തിരുവനന്തപുരം ശാഖ 2022 ഒക്ടോബർ മാസ യോഗം

ശാഖയുടെ പ്രതിമാസ യോഗം ഒക്ടോബർ 16 ഞായറാഴ്ച നാവായിക്കുളം ചെറുബലമണ്ണത്തു മഠത്തിൽ എൻ.ഉണ്ണികൃഷ്ണന്റെ (യു.കെ. ശർമ്മ) വസതിയിൽ നടന്നു.

ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ (കനകച്ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
ശ്രീ ഉണ്ണികൃഷ്ണൻ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

ഉണ്ണികൃഷ്ണന്റെ 50-ാം ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് സമാജത്തിനു വേണ്ടി ശ്രീദേവി പിഷാരസ്യാർ ഉപഹാരം നൽകി. തുടർന്ന് ശ്രീ. കെ കെ. പിഷാരടി ശ്രീമതി പത്മാവതി പിഷാരസ്യാരെ ഷാൾ അണിയിച്ച് ആദരിച്ചു.

പ്രസിഡണ്ട് ശ്രീ ജെ സി പിഷാരടി സെപ്റ്റംബർ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.പി.അനൂപ് ഓണാഘോഷത്തിന്റെ കണക്ക് അവതരിപ്പിച്ചു.

സമാജം പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ മംഗളനാഥ്, ശ്രീ സതീഷ് ചന്ദ്ര പിഷാരടി എന്നിവർ സംസാരിച്ചു.
ശാഖയുടെ 2020-2023 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ അടുത്ത മാസത്തെ യോഗത്തിൽ നൽകാൻ തീരുമാനിച്ചു.

ശ്രീമതി പത്മാവതി പിഷാരസ്യാർ കീർത്തനം ആലപിച്ചു. ശ്രീ നന്ദൻ സ്വയം പരിചയപ്പെടുത്തി രണ്ട് മലയാളം ചലച്ചിത്രഗാനങ്ങൾ ആലപിച്ചു. പദ്മാവതി ചേച്ചി ഒരു ഭക്തിഗാനം ആലപിച്ചു. ശ്രീമതി ഹേമ എൻ എസ്, ശ്രീകാന്ത് ആർ എസ് എന്നിവരും മലയാള ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ശ്രീമതി സത്യഭാമ ഒരു ഭക്തിഗാനം ആലപിച്ചു.

ശ്രീ. ഉണ്ണികൃഷ്ണൻ, സമാജത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകാനുള്ള സാദ്ധ്യതകൾ ആരായണം എന്ന് നിർദ്ദേശിച്ചു. തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന് അംഗങ്ങൾക്ക് നന്ദി പറഞ്ഞു. അടുത്ത മാസത്തെ യോഗം നവംബർ 27 ന് ഞായറാഴ്ച പി പി അനൂപിന്റെ പോങ്ങമൂട്ടിലെ വസതിയിൽ വെച്ച് കൂടുവാൻ നിശ്ചയിച്ച്‌, ശ്രീ മുരളീധരൻറെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *