യു. എ. ഇ. ശാഖ 2023 ജൂൺ മാസ യോഗം

യു. എ. ഇ. ശാഖയുടെ 2023 ജൂൺ മാസത്തെ യോഗം ശ്രീ ടി.പി ഉണ്ണികൃഷ്ണന്റെ വസതിയിൽ വച്ച് 18-05-2023 ഞായറാഴ്ച 4.30PMന് കൂടി.

കുമാരിമാർ വേദയും വൈഗയും പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു.

അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞ കെ.പി. സരോജിനി പിഷാരസ്യാർ, എ. പി. കരുണാകര പിഷാരോടി എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.

ജൂൺ മാസത്തെ ക്ഷേമനിധി നറുക്കെടുപ്പിലൂടെ ശ്രീ കെ. പി. ഗോപിക്ക് ലഭിച്ചു .

കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് പെൻഷൻ പദ്ധതിയെ കുറിച്ച് കൂടിയാലോചിച്ചു. വിശദമായ ചർച്ചക്ക് ശേഷം പിന്നീട് ഒരു തീരുമാനം കേന്ദ്രത്തെ അറിയിക്കാം എന്ന് തീരുമാനിച്ചു.

തുടർന്ന് ശ്രീ. പി. ഉണ്ണികൃഷ്ണൻ, ശ്രീമതി വൃന്ദ നാരായണൻ, ശ്രീമതി മഞ്ജുഷ വിജയൻ, കുമാരി ഗൗരി ഉണ്ണികൃഷ്ണൻ, കുമാരിമാർ വേദ, വൈഗ എന്നിവർ വ്യത്യസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു.

യു.എ.ഇ ൽ വരുന്ന രണ്ട് മാസം വിദ്യാലയങ്ങൾക്ക് വേനൽ അവധി ആയതിനാൽ യോഗം ഉണ്ടായിരിക്കുന്നതല്ല എന്നും, അടുത്ത യോഗം ശ്രീ നാരായണൻ & ശ്രീമതി വൃന്ദ നാരായണന്റെ ഗൃഹത്തിൽ വച്ച് നടത്തുവാനും തീരുമാനിച്ചു.

ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

ആതിഥേയരായ ശ്രീ ഉണ്ണികൃഷ്ണൻ & ശ്രീമതി അഞ്ജലി ഉണ്ണികൃഷ്ണൻ നൽകിയ ചായ സല്കാരത്തോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *