വടക്കാഞ്ചേരി ശാഖ 2024 ഡിസംബർ മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ഡിസംബർ മാസ യോഗം 15 -12 -24ന് രാവിലെ11 മണിക്ക് വെങ്ങാനല്ലൂരിലുള്ള ശ്രീ .വി. പി. ഗോപിനാഥന്റെ വസതി, “കൗസ്തുഭ”ത്തിൽ വച്ച് നടത്തി. ശാഖാപ്രസിഡണ്ട് ശ്രീ.എം.പി . ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷൻ ആയിരുന്നു.

ഭദ്രദീപപ്രകാശനത്തിനുശേഷം കുമാരി അഖില, മാസ്റ്റർ അതുൽ കൃഷ്ണ, മാസ്റ്റർ പ്രണവ് മുരളി എന്നിവർ ചേർന്ന് പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ.വി. പി.ഗോപിനാഥൻ യോഗത്തിന് വന്നവർക്കെല്ലാം സ്വാഗതം ആശംസിച്ചു. സാവിത്രി പിഷാരസ്യാർ, പത്മിനി പിഷാരസ്യാർ, പ്രസന്ന പിഷാരസ്യാർ എന്നിവർ ചേർന്ന് പുരാണ പാരായണം നടത്തി. ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ പ്രസംഗത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായ പല സംരംഭങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനക്ഷമതയെ കുറിച്ചും സംസാരിക്കുകയും അതിനു വേണ്ട എല്ലാ പിന്തുണയും ശാഖാ അംഗങ്ങൾ നൽകണമെന്നും പറഞ്ഞു. ഹിന്ദു ക്ഷേത്ര ആചാരങ്ങൾക്കെതിരെ ഹൈക്കോടതി നിയമപ്രകാരം എടുത്ത തീരുമാനങ്ങൾക്ക് ഹിന്ദു സമൂഹം പ്രതികരിക്കണമെന്ന് അഭ്യർത്ഥിച്ചു. ശാഖയുടെ വിനോദയാത്ര എന്ന് വേണമെന്നും എവിടേക്ക് വേണമെന്നും ചർച്ചചെയ്ത് തീരുമാനിക്കണമെന്നും പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചയിൽ ശാഖയുടെ വിനോദയാത്ര എവിടേക്ക് വേണമെന്ന് തീരുമാനിക്കുന്നതിന് വനിതാവിംഗിനെ ചുമതലപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ പ്രതികരണം അറിയിക്കണം എന്ന് അഭ്യർത്ഥിച്ചു. വിനോദയാത്രയുടെ കോഡിനേറ്റർ ആയി വനിതാ വിംഗ് പ്രസിഡണ്ട് ശ്രീമതി പത്മിനി ഗോപിനാഥനെ ചുമതലപ്പെടുത്തി. വരിസംഖ്യ, തുളസീദളം, ട്രസ്റ്റ് മെമ്പർഷിപ്പ്( 2024- 25 )എന്നിവകേന്ദ്രത്തിലേയ്ക്ക് കൊടുത്തതായി ട്രഷറർ പറഞ്ഞു. ശ്രീ വി. പി. ജയന്റെ നന്ദിക്ക് ശേഷം യോഗം അവസാനിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *