വടക്കാഞ്ചേരി ശാഖയുടെ നവംബർ മാസത്തെ യോഗം 10-11-24ന് ഉച്ചയ്ക്ക് ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് രക്ഷാധികാരി ശ്രീ എ. പി. രാജന്റെ അദ്ധ്യക്ഷതയിൽ കൂടി. ജ്യോതി പ്രഭ ഭദ്രദീപം കൊളുത്തി. കെ. പി. പീതാംബരൻ വന്നവർക്ക് എല്ലാം സ്വാഗതം ആശംസിച്ചു. എ.പി. ഗീത പ്രാർത്ഥന ചൊല്ലി. വടക്കാഞ്ചേരി ശാഖയുടെ മുൻകാല പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന ടി. പി. ശേഖര പിഷാരോടിയുടെയും ശാഖാ അംഗമായ ശ്രീദേവി പിഷാരസ്യാരുടേയും പഴയന്നൂർ ശ്രീ.ടി.ആർ ഹരിചന്ദ്രൻ പിഷാരോടിയുടേയും മറ്റ് അന്തരിച്ച സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി രണ്ടു മിനിറ്റ് മൗനം ആചരിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖയുടെ വാർഷികങ്ങളെ കുറിച്ചും രണ്ടു മണിക്ക് നടത്തിയ യോഗത്തെക്കുറിച്ചും ശാഖകളുടെ ഇടയിൽ നല്ല അഭിപ്രായം ആയിരുന്നെന്ന് പറഞ്ഞു. അംഗങ്ങൾ അവതരിപ്പിച്ച മത്സരങ്ങളെ കുറിച്ചും പ്രത്യേകിച്ച് മാലകെട്ട് മത്സരവും, ക്വിസ് മത്സരവും, ശ്രീ മുരളിയും മകൾ ഹരിപ്രിയയും ചേർന്ന് അവതരിപ്പിച്ച ഓട്ടൻതുള്ളൽ ഡമസ്ട്രേഷനും നല്ല നിലവാരം പുലർത്തി എന്നഭിപ്രായപ്പെട്ടു. മേലിലും ഇത്തരം പരിപാടികൾ നടത്തുവാൻ ശാഖ തയ്യാറാകണമെന്നും പറഞ്ഞു.
ശാഖയുടെ മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന ശേഖര പിഷാരടിയുടെ അനുസ്മരണത്തിൽ വടക്കാഞ്ചേരി ശാഖയുടെ രൂപീകരണം മുതൽ തുടർച്ചയായി 20 വർഷത്തോളം പ്രസിഡണ്ട് ആയും തുടർന്ന് ഇതുവരെ രക്ഷാധികാരിയായും നിഷ്കാമമായി പ്രവർത്തിച്ച ചെയ്ത ശേഖര പിഷാരടിയുടെ നിര്യാണത്തിൽ ശാഖയുടെ അതിയായ ദുഃഖം രേഖപ്പെടുത്തുകയും നിത്യശാന്തി നേരുകയും ചെയ്തു. ശ്രീ വി .പി. ജയൻപിഷാരോടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.