കഥകളി വേഷത്തിൽ കേരളത്തിൽ അറിയപ്പെടുന്നൊരു കലാകാരനാണ് ശ്രീ കോട്ടക്കൽ ഹരീശ്വരൻ.
എല്ലാ വേഷങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഹരിക്ക് “താടി” വേഷങ്ങളോടാണ് കൂടുതൽ താല്പര്യം.
1976 ഡിസംബർ 29നു കുത്തനൂർ പിഷാരത്ത് ഗോവിന്ദൻ കുട്ടി പിഷാരടിയുടെയും ആണ്ടാം പിഷാരത്ത് നാരായണികുട്ടി പിഷാരസ്യാരുടെയും മകനായി ജനനം.
ആറാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ജേഷ്ഠൻ അനിൽ കുമാറുമൊത്ത് പി.എസ്.വി നാട്യസംഘത്തിൽ 1986ൽ കഥകളി പഠനത്തിനായി
ചേർന്നു. കൃഷ്ണൻ കുട്ടി നായർ, ചന്ദ്രശേഖര വാര്യർ, മുരളി, നന്ദകുമാർ, ശംഭു എംബ്രാന്തിരി എന്നിവരായിരുന്നു ഗുരുനാഥന്മാർ. 1987ൽ കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ വെച്ച് ലവണാസുരവധത്തിലെ ലവനായി അരംങ്ങേറ്റം. പിന്നീട് 8 കൊല്ലത്തെ പാഠ്യക്രമം, മൂന്നു വർഷത്തെ ഉപരി പഠനം എന്നിവ വിജയകരമായി പൂർത്തിയാക്കി 1999ൽ പി എസ് വി നാട്യസംഘത്തിൽ അദ്ധ്യാപകനായി നിയമിതനായി.
കൂടാതെ ചെണ്ട, തിമില എന്നീ വാദ്യോപകരണങ്ങളും അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തിമിലയിലെ ആശാൻ പുലാപ്പറ്റ രമേശനാണ്.
കോട്ടക്കൽ നായാടിപ്പറയിൽ സ്ഥിരതാമസമാക്കിയ ഹരിയുടെ പത്നി മഞ്ചേരി അരീക്കോട് വിളയിൽ പിഷാരത്ത് ഗീതാഞ്ജലിയാണ്.
മക്കൾ: സിദ്ധാർത്ഥ്, സാന്ദ്ര. കോളേജ് വിദ്യാർത്ഥിയായ മകൻ സിദ്ധാർത്ഥും തിമിലയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
Congrats