തൃശൂർ ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം

തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ മീറ്റിംഗ് 17/7/22 ന് മുളകുന്നത്ത് കാവ് ശ്രീ ബാലചന്ദ്രന്റെ വസതിയിൽ (ലക്ഷ്മി, കനാൽ റോഡ്) വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ശ്രീ വിജയൻ ചെറുകരയുടെ (മുളകുന്നത്ത് കാവ്) പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി എ. പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി എട്ടാം ദശകം ചൊല്ലി.തൃശൂർ ശാഖയിലടക്കം ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച എല്ലാ ശാഖകളിലെയും അംഗങ്ങളുടെ വിയോഗത്തിൽ അനുശോചിച്ചു.ശ്രീ ബാലചന്ദ്രൻ ഏവർക്കും സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഗൃഹ സന്ദർശനങ്ങളെക്കുറിച്ചും പിരിവിനെ കുറിച്ചും സംസാരിച്ചു.വരാൻ പോകുന്ന യുവജനോത്സവം മറ്റൊരു പൂരം തന്നെയാകുമെന്ന് കരുതാം. അംഗങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

 

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി ഈയിടെ വടക്കൻ ജില്ലകളിലെ ക്ഷേത്രങ്ങളിൽ നമ്മൾ നടത്തിയ തീർത്ഥാടനം വലിയ വിജയമായിരുന്നു എന്നറിയിച്ചു. ഈ വിജയം കണക്കിലെടുത്ത് മറ്റൊന്ന് കൂടി നമുക്ക് ആസൂത്രണം ചെയ്യാവുന്നതാണ്.  84 വയസ്സ് കഴിഞ്ഞ 20 പേരെ ഇതിനകം നമ്മൾ ആദരിച്ചു കഴിഞ്ഞു. ഇനിയും കുറച്ചു പേർ കൂടിയുണ്ട്. അവരെയും സമയബന്ധിതമായി നമ്മൾ ആദരിക്കും. ഇന്ന് വൈകീട്ട് എരിഞ്ഞേരി കാർത്ത്യായനി ക്ഷേത്രത്തിൽ നമ്മുടെ രാമായണ മാസ വായന ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 24ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കുന്ന യുവജനോത്സവം മീറ്റിങ്ങിനെ കുറിച്ചും യുവജന സംഘടന രൂപീകരണത്തേയും ഒക്ടോബർ 2 ന് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനെക്കുറിച്ചും ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.

 

ശ്രീ കെ. പി ഹരികൃഷ്ണൻ രാമായണമാസം, യുവജനോത്സവം, ഒൺലൈൻ ഓണാഘോഷം എന്നിവയെ പറ്റി വിശദമായി സംസാരിച്ചു. രാമായണ വായനയിൽ ഇപ്രാവശ്യം കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടെന്നത് സന്തോഷം തരുന്നു. നമ്മളോട് എപ്പോഴും സഹകരിച്ചു വരുന്ന ആചാര്യൻ മാധവൻ നമ്പൂതിരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്വഭാവികമായ പ്രതിസന്ധികളിൽ നിന്ന് കര കയറാൻ നിറമാല, പഞ്ചാരി യുവജനോത്സവങ്ങൾ നമുക്ക് സഹായമായിട്ടുണ്ടെന്ന് തീർച്ചയാണ്. വരാൻ പോകുന്ന യുവജനോത്സവവും ഗംഭീരമാകും. സെപ്റ്റംബർ മാസത്തിൽ ഒൺലൈൻ ആയി ഇപ്രാവശ്യവും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.നമ്മുടെ വെബ്സൈറ്റിന്റെ ജന ശ്രദ്ധയും പ്രാധാന്യവും കൂടി ശ്രീ ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി.

തുളസീദളം ഓഗസ്റ്റ് ലക്കം ഓണപ്പതിപ്പായി 25 നാണ് ഇക്കുറി പ്രസിദ്ധീകരിക്കുന്നതെന്നും കഴിയുന്നത്ര പരസ്യങ്ങൾ സംഘടിപ്പിക്കാൻ ഏവരും ശ്രമിക്കണമെന്നും എഡിറ്ററും ശാഖ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ഗോപൻ പഴുവിൽ അഭ്യർത്ഥിച്ചു. ഒക്ടോബർ 2 ന് നടക്കാൻ പോകുന്ന ശാഖയുടെ മെഡിക്കൽ ക്യാമ്പിൽ ജാതിമത ഭേദമന്യേ സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവർക്ക് വില കൂടിയ ലെൻസുകൾ ഉപയോഗിച്ചുള്ള സർജറികൾ നടത്തുന്നതിനെ കുറിച്ചും സൗജന്യ കണ്ണടകൾ വിതരണം ചെയ്യുന്നതിനെ കുറിച്ചും ആശുപത്രി അധികൃതരുമായി സംസാരിച്ചതിനെ പറ്റിയും അവരിൽ നിന്ന് നമുക്ക് അനുകൂലമായ മറുപടികൾ ലഭിച്ചതിനെ പറ്റിയും ശ്രീ ഗോപൻ സൂചിപ്പിച്ചു.

ഇതുവരെയും സ്റ്റേറ്റ് സിലബസ് റിസൾട്ട്‌ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ എന്നതിനാൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷകൾ കിട്ടേണ്ട അവസാന തീയതി നമ്മൾ മുമ്പേ തീരുമാനിച്ചിട്ടുള്ളതിൽ നിന്നും മാറ്റണമെന്ന് ശ്രീ കെ. പി ഗോപകുമാർ അറിയിച്ചു. പുതിയ തീരുമാന പ്രകാരം സെപ്റ്റംബർ 15 ആയി അവസാന തീയതി തീരുമാനിച്ചു. ഓൺലൈൻ ആയി ഓണാഘോഷങ്ങൾ നടക്കുന്നതിനാൽ ഇപ്രാവശ്യം തൃശൂർ ശാഖയുടെ പ്രത്യേക ഓണാഘോഷം വേണ്ടെന്ന് വെച്ചു.

വിശദമായ ചർച്ചയിൽ സർവ്വ ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ആർ. ശ്രീധരൻ രഘുനാഥ് (കോലഴി), ശ്രീ ടി പി ഗോപി, സോമൻ പിഷാരോടി, ശ്രീമതി എ. പി സരസ്വതി എന്നിവർ സജീവമായി പങ്കെടുത്തു.

ഗൃഹ നാഥനായ ശ്രീ ബാലചന്ദ്രന്റെ മകൻ രഞ്ജിത്തും ഭാര്യ ആതിരയും മുൻ വർഷങ്ങളിൽ സമാജത്തിന്റെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നേടിയവരാണെന്ന് ശ്രീ ബാല ചന്ദ്രൻ അറിയിച്ചു. ആതിര 2009 ലും 2011 ലും രണ്ട് പ്രാവശ്യം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

അടുത്ത യോഗം 21/08/2022 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് കോലഴി ശ്രീ രവികുമാറിന്റെ ഭവനത്തിൽ വെച്ച് ഉച്ച തിരിഞ്ഞ് 3.30 ന് നടത്തുന്നതാണ്.എല്ലാവരും പങ്കെടുകണമെന്ന് അഭ്യർത്ഥിക്കുന്നു.

ശ്രീ ആർ. ശ്രീധരന്റെ നന്ദിയോടെ യോഗം ഉച്ചക്ക് 12.30 ന് അവസാനിച്ചു.

അഡ്ഡ്രസ്സ്‌.

രവികുമാർ ടി പി,
തേനാരി പിഷാരം,
നീലാംബരി,
വിവേകാനന്ദ സ്ട്രീറ്റ്,
പൂവനി,
കോലഴി.
ഫോൺ 04872 202565,9497070778.

സെക്രട്ടറി

കെ. പി ഗോപകുമാർ

2+

Leave a Reply

Your email address will not be published. Required fields are marked *