ശാഖയുടെ ഓണാഘോഷവും വാർഷിക പൊതുയോഗവും ശാഖയുടെ അവാർഡ് വിതരണവും 2024 സെപ്റ്റംബർ 22ന് ആറ്റൂരിൽ ഉള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു.
രാവിലെ നടന്ന ശാഖാ പ്രസിഡണ്ടിന്റെ പതാക ഉയർത്തലോടുകൂടി ആരംഭിച്ച പരിപാടികളിൽ മാലകെട്ട് മത്സരവും, തിരുവാതിരകളിയും, കുട്ടികളുടെ കലാപരിപാടിയും പ്രസിദ്ധ കഥകളി കലാകാരനായ ലക്ഷ്മണൻ നമ്പൂതിരിയുടെ കഥകളി പദവും അതിനുശേഷം ക്വിസ് മാസ്റ്റർ ശ്രീ ലക്ഷ്മണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്വിസ് പ്രോഗ്രാമും നടന്നു. ശേഷം ഓണസദ്യയായിരുന്നു. മാലകെട്ട് മത്സരത്തിൽ ആറു പേർ പങ്കെടുക്കുകയും പത്മിനി ഗോപിനാഥ്, പ്രസന്ന ബാലചന്ദ്രൻ എന്നിവർ ഫസ്റ്റ് പങ്കിട്ടു. സെക്കൻഡ് ശ്രീദേവി ജയൻ നേടി. മാലകെട്ട് മത്സരത്തിൽ പങ്കെടുത്തവർക്ക് (ഷീബ ജയൻ, ഗോപിനാഥൻ, സന്തോഷ്) പ്രോത്സാഹന സമ്മാനം നൽകി. തുടർന്ന് നടന്ന തിരുവാതിരകളിയിൽ ഷീബ ജയൻ, പത്മിനി ഗോപിനാഥൻ, മായാ രവി, ജീന നാരായണൻ, പ്രസീത ലക്ഷ്മണൻ, അഖില എന്നിവർ പങ്കെടുത്തു. തുടർന്ന് അഖിലയുടെ ഡാൻസും പത്മിനി ഗോപിനാഥ്, അതുൽകൃഷ്ണ, ഷീബ ജയൻ, അനുഷ്ക, എന്നിവരുടെ ഗാനങ്ങളും പ്രണവ് മുരളിയുടെ സംസ്കൃത ശ്ലോകവും ലക്ഷ്മണൻമാഷുടെ കഥകളി പദവും അരങ്ങിനെ രസിപ്പിച്ചു.
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ 5 ടീമുകൾ പങ്കെടുത്തു. 1) തുളസി-ഗായത്രി 2) അഖില-അതുൽ കൃഷ്ണ 3) മായാ രവി-പത്മിനി ഗോപിനാഥ് 4) ശ്രീശൈല-പ്രണവ് മുരളി 5 ) അനുഷ്ക-അനശ്വര എന്നിവർ പങ്കെടുക്കുകയും ഒന്നാം സമ്മാനം അഖില-അതുൽ കൃഷ്ണ, രണ്ടാം സമ്മാനം തുളസി-ഗായത്രി എന്നിവരും നേടി. പരിപാടികളിൽ പങ്കെടുത്തവർക്കു പ്രോത്സാഹന സമ്മാനം നൽകി. സദസ്സിൽ ഉണ്ടായിരുന്നവരെ പങ്കെടുപ്പിച്ചു നടത്തിയ സർപ്രൈസ് ഗിഫ്റ്റ് പരിപാടിയിൽ സമ്മാനം ലതാ രാജന് ലഭിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സാവിത്രി പിഷാരസ്യാർക്കും, രണ്ടാം സമ്മാനം അമ്മിണിക്കുട്ടി പിഷാരസ്യാർക്കും മൂന്നാം സമ്മാനം പ്രസാദ് വെങ്ങാനല്ലൂർ എന്നിവർക്കും ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ലക്ഷ്മണൻ, അദ്വൈത്, മായ,അർച്ചന, രമ, ഗാർഗി, രാജൻ, മുരളി, ആതിര, വിനോദ് എന്നിവർക്ക് ലഭിച്ചു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ഫസ്റ്റ് സെറ്റ് സാരി ശ്രീ .എ .പി. രാജൻ, സെക്കൻഡ് ഡബിൾ ശ്രീ. പീതാംബരൻ, മൂന്നാം സമ്മാനം ക്ലോക്ക് വി. പി. ഗോപിനാഥൻ, പ്രോത്സാഹന സമ്മാനങ്ങൾ ശ്രീ എം പി സന്തോഷ്.
രണ്ടുമണിക്ക് ശാഖാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കേന്ദ്ര വൈസ് പ്രസിഡൻറ് കൃഷ്ണപുരത്ത് മുരളി അതിഥിയായി. അദ്ധ്യക്ഷൻ ശാഖയുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും വരുംകാല പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പറയുകയും ചെയ്തു. ശ്രീ മുരളിയുടെ മുഖ്യപ്രഭാഷണത്തിൽ സമാജത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. ശേഷം അദ്ദേഹത്തിൻറെ പ്രവർത്തനമണ്ഡലമായ ഓട്ടൻതുള്ളലിനെ കുറിച്ച് വിശദമായി സംസാരിക്കുകയും പ്രധാനപ്പെട്ട ഭാഗങ്ങൾ മകൾ ഹരി പ്രിയയുമൊത്ത് അവതരിപ്പിക്കുകയും ചെയ്തു. ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ SSLC അനശ്വര യു, Plius2 ഗായത്രി ജെ. പിഷാരടി എന്നിവർക്ക് മുഖ്യാതിഥി സമ്മാനിച്ചു. അവാർഡുകൾ സ്പോൺസർ ചെയ്യുന്നത് അച്ഛൻ രാമ പിഷാരടിയുടെ ഓർമ്മയ്ക്ക് ശ്രീഎൻ.പി. കൃഷ്ണനുണ്ണിയും ശ്രീ .എം. പി ഉണ്ണികൃഷ്ണൻ അമ്മമ്മ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയ്ക്കും ആണ്.
സെക്രട്ടറി കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ കണക്ക് അവതരിപ്പിച്ചു, യോഗം അംഗീകരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി- ശ്രീ .എ. പി . രാജൻ, പ്രസിഡണ്ട് – ശ്രീ .എം .പി .ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ട് – ശ്രീ .വി .പി. ഗോപിനാഥൻ, സെക്രട്ടറി – എം. പി. സന്തോഷ് , ജോ. സെക്രട്ടറി – ശ്രീ ജയൻ വി.പി., ട്രഷറർ – എ.പി .ഗീത. കമ്മിറ്റി അംഗങ്ങൾ: കൃഷ്ണനുണ്ണി ചേലക്കര ,പീതാംബരൻ ആറ്റൂർ, നാരായണൻ പഴയന്നൂർ, രവി ചെറുതുരുത്തി, പത്മിനി ഗോപിനാഥ് വെങ്ങാനല്ലൂർ, മഹിളാ വിംഗ് പ്രസിഡണ്ട് – പത്മിനി ഗോപിനാഥ്, സെക്രട്ടറി- ശ്രീശൈല മുരളി, ട്രഷറർ- മായാ സന്തോഷ്, അംഗങ്ങൾ : ജ്യോതി പ്രഭ, മായാ രവി, ശ്രീദേവി ഉണ്ണി, ശ്രീദേവി ജയൻ, ഷീബ ജയൻ, ശ്രീകലാദേവി എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്ശ്രീ. ഗോപിനാഥന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
Click on the link to view photos of the event.
https://samajamphotogallery.blogspot.com/2024/09/2024_63.html