വടക്കാഞ്ചേരി ശാഖ 2025 മാർച്ച് മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസ യോഗം 9-3-25നു 3PMനു ശാഖ രക്ഷാധികാരി ശ്രീ. എ .പി. രാജന്റെ വസതി “ശ്രീവിലാസ”ത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ .എം.പി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി.

ഗൃഹനാഥ ശ്രീമതി എൻ. പി. രമ ടീച്ചർ ഭദ്രദീപം കൊളുത്തി. ശ്രീമതി പത്മിനി ഗോപിനാഥ് പ്രാർത്ഥന ചൊല്ലി. ശ്രീ എ. പി .രാജൻ യോഗത്തിന് വന്നവർക്ക് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി അനുശോചനം നടത്തി.

അദ്ധ്യക്ഷ പ്രസംഗത്തിൽ യുവാക്കളിൽ അധികരിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതുകൊണ്ടുള്ള വിപത്തുകളെക്കുറിച്ചും വിശദമായി സംസാരിച്ചു. സമൂഹത്തിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് സമുദായത്തിലെ എല്ലാ അംഗങ്ങളും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നു ഓർമ്മപ്പെടുത്തുകയും ചെയ്തു. കഴക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കാരായ്മ കഴകക്കാർ പരമാവധി ആ പ്രവർത്തിയിൽ തുടരണമെന്നും കഴക പ്രവർത്തി വളരെ ഭംഗിയായും വൃത്തിയായും ചെയ്യണമെന്നും അതിനെ കുറച്ച് ബോധവാന്മാരാകണം എന്നും ഓർമ്മിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുന്ന ശാഖാംഗങ്ങളുടെ എണ്ണത്തെക്കുറിച്ചും പരിപാടികളെക്കുറിച്ചും വളരെ വിശദമായി ചർച്ച ചെയ്യുകയും കലാപരിപാടികൾക്ക് നേതൃത്വം നൽകാൻ ശ്രീമതി ശ്രീശൈല മുരളിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ശ്രീ. എൻ. പി. കൃഷ്ണനുണ്ണിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *