യു. എ. ഇ. ശാഖയുടെ 174 മതു യോഗം 30-01-2022 നു ഞായറാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു.
കുമാരിമാർ വൈഗ ശ്രീകുമാറിന്റെയും വേദ ശ്രീകുമാറിന്റെയും ഈശ്വര പ്രാർത്ഥനയോടുകൂടി 5:00 pm നു യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കു അനുശോചനം രേഖപ്പെടുത്തി. അതുപോലെ തന്നെ പുതിയതായി വിവാഹിതരായ ബന്ധുക്കൾക്ക് ആശംസകൾ നേർന്നു.
പെൻഷൻ പദ്ധതിയിലേക്കുള്ള സംഭാവനകളെ കുറിച്ചു ഒരു തീരുമാനത്തിലെത്തുകയും ഏറെക്കുറെ അംഗങ്ങൾ അവരുടെ സംഭവന തുക ട്രെഷറർ ശ്രീ ശ്രീകുട്ടനെ ഏല്പിക്കാനും ധാരണയായി.
ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി സരയൂ ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമചന്ദ്രൻ, ഗൗരി ഉണ്ണികൃഷ്ണൻ, വൈഗ ശ്രീകുമാർ, വേദ ശ്രീകുമാർ, പ്രണവ് ഗോപി, ശ്രീമതി മഞ്ജു വിജയൻ എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു. മനോഹരമായി പാടിയ ഇവരെ എല്ലാവരും അഭിനന്ദിച്ചു.
പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് 7:00 മണിക്ക് യോഗം അവസാനിച്ചു.