ശ്രീ. കൃഷ്ണപുരത്ത് മുരളി അറിയപ്പെടുന്ന ഓട്ടൻ തുള്ളൽ കലാകാരനാണ്.
പത്താമത്തെ വയസ്സിൽ അച്ഛനിൽ നിന്നും ഗുരുകുല സമ്പ്രദായപ്രകാരം തുള്ളൽ അഭ്യസനം തുടങ്ങി. 1978 ൽ അരങ്ങേറ്റം കുറിച്ചു. 1983 ലും 1984 ലും സ്‌കൂൾ യുവജനോത്സവത്തിൽ സമ്മാനം നേടി. തുടർന്ന് മുപ്പതു വർഷത്തിലധികമായി തുള്ളൽ രംഗത്ത് സജീവം.
ചിട്ടയായ അഭ്യാസത്താൽ അച്ഛന്റെ ഗുരുവായിരുന്ന പയ്യന്നൂർ പി കെ പൊതുവാളുടെ ശൈലീപ്രോക്താവാണ് മുരളി. പാത്രീഭാവ സമ്പുഷ്ടമായ, ശരീരചലങ്ങളുടെ വ്യതിരിക്തത, സ്പഷ്ടമായ മുദ്രാവിന്യാസം, ആകർഷണീയമായ വേഷസംവിധാനം, സാഹിത്യം അറിഞ്ഞുള്ള അർത്ഥം സ്ഫുടമാക്കിയുള്ള സംഗീതാവിഷ്കാരം, താളനിബന്ധമായ ചടുലചലങ്ങളും ഹാസ്യം അപഹാസ്യമാവാത്ത അവതരണവും മുരളിയുടെ സവിശേഷതയാണ്.
പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്ന കോങ്ങാട് അച്ചുതപിഷാരോടിയുടെ മകനാണ്.
അമ്മ കൃഷ്ണപുരത്ത് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്സ്യാര്‍(തങ്കം).
പത്നി കൊടകര ആലത്തൂര്‍ പിഷാരത്ത് ജയശ്രീ. തുള്ളൽ കലാകാരിയായ ഹരിപ്രിയ, ശ്രുതി കീര്‍ത്തിഎന്നിവരാണ് മക്കള്‍.
സഹോദരന്‍ രവി, സഹോദരി രജനി.
2016 ൽ കലാമണ്ഡലം കൃഷ്ണൻ കുട്ടിപ്പൊതുവാൾ സ്മാരക കലാസാഗർ പുരസ്കാരം ലഭിച്ചു.