വടക്കാഞ്ചേരി ശാഖയുടെ ആഗസ്റ്റ് യോഗം 11-08-24ന് 3PMനു വെങ്ങാനല്ലൂർ ശ്രീ വി .പി. ജയൻറെ വസതി, “വൃന്ദാവന”ത്തിൽ വച്ച് വൈസ് പ്രസിഡണ്ട് ശ്രീ.വി.പി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. കുമാരിഅഖില പ്രാർത്ഥന ചൊല്ലി. പത്മിനി ഗോപിനാഥൻ, സാവിത്രി പിഷാരസൃർ, ഷീബ ജയൻ, മായാ രവീന്ദ്രൻ, ശ്രീശൈല മുരളി എന്നിവർ ചേർന്ന് പുരാണ പാരായണം(രാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ചില ഭാഗങ്ങൾ) നടത്തി. ഈ കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടിയും വയനാട്ടിലന്തരിച്ച സഹോദരങ്ങളുടെ ആത്മശാന്തിക്ക് വേണ്ടിയും മൗന പ്രാർത്ഥന നടത്തി. ശ്രീ വി പി ജയൻ യോഗത്തിനെത്തിയവർക്ക് സ്വാഗതം പറഞ്ഞു.
അദ്ധ്യക്ഷ പ്രസംഗത്തിൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷവും വാർഷികവും ലളിതമായി നടത്തണമെന്നും ആഘോഷ പരിപാടികളും കലാപരിപാടികളും ഈ വർഷം നടത്തണമോ എന്ന് ചർച്ചചെയ്ത് തീരുമാനിക്കണമെന്നും കൂടാതെ അവാർഡ് വിതരണം പതിവിൽ പടി നടത്തണമെന്നും അദ്ധ്യക്ഷൻ പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ അദ്ധ്യക്ഷന്റെ അഭിപ്രായത്തെ മാനിച്ച് വാർഷികം പൊതുയോഗമാക്കി ചുരുക്കുകയും അതോടൊപ്പം അവാർഡ് വിതരണവും തെരഞ്ഞെടുപ്പും ശാഖയുടെ ആസ്ഥാനമന്ദിരത്തിൽ വച്ച് (ആറ്റുർ) സെപ്റ്റംബർ 22.8.2024 ന് 10AMമുതൽ ഉച്ചവരെ നടത്താമെന്നും തീരുമാനിച്ചു. എല്ലാവരുംഇത് ഒരു അറിയിപ്പായി കണക്കാക്കി പൊതുയോഗത്തിന് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. സെക്രട്ടറി ശ്രീ സന്തോഷിന്റെ നന്ദി പ്രകടനത്തോടെ യോഗം അഞ്ചു മണിക്ക് അവസാനിച്ചു.