തിരുവനന്തപുരം ശാഖയുടെ നവംബർ മാസത്തെ കുടുംബസംഗമം ശ്രീ ജഗദീഷ് ചന്ദ്രപിഷാരോടിയുടെ കുടുംബ വീടും, ശ്രീ . ബാബു രാജേന്ദ്രൻ്റെ വസതിയും ആയ പിരപ്പൻകോട് ശ്യാമളലയതിൽ വെച്ച് നവംബർ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്നു.
ശ്രീമതി പത്മാവതി പിഷാരസ്യായാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീ. ബാബു രാജേന്ദ്രൻ്റെ മകൻ, ശ്രീ. നവനീത് യോഗത്തെ സ്വാഗതം ചെയ്യുകയും കൂടുതൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഉള്ള ആവശവും മുന്നോട്ട് വെച്ചു.
പ്രസിഡണ്ട് ശ്രീ ജഗദീഷ് ഓണാഘോഷത്തിൻ്റെ റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ശ്രീ അനൂപ് വരവ് ചെലവ് റിപ്പോർട്ട് അവതരിപ്പിച്ചു.
50,000 രൂപ സ്ഥിരനിക്ഷേപം പലിശ സഹിതം PPTDT യിൽ നിന്ന് തിരിച്ചു ചോദിക്കാൻ യോഗം ഐകകണ്‌ഠേന തീരുമാനിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാറിൽ നിന്ന് ഓഗസ്റ്റ് 31 ന് ലഭിച്ച കത്ത് പ്രസിഡണ്ട് ശ്രീ ജഗദീഷ് വായിച്ചു.
അടുത്ത മാസത്തെ കുടുംബ സംഗമത്തിൽ പുതുവർഷ കലണ്ടറും ഡയറിയും അച്ചടിച്ചു എല്ലാ ശാഖ കുടുംബങ്ങൾക്കും നൽകുവാൻ തീരുമാനിച്ചു. അച്ചടിക്കാനുള്ള ചിലവ് ശ്രീ കെ ജി രാധാകൃഷ്ണനും, ശാഖ ഭാരവാഹികളും വഹിക്കുവാൻ തീരുമാനിച്ചു.
തുടർന്ന് ശ്രീമതി പത്മാവതി പിഷാരസ്യാർ, ശ്രീമതി ശ്രീദേവി പിഷാരസ്യാർ , ശ്രീമതി സത്യഭമ എന്നിവർ ഭക്തി ഗാനങ്ങൾ ആലപിച്ചു. ശ്രീ അനൂപ് ചലച്ചിത്ര ഗാനം ആലപിച്ചു.
ക്ഷേമനിധിയുടെ നടത്തി. ഡിസംബർ മാസത്തെ യോഗം/കുടുംബസംഗമം ഡിസംബർ 23-ന് ശനിയാഴ്‌ച ശ്രീ. എം.എൻ.പിഷാരടിയുടെ ആര്യാഞ്ജലി, പാൽക്കുളങ്ങര വസതിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിനും തുടർന്ന് ഉള്ള ഉച്ചഭക്ഷണത്തിനും ആതിഥേയത്വം വഹിച്ച , ശ്രീ. ജഗദീഷിൻ്റെ കുടുംബാംഗങ്ങൾക്ക് സെക്രട്ടറി ശ്രീ ദേവദാസൻ നന്ദി പ്രകടിപ്പിച്ചു യോഗം പര്യവസാനിച്ചു.