഞ്ഞികുട്ടൻ മാരാർ, കലാമണ്ഡലം പരമേശ്വര മാരാർ,കേളത്ത് കുട്ടപ്പൻ മാരാർ, ചോറ്റാനിക്കര വിജയൻ എന്നിവർക്കൊപ്പം രണ്ടും മൂന്നും സ്ഥാനങ്ങളിൽ കൊട്ടാനായി.

റഷ്യ , കെനിയ, യു എ ഇ തുടങ്ങി വിദേശ രാജ്യങ്ങളിൽ പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ കൊച്ചപ്പൻ തമ്പുരാൻ പുരസ്‌കാരം , 2009 ലെ പഴുവിൽ സ്കന്ദ പുരസ്കാരം, 2011ലെ മുംബൈ കേളിയുടെ രജത ശംഖ് അടക്കം പല ബഹുമതികളും ലഭിച്ചിട്ടുണ്ട്.

അമ്മ: പരേതയായ പെരുവനം തെക്കേ പിഷാരത്ത് ശ്രീദേവി പിഷാരസ്യാർ
അച്ഛൻ: പരേതനായ മാധവൻ എംബ്രാന്തിരി

പത്നി: ആറേശ്വരം പിഷാരത്ത് അംബിക കൃഷ്ണകുമാർ

മകൾ: ഐശ്വര്യ വൈഭവ്, അശ്വതി

0

Leave a Reply

Your email address will not be published. Required fields are marked *