തിരുവനന്തപുരം ശാഖ 2023 ജൂലൈ മാസ യോഗം

തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസ യോഗം ജൂലൈ 11-ന് പാൽക്കുളങ്ങര ദേവീക്ഷേത്രം പടിഞ്ഞാറെ നട, ദേവിനഗർ, ഡോ.എ.ജി.ഉണ്ണികൃഷ്ണ പിഷാരടിയുടെയും ഡോ.പ്രേമ.എൻ.എഎസിന്റെയും ആർ.എ-5, ചാന്ദ്നി, ടി.സി. 29/1125-ൽ നടന്നു.

ശ്രീദേവി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആതിഥേയരായ ഡോ.ഉണ്ണികൃഷ്ണൻ ദമ്പതികൾ യോഗത്തിലേക്ക് അംഗങ്ങളെ സ്വാഗതം ചെയ്തു.

കർക്കടകത്തിൽ രാമായണ മാസമാചരിക്കുന്നതിന്റെ ഭാഗമായി ശ്രീമതി.ശ്രീദേവി പിഷാരസ്യാരും ശ്രീമതി. കോമളം പിഷാരസ്യാരും രാമായണം പാരായണം ചെയ്തു.

കഴിഞ്ഞ മാസം അന്തരിച്ച ശാഖാ അംഗങ്ങളുടെ സ്മരണയിൽ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മരിച്ചവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചു.

ട്രഷറർ ശ്രീ പി പി അനൂപ് ശാഖയുടെ ഏപ്രിൽ മീറ്റിംഗ് റിപ്പോർട്ടും അക്കൗണ്ട് വിശദാംശങ്ങളും അവതരിപ്പിച്ചു.

തുടർന്ന് ചലച്ചിത്രഗാനങ്ങൾ ശ്രീ. ശ്രീകാന്ത് ആർ എസ് & ശ്രീമതി. ഹേമ N. S, ശ്രീ എൻ ഉണ്ണികൃഷ്ണൻ സംസ്‌കൃതി ശ്ലോകം ചൊല്ലി.

ക്ഷേമനിധി നടത്തി. ഓഗസ്റ്റ് മാസത്തെ കുടുംബസംഗമം ആഗസ്റ്റ് 13 ഞായറാഴ്ച ഇടപ്പഴഞ്ഞി,എസ്ആർഎ-178, മയൂഖം, ശ്രീ.ടി.പി.രാമൻകുട്ടിയുടെ ഭവനത്തിൽ കൂടുവാൻ തീരുമാനിച്ചു.

പി പി മുരളീധരൻ യോഗത്തിനു ആതിഥേയത്വം വഹിച്ച ഡോ. എ ജി ഉണ്ണികൃഷ്ണൻ പിഷാരടി, ഡോ പ്രേമ എൻ എസ് എന്നിവർക്ക് നന്ദി പ്രകാശിപ്പിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *