വടക്കാഞ്ചേരി ശാഖ 2022 ജനുവരി മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ പുതു വർഷത്തിലെ ആദ്യ യോഗം 16.1.22 ഞായറാഴ്ച രാവിലെ10 മണിക്ക് വെങ്ങാനല്ലൂരിലെ ശ്രീ വി പി ഗോപിനാഥിൻെറ വസതിയായ കൗസ്തുഭത്തിൽ വെച്ച് നടത്തി.

കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന.സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, മദ്ധ്യമേഖല Co-ordinater ശ്രീ സി ജി മോഹനൻ എന്നിവർ അതിഥികൾ ആയിരുന്നു.

ഗൃഹനാഥൻ ശ്രീ വി.പി.ഗോപിനാഥൻ ഏവർക്കും സ്വാഗതം ആശംസിച്ചു.

അഖില, ശ്രീജിഷ എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം യോഗം ആരംഭിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി.

തുടർന്ന് കേന്ദ പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ കൃഷ്ണദാസ്(മുൻ തുളസീദളം മാനേജർ) അനുസ്മരണം നടത്തുകയും തദവസരത്തിൽ കൃഷ്ണദാസിനെക്കുറിച്ച് പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, ജന. സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, ശാഖാ പ്രസിഡണ്ട് ശ്രീ എ.പി.രാജൻ എന്നിവർ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു. തുളസീദളം ഇന്ന് നാം കാണുന്ന രീതിയിലേക്ക് മാററുന്നതിനു വേണ്ടി കൃഷ്ണദാസ് തുളസീദളം മാനേജർ ആയിരുന്നപ്പോൾ വഹിച്ച പങ്കിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു.

ശാഖാ പ്രസിഡണ്ടിൻറെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിക്കുകയും അദ്ധ്യക്ഷ ഭാഷണത്തിൽ ശാഖാ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും അതിനായി ശാഖാംഗങ്ങൾ സഹകരിക്കണമെന്നും ശാഖയിലെ പല സ്ഥലങ്ങളിലേക്കും എത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചു.

പത്മിനി പിഷാരസ്യാർ, സാവിത്രി പിഷാരസ്യാർ, എ പി ഗീത എന്നിവ രുടെ പുരാണപാരായണത്തിനു ശേഷം മുഖ്യാതിഥി കേന്ദ പ്രസിഡണ്ട് തൻറെ പ്രഭാഷണത്തിൽ ശാഖാപ്രവർത്തനങ്ങൾ കുറച്ചു കൂടി മെച്ചപ്പെടുത്തണമെന്നും സെൻസസിൽ ശാഖ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

സമാജം ജന. സെക്രട്ടറി സമാജം പ്രവർത്തനങ്ങൾ എന്തായിരിക്കണമെന്ന് വ്യക്തമായും ശക്തമായും പറയുകയുണ്ടായി. ശാഖയിലെ കുടുംബ മഹിമകളെക്കുറിച്ചും തറവാടുകളെക്കുറിച്ചും വളരെയധികം ഓർമ്മകൾ പങ്കുവെച്ചു. സമാജത്തിന്റെ അവാർഡുകൾ, ചികിത്സാ സഹായം, പെൻഷൻ, കഴകക്കാർക്കുള്ള ഇൻഷുറൻസ്, എന്നിവയെപ്പററി വിശദമായി ശാഖാംഗങ്ങൾ ക്ക് പറഞ്ഞുതന്നു. ഇൻഷുറൻസിന്റെ ആവശ്യകതയെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും അംഗങ്ങളെ ബോധവാന്മാരാക്കി. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള10% സംവരണത്തിന് അർഹരായ വരെ തിരഞ്ഞെടുക്കാനുള്ള ആദ്യ പടി കൂടിയാണ് ഈ സെൻസസ് എന്ന് ഓർമ്മിപ്പിച്ചു.

രാമായണ പാരായണം, ഓണാഘോഷം- വസന്തോത്സവം, നവരാത്രി ക്‌ളാസിക് ഫെസ്റ്റ് 2021, പിറന്നാൾ മധുരങ്ങൾ എന്നിവയെല്ലാം വിജയപ്രദമാക്കുവാൻ സഹായിച്ചുകൊണ്ടിരിക്കുന്ന വെബ് ടീം പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. പഞ്ചാരി വീണ്ടും വേണമോ എന്ന ചോദ്യത്തിന് വേണം എന്നായിരുന്നു ശാഖയിലെ യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായം. (കോവിഡ് മഹാമാരി അനുസരിച്ച്). മദ്ധ്യമേഖലാ Co-ordinater ശ്രീ സി ജി മോഹനൻ തന്റെ പ്രസംഗത്തിൽ സെൻസസ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകേണ്ടതിനെക്കുറിച്ചും Membership സമാഹരണം, ഫണ്ട് സമാഹരണം എന്നിവയെക്കുറിച്ചും പരാമർശിച്ചു.

ശാഖാ സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രണവ്മുരളി, അതുൽ കൃഷ്ണ, അഖില എന്നിവരുടെ കവാതാലാപനം, ശ്രീശൈലയുടെ ഗാനം, പത്മനി, മായ, ഷീബ, ശ്രീശൈല എന്നിവരുടെ ഗ്രൂപ്പ് സോങ്, ഇവരുടെ തന്നെ ഭക്തി ഗാനം, മംഗളം(തിരുവാതിര) എന്നിവയും നടന്നു.

തുടർന്ന് എ.പി. ഗീതയുടെ നന്ദി പ്രകാശനത്തിൽ ആതിഥേയനും,  ശാഖ അപേക്ഷിച്ച എല്ലാ അപേക്ഷകളിലും കേന്ദ്രം നൽകിയ സഹകരണത്തിനും പ്രത്യേക നന്ദി പറയുകയും ചെയ്തു. വിഭവ സമൃദ്ധമായ ഉച്ചയൂണിനുശേഷം യോഗം അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *