വടക്കാഞ്ചേരി ശാഖ 2024 മെയ് മാസ യോഗം

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ മെയ് മാസത്തെ യോഗം 12-5-24ന് കോയമ്പത്തൂരിനടുത്തുള്ള ഇഷാ ധ്യാനകേന്ദ്രത്തിൽ വച്ച് 112 അടി ഉയരമുള്ള ശിവൻറെ അർദ്ധകായ പ്രതിമയെ സാക്ഷിയാക്കി ചേർന്നു.

ബേബി കൃഷ്ണദിയയുടെ പ്രാർത്ഥനയ്ക്കും 10 മിനിറ്റ് ശാഖാ അംഗങ്ങളുടെ ശിവസ്തുതികൾക്കും ശേഷം പ്രസിഡണ്ട് ശ്രീ. എ .പി. രാജന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും യോഗത്തിൽ പന്ത്രണ്ടോളം ശാഖാ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു. അവർക്കെല്ലാം പ്രസിഡണ്ട് സ്വാഗതം ആശംസിച്ചു. ശാഖയുടെ ഒരു ദിവസത്തെ തീർത്ഥയാത്രയോടനുബന്ധിച്ചാണ് ശാഖാംഗങ്ങൾ ഇഷാ കേന്ദ്രത്തിൽ എത്തിച്ചേർന്നത്. ശാഖയുടെ തീർത്ഥയാത്ര ശാഖാ അംഗങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും ഇനിയും ഇതുപോലുള്ള യാത്രകൾ സംഘടിപ്പിക്കണമെന്നും പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ശാഖയുടെ ക്ഷണം സ്വീകരിച്ച് ഇരിഞ്ഞാലക്കുട ശാഖയിൽ നിന്ന് വന്ന ശ്രീമതി ജയശ്രീ മധുവിന്റെ ഭക്തി പ്രഭാഷണം വളരെയധികം മനസ്സിന് ആനന്ദം നൽകുന്നതായിരുന്നു.

വൈസ് പ്രസിഡണ്ട് ശ്രീ ഗോപിനാഥിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

യാത്രാവിവരണം

12 .5. 24ന് .രാവിലെ എട്ടുമണിക്ക് ശ്രീമതി എ .പി . ഗീത യുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ശാഖയുടെ ഒരു ദിവസത്തെ തീർത്ഥയാത്ര ആറ്റൂർ അമ്പല നടയിൽ നിന്ന് 16 മുതിർന്നവരും ഒരു കുട്ടിയും അടങ്ങുന്ന സംഘം ശ്രീ മൂകാംബിക ട്രാവൽസിന്റെ ട്രാവലറിൽ യാത്രതുടങ്ങി.ബേബി കൃഷ്ണദിയ പിഷാരോടിയുടെ ഗണപതി സ്തുതിയോടെ തുടങ്ങിയ യാത്രയിൽ പ്രസിഡണ്ട് ശ്രീ .എ.പി.രാജൻ യാത്രികർക്ക് സ്വാഗതമരുളി. പരസ്പരം പരിചയപ്പെട്ടതിനുശേഷം സെക്രട്ടറി ശ്രീ എം .പി. സന്തോഷ് യാത്രയുടെ വിവരങ്ങൾ വിശദീകരിച്ചു. ലക്ഷ്യം മരുതമലൈ മുരുക ക്ഷേത്രം, ശ്രീ സദ് ഗുരുവിൻറെ ഇഷാ യോഗ സെൻറർ എന്നിവയായിരുന്നു. യാത്രയിൽ ശ്രീമതി ഹേന,ഹൃദ്യ അനൂപ്, കൃഷ്ണദിയ പിഷാരടി (കോട്ടയം ശാഖ) ശ്രീ മധുസൂദനൻ, ശ്രീമതി ജയശ്രീ മധു (ഇരിഞ്ഞാലക്കുട ശാഖ) എന്നിവരുടെ ഗാനാലാപനവും അതിനുശേഷം ഒരു ഭാഗ്യക്കുറി നറുക്കെടുപ്പും സംഘടിപ്പിച്ചു. ശേഷം സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഒരു ചെറിയ ക്വിസ് മത്സരവും ശ്രീമതി ഹൃദ്യ അനൂപും, ഭവ്യാ എസ് പിഷാരടിയും ചേർന്ന് നടത്തി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീമതി ജയശ്രീ മധുവിനും, രണ്ടാം സ്ഥാനം ശ്രീ ഗോപിനാഥനും, മൂന്നാം സ്ഥാനം ശ്രീമതി ജ്യോതി പ്രഭയ്ക്കും ലഭിച്ചു. ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കുമാരി പ്രിയങ്കക്കും രണ്ടാം സ്ഥാനം ശ്രീമതി ലീലക്കും ലഭിച്ചു. 11:30 ന് മരുതമലയിൽ അടിവാരത്തിൽ എത്തി. ഏകദേശം ഒരു മണിക്കൂർ കാത്തു നിന്നതിനു ശേഷം മലയിലേക്കുള്ള ബസ്സ് 16 ഹെയർ പിൻ വളവുകൾ താണ്ടി മലയിൽ എത്തിച്ചേർന്നു. ഞായറാഴ്ച ആയതുകൊണ്ട് ഭക്തരുടെ വലിയ തിരക്കായിരുന്നു .90 ഓളം പടികൾ കയറി ശ്രീ മുരുകനെ തൊഴുത് പ്രദക്ഷിണം വെച്ച് പ്രസാദം വാങ്ങി മടങ്ങി.

ഭക്ഷണശേഷം അഞ്ചുമണിയോടെ ഇഷാ യോഗ സെൻററിൽ എത്തി അതിമനോഹരമായ പ്രകൃതി ഭംഗിയും ചാറ്റൽ മഴയും ഞങ്ങളെ സ്വാഗതം ചെയ്തു 112 അടിയുള്ളശിവൻറെ ഭീമാകാര പ്രതിമ ഒരു അത്ഭുത കാഴ്ച തന്നെ. ലേസർ ലൈറ്റ് ആൻറ് സൗണ്ട് നല്ലൊരു ദൃശ്യവിരുന്നായി. എല്ലാവരും ദൃശൃങ്ങൾ അവരവരുടെ മൊബൈലിൽ പകർത്തി പ്രിയപ്പെട്ടവർക്ക് ലൈവായി പോസ്റ്റ് ചെയ്തു സംതൃപ്തരായി. ശ്രീമതി ജയശ്രീ മധുവിന്‍റെ ഭക്തി പ്രഭാഷണം ഹൃദൃമായി.നാമജപത്തിന്റെ ശക്തി, അമ്മയുടെ തലോടൽ, സ്നേഹം, സംരക്ഷണം എന്നിവയുടെ പ്രാധാന്യം ഭാഗവതം, രാമായണം എന്നിവയിലെ കഥാഖ്യാനത്തോടെ എല്ലാവർക്കും മനസ്സിലാവും വിധത്തിൽ ലളിതമായി പറഞ്ഞു തന്നു. ബേബി കൃഷ്ണദിയ പിഷാരടിയുടെ ഡാൻസിനു ശേഷം ഭക്ഷണം കഴിച്ച് 9 30ന് മടങ്ങി. ട്രാവലറിൽ വച്ച് കുമാരി ഭവ്യ.എസ്.പിഷാരടിയുടെ നേതൃത്വത്തിൽ നടന്ന അന്താക്ഷരിയിൽ തീർത്ഥയാത്രയ്ക്ക് വന്ന എല്ലാവരും ആഹ്ളാദപൂർവ്വംപങ്കെടുത്തു. ശാഖാ സെക്രട്ടറി യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും (വാഹനത്തിൻറെ ഡ്രൈവർ അടക്കം)സ്നേഹോപഹാരം വിതരണം ചെയ്തു .രാത്രി ഒരു മണിയോടെ ആറ്റൂർ അമ്പല നടയിൽ തീർത്ഥയാത്ര അവസാനിച്ചു.

യാത്രാവിവരണം തയ്യാറാക്കിയത്: ശ്രീ .എ.പി.രാജൻ, ചെറുതുരുത്തി(ശാഖാ പ്രസിഡണ്ട്).

2+

Leave a Reply

Your email address will not be published. Required fields are marked *