ശാഖയുടെ 177മത് യോഗം ശ്രീ ശേഖറിന്റെ കരാമയിലെ വസതിയിൽ വച്ച് 25-09-2022 ഞായറാഴ്ച 4PMനു ചേർന്നു.
വേദ ശ്രീകുമാർ, വൈഗ ശ്രീകുമാർ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹാമാരിക്ക് ശേഷം എല്ലാവരും ഒത്തു കൂടുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കു വച്ചു. ഈ കൂട്ടായ്മയിലേക്ക് കൂടുതൽ അംഗങ്ങൾ മുന്നോട്ടു വരണം എന്നും ഏവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും കൂടി അദ്ദേഹം ഓർമ്മപ്പെടുത്തി.
തൃശ്ശൂരിൽ വച്ച് നടക്കാൻ പോകുന്ന സർഗ്ഗോത്സവത്തിൽ യു. എ. ഇ ശാഖാ പ്രതിനിധികളായി പങ്കെടുക്കാൻ താല്പര്യപ്പെടുന്ന രണ്ട് പേരുടെ പേര് നിർദ്ദേശിക്കണം എന്നും സൂചിപ്പിച്ചു.
ശാഖ വാർഷികം നടത്തുന്നതിനെ പറ്റി യോഗം കൂടിയാലോചിച്ചു. അതിനായി ശാഖയിലെ അംഗങ്ങളുടെ പേരു വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെ പ്രാധാന്യവും പ്രസ്തുത വിവര ശേഖരണം ശാഖയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായകമാവുമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.
ശാഖയുടെ നിലവിലെ സെക്രട്ടറി ശ്രീമതി ഹേമ ശ്രീകുമാറിന് വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിയണം എന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ പുതിയ സെക്രട്ടറിയായി ശ്രീമതി സരയു ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു.
തുടർന്ന് ശ്രീ പി. ഉണ്ണികൃഷ്ണൻ, വേദ ശ്രീകുമാർ, വൈഗ ശ്രീകുമാർ, ശ്രീമതി മഞ്ജുഷ വിജയൻ, ശ്രീമതി ദേവി രാമചന്ദ്രൻ, ശ്രീമതി കെ. പി. സത്യഭാമ എന്നിവർ അവതരിപ്പിച്ച ഗാനാർച്ചന ഏറെ ഹൃദ്യമായി.
ഒക്ടോബർ മാസത്തെ യോഗം ശ്രീ ശ്രീക്കുട്ടന്റെ വസതിയിൽ വച്ച് കൂടുവാൻ തീരുമാനിച്ചു. ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
മഹാമാരിക്ക് ശേഷം എല്ലാവരും ഒത്തുചേർന്ന് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു, എല്ലാവർക്കും അഭിനന്ദനങ്ങൾ.