ശാഖയുടെ വാർഷികാഘോഷങ്ങൾ രണ്ടുവർഷത്തെ ഇടവേളക്കുശേഷം 15-05-2022 ഞായറാഴ്ച ശാഖയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് സമുചിതമായി ആഘോഷിച്ചു.
കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടിയും മദ്ധ്യമേഖല കോർഡിനേറ്റർ ശ്രീ സി.ജി മോഹനൻ പിഷാരടിയും വാർഷികത്തിൽ പങ്കെടുത്തു.
രാവിലെ സമാജം പ്രസിഡണ്ടിൻെറയും മദ്ധ്യമേഖല കോർഡിനേറ്ററോടെയും സാന്നിദ്ധ്യത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ എ .പി രാജൻ പതാക ഉയർത്തി വാർഷികത്തിന് തുടക്കം കുറിച്ചു.
തുടർന്ന് ശാഖയിലെ അംഗങ്ങൾ പങ്കെടുത്ത മാല കെട്ട് മത്സരം നടന്നു. മാല കെട്ട് മത്സരത്തിൽ പങ്കെടുത്ത വർ (ശ്രീ എം പി സന്തോഷ് , ശ്രീ വി പി ഗോപിനാഥ്, ശ്രീമതി പത്മിനി, ഭവ്യ എസ് പിഷാരടി, ദേവി ഉണ്ണി, ശ്രീദേവി, അഖില, തുളസി, ഗായത്രി). മത്സരത്തിൽ ഒന്നാം സമ്മാനം ശ്രീമതി ശ്രീദേവിക്കും രണ്ടാം സമ്മാനം കുമാരി ഭവ്യ എസ് .പിഷാരടിക്കും മൂന്നാം സമ്മാനം ശ്രീമതി പത്മിനിക്കും ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി.
കുമാരി അഖിലയുടെ ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി .പി ഗോപിനാഥൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി.
ശാഖാ പ്രസിഡണ്ട് ശ്രീ എ. പി .രാജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ വടക്കാഞ്ചേരി ശാഖയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു.
ശ്രീ രാമചന്ദ്രൻ പിഷാരോടിയും സിജി മോഹനൻ പിഷാരടിയും, എപി രാജനും, ഗോപിനാഥനും, ശ്രീനാരായണനും ചേർന്നു ഭദ്രദീപം കൊളുത്തി വാർഷികം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡണ്ട് സമാജത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എത്തിയവരിൽ കൂടുതലും പിഷാരസ്യാർമാർ ആയിരുന്നു എന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശാഖക്ക് ഒരു മഹിള വിങ് രൂപീകരിക്കേണ്ടത് അത്യാവശ്യം ആണെന്നും പറഞ്ഞു.
മദ്ധ്യമേഖല കോഡിനേറ്റർ ശ്രീ സി.ജി മോഹനൻ ശാഖക്ക് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും എത്രയും പെട്ടെന്ന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ നിർദ്ദേശിക്കുകയും ചെയ്തു.
ശാഖയുടെ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചതിൽ കിട്ടിയ 3 അപേക്ഷകർക്കും അവാർഡ് നൽകി. അവാർഡുകൾ സ്പോൺസർ ചെയ്തത് ചേലക്കര കൃഷ്ണനുണ്ണി (അച്ഛൻ രാമ പിഷാരോടിയുടെയും അമ്മ മങ്കുക്കുട്ടി പിഷാരസ്യാരുടെയും പേരിലും)( എം.പി ഉണ്ണികൃഷ്ണൻ അമ്മമ്മ ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ പേരിലും) ഉള്ള അവാർഡുകൾ ശ്രീ രാമചന്ദ്ര പിഷാരോടി ശരണ്യയ്ക്കും, ശ്രീ സി.ജി മോഹനൻ ഐശ്വര്യയ്ക്കും, ശ്രീ എ .പി രാജൻ തുളസിക്കും സമ്മാനിച്ചു.
ശാഖാ സെക്രട്ടറി ശ്രീ എം. പി സന്തോഷ് കഴിഞ്ഞ രണ്ടുവർഷത്തെ റിപ്പോർട്ട് വായിക്കുകയും ട്രഷറർ എ.പി. ഗീത രണ്ടുവർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു രണ്ടും യോഗം പാസാക്കി.
ശേഷം 2022 ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെ രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിയിൽ ശ്രീ സി.ജി മോഹനൻ പ്രിസൈഡിംഗ് ഓഫീസർ ആയിരുന്നു. യോഗത്തിൽ നിർദ്ദേശിച്ച പ്രകാരം മുൻഭാരവാഹികൾ തന്നെ അടുത്ത രണ്ട് വർഷവും തുടരട്ടെ എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ആ നിർദ്ദേശപ്രകാരം പ്രിസൈഡിംഗ് ഓഫീസർ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത രണ്ടുവർഷത്തെ ശാഖ ഭാരവാഹികൾ:
പ്രസിഡൻറ് – ശ്രീ എ. പി രാജൻ,
വൈസ് പ്രസിഡൻ്റ് – ശ്രീ വി .പി ഗോപിനാഥൻ
സെക്രട്ടറി – ശ്രീ എം .പി സന്തോഷ്,
ജോ. സെക്രട്ടറി – ശ്രീ എം .പി ഉണ്ണികൃഷ്ണൻ,
ട്രഷറർ – ശ്രീമതി എ.പി. ഗീതാ കൃഷ്ണദാസ്.
കമ്മിറ്റി അംഗങ്ങൾ:
ശ്രീ ടി .പി നാരായണൻ പഴയന്നൂർ,
ശ്രീ ടി .ആർ രാമചന്ദ്രൻ പഴയന്നൂർ,
ശ്രീ എൻ. പി കൃഷ്ണനുണ്ണി ചേലക്കര,
ശ്രീ എസ്. ഹരി കുണ്ടന്നൂർ,
ശ്രീ പീതാംബരൻ ആറ്റൂർ
ശ്രീ രവി ചെറുതുരുത്തി.
തുടർന്ന് ശ്രീ എം .പി ഉണ്ണികൃഷ്ണൻ കഴകക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവ പരിഹരിക്കുന്നതിന് കേന്ദ്രം നൽകേണ്ട സഹായങ്ങളെ കുറിച്ചും സംസാരിക്കുകയും അതിൽ വേണ്ട നടപടിയ്ക്ക് ശ്രമിക്കാമെന്ന് കേന്ദ്ര പ്രസിഡൻറ് ഉറപ്പുനൽകുകയും ചെയ്തു.
മുൻ അവാർഡ് ജേതാവായ ഇപ്പോൾ കോട്ടയം ശാഖാംഗവുമായ ഹൃദ്യ. എം .പി യോഗത്തിൽ ആശംസാ പ്രസംഗം നടത്തി.
വെങ്ങാനെല്ലൂർ മുക്കുറ്റി തിരുവാതിരക്കളി സംഘത്തിൻെറ തിരുവാതിരക്കളി നടന്നു .
പങ്കെടുത്തവർ പത്മിനി ഗോപിനാഥ്, മായാരവി, ശ്രീശൈലാ മുരളി, ഷീബ ജയൻ, കുമാരി അഖില, കുമാരി ഗാർഗി.
തുടർന്ന് അതുൽ കൃഷ്ണ- പാട്ട്, കൃഷ്ണദിയ- പാട്ട്, വന്ദന- പാട്ട്, ശ്രീശൈല – കവിത, ഐശ്വര്യ- ഡാൻസ്, അനശ്വര- ഡാൻസ്, അഖില- ഡാൻസ്, നവമി- ഡാൻസ്, ഗാർഗി- ഡാൻസ്, ആര്യൻ- ഡാൻസ് എന്നീ കലാപരിപാടികൾ നടന്നു.
പരിപാടികൾക്കു ശേഷം സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനം ശ്രീമതി ശ്രീദേവി ഉണ്ണിക്കും രണ്ടാം സമ്മാനം ശ്രീ പീതാംബരനും മൂന്നാം സമ്മാനം ശ്രീമതി എൻ പി രമയ്ക്കും ലഭിച്ചു.
കൂടാതെ 10 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരുന്നു സമ്മാനങ്ങൾ ലഭിച്ചവർ നവമി, അതുൽ കൃഷ്ണ, ആതിര അനൂപ്, ശരണ്യ, ലത, ജിഷ്ണു, നവമി, അനിൽ, ആര്യൻ .ജി.അനൂപ്, കൃഷ്ണദിയ പിഷാരടി. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്, ഒന്നാം സമ്മാനം ഗീത, രണ്ടാം സമ്മാനം എ .പി രാജൻ, മൂന്നാം സമ്മാനം ശ്രീ വി. പി ഗോപിനാഥൻ, പ്രോത്സാഹന സമ്മാനം ശ്രീ എം പി സന്തോഷ്. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.
യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് ശാഖാ പ്രസിഡണ്ടിന്റെ സ്പോൺസർഷിപ്പിൽ നറുക്കെടുത്ത് കിട്ടിയ ഒരാൾക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി നൽകി. ഈ പോളിസി ശ്രീമതി ശ്രീദേവി ഉണ്ണിക്ക് ലഭിച്ചു.
ശ്രീ ടി.പി. നാരായണൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി . ഉച്ചയൂണോടുകൂടി വാർഷികം സമാപിച്ചു.
ശാഖാവാർഷികം ചിത്രങ്ങളിലൂടെ …. https://samajamphotogallery.blogspot.com/2022/05/2022.html