വടക്കാഞ്ചേരി ശാഖ2022 ആഗസ്റ്റ് മാസ യോഗം

ശാഖയുടെ ആഗസ്റ്റ് മാസ യോഗം 21-8-22ന് രാവിലെ 10 .30 ന് നെല്ലുവായിലുള്ള ശ്രീ. എം.പി. ഉണ്ണികൃഷ്ണൻറ വസതി, “കൃഷ്ണ” യിൽ വെച്ച് കൂടി.

ഐശ്വര്യ, അനശ്വര എന്നിവരുടെ പ്രാർത്ഥനയ്ക്കുശേഷം ഗൃഹനാഥൻ ശ്രീ.എം .പി. ഉണ്ണികൃഷ്ണൻ എല്ലാവർക്കും സ്വാഗതമാശംസിച്ചു. ഐശ്വര്യ ,അനശ്വര, അഞ്ജലി എന്നിവർ വിഷ്ണു സഹസ്രനാമം ചൊല്ലി.

ഈയിടെ അന്തരിച്ച സമാജം അംഗം ഭാമ പിഷാരസ്യാരുടെയും ഈ കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ .എ .പി .രാജൻ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യക്ഷപ്രസംഗത്തിൽ മറ്റു സംഘടനകളെപ്പോലെ ഉള്ള ഒത്തൊരുമയും കൂട്ടായ്മയും പിഷാരടി സമുദായത്തിനും വേണമെന്ന് അഭിപ്രായപ്പെടുകയും അതിനു വേണ്ട നടപടികൾ ശാഖകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അഭിപ്രായപ്പെട്ടു. ശാഖാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന അംഗങ്ങളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ശാഖാ പ്രവർത്തനം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നും അതിനായി ശാഖയുടെ ഓരോ പ്രദേശത്തുനിന്നുള്ള ഓരോ അംഗങ്ങളെ കൺവീനർ ആയി ചുമതലപ്പെടുത്തുകയും വേണമെന്ന് അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ശാഖാംഗങ്ങൾ വിപുലമായി ചർച്ചചെയ്യുകയും ചർച്ചയിൽ ഓരോ ഭാഗത്തെയും കൺവീനർമാർ ആ ഭാഗത്തുള്ള സമുദായാംഗങ്ങളുടെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വേണമെന്ന് തീരുമാനിക്കുകയും ചെയ്തു.

ശാഖക്ക് മരണാനന്തരചടങ്ങ് പഠിപ്പിക്കാൻ ഒരു പഠന ക്ലാസ് തുടങ്ങണമെന്നും അതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ശാഖാ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്നും തീരുമാനിച്ചു.

അടുത്തവർഷം മുതൽ ഓണാഘോഷവും ശാഖാവാർഷികവും ഒന്നിച്ച് ആഘോഷിക്കുവാൻ തീരുമാനിച്ചു.

ശാഖയിൽ നിന്ന് ഇൻഷുറൻസിൽ ചേർന്ന എല്ലാവരുടേയും തുകയും അപേക്ഷകളും കേന്ദ്രത്തിന് കൈമാറിയതായി ട്രഷറർ എ.പി. ഗീത അറിയിച്ചു.

സർഗ്ഗോത്സവം 22 നെ കുറിച്ചുള്ള ചർച്ചയിൽ  ശാഖയുടെ എല്ലാവിധ പിന്തുണയും ശാഖാംഗങ്ങൾ വാഗ്ദാനം ചെയ്തു.

സെക്രട്ടറി എം.പി.സന്തോഷിൻറ നന്ദി പ്രകടനത്തോടെ ഉച്ചഭക്ഷണ ശേഷം യോഗം സമാപിച്ചു.

 

0

Leave a Reply

Your email address will not be published. Required fields are marked *