വടക്കാഞ്ചേരി ശാഖയുടെ പുതുവർഷത്തെ യോഗം ജനുവരി 26ന് 3PMനു പഴയന്നൂരിലുള്ള മനോരമ പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് നടന്നു. ഭദ്രദീപ പ്രകാശനത്തിനു ശേഷം മനോരമ പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ശ്രീകലാദേവി(ഗീത) എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കേന്ദ്ര സെക്രട്ടറി ഗോപകുമാറും കുടുംബവും തുളസീദളം മാനേജർ രഘുനന്ദനനും കുടുംബവും വിശിഷ്ടാതിഥികളായിരുന്നു. ശാഖാ അംഗമായ പെരിങ്ങോട് രാഘവ പിഷാരടിയുടെയും മറ്റ് അന്തരിച്ച സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. കേന്ദ്ര സെക്രട്ടറി ശ്രീ ഗോപകുമാർ അദ്ധ്യക്ഷൻ ആയി.അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്രത്തിന്റെ വിവിധ ഉദ്ദേശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഓരോ ശാഖകൾക്കും ഓരോ ചെറിയ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ട സഹായങ്ങൾ കേന്ദ്രത്തിൽ നിന്ന് നൽകാമെന്നും അതിൻറെ ഭാഗമായി വടക്കാഞ്ചേരി ശാഖയും ഒരു ചെറിയ യൂണിറ്റ് തുടങ്ങണമെന്നും അഭ്യർത്ഥിച്ചു. കേന്ദ്ര വാർഷികം ഇരിഞ്ഞാലക്കുടയിൽ വച്ചാണ് നടത്തുന്നതെന്നും അതിനു വേണ്ട എല്ലാ സഹകരണവും, ശാഖയുടെ കലാകാരന്മാരും കലാകാരികളും ചേർന്ന് ഒരു പരിപാടി അവതരിപ്പിക്കണമെന്നും പറഞ്ഞു.
തുടർന്ന് സംസാരിച്ച തുളസീദളം മാനേജർ അദ്ദേഹം തുടങ്ങാനിരിക്കുന്ന ഒരു സ്വയംതൊഴിൽ യൂണിറ്റിനെ കുറിച്ച് സംസാരിക്കുകയും അതുപോലുള്ള ഏതെങ്കിലും സംരംഭങ്ങൾ തുടങ്ങുവാൻ അംഗങ്ങളോട് പറയുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ അംഗങ്ങൾ എല്ലാവരും പങ്കെടുക്കുകയും ശാഖയുടെ ഒരു പരിപാടി വാർഷികത്തിൽ അവതരിപ്പിക്കാൻ രണ്ടംഗസമിതിയെ (ഗീത, ശ്രീശൈല) ചുമതലപ്പെടുത്തുകയും ചെയ്തു.
ശ്രീ.എൻ. പി കൃഷ്ണനുണ്ണിയുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.