തിരുവനന്തപുരം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 30-04-22ന് ശ്രീ ദേവദാസന്റെ വസതിയിൽ വച്ച് കൂടി. ശ്രീ. ജഗദീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലേക്ക് ഗൃഹനാഥൻ ശ്രീ ദേവദാസ് എല്ലാവരെയും സ്വാഗതം ചെയ്തു. ശ്രീമതി സത്യഭാമ ഈശ്വരപ്രാർത്ഥന ചൊല്ലി. കോങ്ങാട് ശാഖ അംഗം ശ്രീ ഹരിദാസ്, ചെന്നൈ ശാഖ അംഗം ശ്രീ അജിത് എന്നിവരും പങ്കെടുത്തു.
ശ്രീ ജഗദീഷ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ എല്ലാ മാസവും മുടങ്ങാതെ പഴയതുപോലെ കുടുംബ സംഗമം നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു. സെക്രട്ടറി ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വച്ചു നടന്ന പ്രതിനിധി സഭാ യോഗത്തെ കുറിച്ച് പറഞ്ഞു.
തുടർന്ന് ശ്രീ M P ഹരിദാസ് ഗുരുവായൂർ ഗസ്റ്റ് ഹൌസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.
അടുത്ത 6 മാസങ്ങളിലേക്ക് കുടുംബ യോഗങ്ങൾ നടത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി. അടുത്ത യോഗം മെയ് 15ന് ശ്രീ ജഗദീഷിന്റെ വസതിയിൽ ഒരു പൊതു യോഗമായി നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചു. ആയതിനാൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.
അനൂപ് കീർത്തി ദമ്പതികൾക്ക് ഒരു മകൻ പിറന്നതിൽ അനുമോദനം രേഖപ്പെടുത്തി. ശ്രീ രഘുവിന്റെ കൃതജ്ഞതയോട് കൂടി യോഗം അവസാനിച്ചു.