തൃശൂർ ശാഖ ഓണാഘോഷം 2024

തൃശൂർ ശാഖയുടെ ഓണാഘോഷം 2024 സെപ്റ്റംബർ 22 ന് തൃശൂർ തിരൂർ വടകുറുമ്പകാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി ഏവർക്കും സ്വാഗതം പറഞ്ഞു. ഓണാഘോഷം തുളസീദളത്തിൽ കൊടുത്ത പ്രകാരം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്താനാണ് മുമ്പേ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് പ്രോഗ്രാമുകളും പങ്കെടുക്കുന്നവരും കൂടിയതിനാൽ സ്ഥലം സന്തോഷത്തോടെ മാറ്റേണ്ടി വന്നു. കഴിഞ്ഞ വർഷത്തെ മെഡിക്കൽ ക്യാമ്പ് ഇവിടെയാണ്‌ നടത്തിയത്. ക്ഷേത്രത്തിന്റെ സെക്രട്ടറി ശ്രീ ഹരിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം യാതൊരു നിബന്ധനകളുമില്ലാതെ അപേക്ഷ പോലും വാങ്ങാതെയാണ് ഓഡിറ്റോറിയം അനുവദിച്ചു തന്നത്. എല്ലാ വർഷവും സദ്യക്കുള്ള വിഭവങ്ങൾ നമ്മുടെ വനിതാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിക്കൊണ്ട് വരികയാണ് പതിവ്. എന്നാൽ ഈ വർഷം അതിനും മാറ്റം വരുത്തി. ഇന്ന് ഇവിടെ നടക്കുന്ന ഓണാഘോഷങ്ങൾ വളരെ ഗംഭീരമാകും എന്ന് ഉറപ്പാണ്. ഇന്ന് ഇവിടെ എത്തിയിട്ടുള്ളവരുടെ പേരുകൾ പ്രോഗ്രാമിന്റെ അവസാനം നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുന്നതാണ് എന്നും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ ഓണം ആശംസിച്ചു.

വടകുറുമ്പക്കാവ് ദേവസ്വം സെക്രട്ടറി ശ്രീ ഹരി പാടശ്ശേരി ഓണാഘോഷം നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു.കഴിഞ്ഞ വർഷം ക്ഷേത്രവുമായി സഹകരിച്ചു കൊണ്ട് പിഷാരോടി സമാജം നടത്തിയ മെഡിക്കൽ ക്യാമ്പ് എല്ലാ അർത്ഥത്തിലും വലിയ വിജയമായിരുന്നു എന്ന് ശ്രീ ഹരി പടാശ്ശേരി പറഞ്ഞു. ശ്രീ രാമചന്ദ്ര പിഷാരോടിയുടെ നേതൃത്വത്തിൽ വളരെ കൃത്യമായ ആസൂത്രത്തോടെ, പിഴവുകളില്ലാതെ നടന്ന അന്നത്തെ മെഡിക്കൽ ക്യാമ്പ് ക്ഷേത്രത്തിനും അഭിമാനമായി. ഒരുപാട് സന്തോഷത്തോടെ ഈ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നതായും അറിയിച്ചു.

തുടർന്ന് ശ്രീ രാമചന്ദ്ര പിഷാരോടി ശ്രീ ഹരി പടാശ്ശേരിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

84 വയസ്സ് തികഞ്ഞ വന്ദ്യ വയോധികൻ ശ്രീ എ. പി നാരായണ പിഷാരോടിയെ (കുട്ടപ്പേട്ടൻ)ശ്രീ മോഹനകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീ നാരായണ പിഷാരോടി സമുചിതമായി നന്ദി പറഞ്ഞു. തുടർന്ന് തൃശൂർ ശാഖയിലേക്ക് ശ്രീ എ. പി നാരായണ പിഷാരോടി 25000 രൂപ സംഭാവന ചെയ്തു. ശ്രീ എ. രാമചന്ദ്ര പിഷാരോടി ശാഖക്ക് വേണ്ടി ചെക്ക് ഏറ്റുവാങ്ങി.

ശാഖയുടെ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. പ്ലസ് ടു വിഭാഗത്തിൽ കുമാരി ഗായത്രി ശ്രീകുമാർ, കുമാരി ഡി സ്നേഹ, കുമാരി ദേവിക എസ് പിഷാരോടി എന്നിവരും എസ് എസ് എൽ സി വിഭാഗത്തിൽ കുമാരി ദേവിക ഹരികൃഷ്ണൻ, കുമാരി ശ്രേയ അരവിന്ദ്, കുമാരി പവിത്ര വി ജെ എന്നിവരും പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. സർവ്വശ്രീ ഹരി പടാശ്ശേരി, കെ പി ബാലകൃഷ്ണ പിഷാരോടി, മോഹനകൃഷ്ണൻ, വിനോദ് കൃഷ്ണൻ, എ പി ജയദേവൻ എന്നിവർ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. സമാജം മുൻ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ആശംസകൾ നേർന്നു. മുൻ ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ നന്ദി പറഞ്ഞതോടെ ആദ്യ ഘട്ടം അവസാനിച്ചു.

തുടർന്ന് വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ കലാ പരിപാടികൾ. കുമാരി ശ്രവണ ബാബു, ശ്രീ ജിതിൻ ഗോപൻ എന്നിവർ പ്രോഗ്രാം അവതാരകരായി എത്തിയ കലാ പരിപാടികൾ പ്രസിദ്ധ പിന്നണി ഗായികയും റാപ്പ് സംഗീതജ്ഞയും ചെറിയ കുട്ടികൾക്ക് പ്രചോദനവും അറിവും നൽകുന്ന കൊച്ചു കവിതകളുടെ ആലാപനത്തിലൂടെ ഇന്നേറെ ശ്രദ്ധേയയുമായ ശ്രീമതി ഇന്ദുലേഖ വാര്യർ ഉദ്ഘാടനം ചെയ്തു.

ഓണം എന്നത് ഒരുമയുടെ ആഘോഷമാണെന്നും ഒരുമയുള്ളിടത്ത് എന്നും ഓണമാണെന്നും ഉദ്ഘാടന ഭാഷണത്തിൽ ശ്രീമതി ഇന്ദുലേഖ പറഞ്ഞു. ഈ ഓണം എന്റെ കുടുംബത്തിൽ നടക്കുന്ന ഓണം പോലെയാണ് എനിക്ക് തോന്നുന്നത്. തുടർന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള റാപ്പ് ഗാനമടക്കം കുറച്ചു ഗാനങ്ങൾ അവർ ആലപിച്ചു.ശ്രീ മോഹനകൃഷ്ണൻ ശ്രീമതി ഇന്ദുലേഖ വാര്യർക്ക് ഓണപ്പുടവ നൽകി ആദരിച്ചു.

ശേഷം മുളകുന്നത്ത്കാവ് വനിതാവിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളിയും തൃശൂർ വനിതാ വിഭാഗം അവതരിപ്പിച്ച സംഘ നൃത്തവുമടക്കം മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്നു മികച്ചു നിന്നു.

കലാപരിപാടികളിൽ പങ്കെടുത്തവർ-
ശ്രീമതിമാർ ഉഷ ശ്രീകുമാർ, ലക്ഷ്മി ദേവി വിനോദ്, രതി നാരായണൻ, സിന്ധു ഗോപാല കൃഷ്ണൻ, ശ്രുതി അരവിന്ദ്, ശ്രീദേവി പ്രവീൺകുമാർ, നളിനി ശ്രീജിത്ത്, കൃഷ്ണപ്രിയ ആനന്ദ്, ശോഭ പി, വിജയലക്ഷ്മി ടി പി, മിനി രവികുമാർ, പ്രഭ ഗോപി, ലതിക ഗൗരി അരവിന്ദൻ, ശ്യാമ വിനോദ്, രാധിക ശ്രീകുമാർ, രഞ്ജിനി ഗോപി, പ്രമീള രഘു, അഞ്ജു സുരേഷ്, ഐശ്വര്യ നവനീത്, അനിത ഹരികൃഷ്ണൻ, കുമാരിമാർ വൃന്ദാവനി, ഭവ്യ,ദീപിക, ശ്രിയ, ഗായത്രി, ഗായന്തിക, ദേവിക വിജയൻ, ദേവിദത്ത, സ്വാതി, ബാലേന്ദു, ആർദ്ര, ശ്രേയ, ദേവിക, പവിത്ര, ഗായത്രി ഗോപി, ഗായത്രി ശ്രീകുമാർ, ഭദ്ര, ഗൗരി, അനാമിക, മാസ്റ്റർ കാർത്തിക് എസ്, മാസ്റ്റർ ആദിമാധവ്, മാസ്റ്റർ ശ്രീഹരി, മാസ്റ്റർ ദേവ നാരായണൻ, മാസ്റ്റർ പ്രവിത്, മാസ്റ്റർ പ്രഥ്വിവ്, ശ്രീ ജി ആർ ഗോവിന്ദൻ, ശ്രീ എം സുരേഷ്, ശ്രീമതി മാലതി സോമൻ. കൂടാതെ കെ പി ബാലകൃഷ്ണ പിഷാരോടിയുടെ ചൂളമടിച്ചുള്ള ഗാനവും അരങ്ങേറി.

പ്രോഗ്രാം തുടക്കം മുതൽ അവസാനം വരെ സദസ്സിൽ ഉണ്ടായിരുന്നവരുടെ പേരുകൾ നറുക്കിട്ടെടുത്ത് അവരിൽ 3 പേർക്ക് ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിയും കുടുംബവും നൽകിയ പ്രത്യേക സമ്മാനങ്ങൾ അടക്കം വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ഓണസ്സദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ കെ. പി ഹരികൃഷ്ണൻ ഏവർക്കും നന്ദി പറഞ്ഞതോടെ 3 മണിക്ക് പരിപാടികൾ സമാപിച്ചു.

Click on the link below to view photos of the event in gallery

https://samajamphotogallery.blogspot.com/2024/09/2024_23.html

84 വയസ്സായവരെ തൃശൂർ ശാഖ ആദരിച്ചു.
—————-
എൺപത്തിനാല് വയസ്സിനും മീതെയുമുള്ളവരെ ആദരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ശാഖ ഭാരവാഹികളായ ശ്രീ എ രാമചന്ദ്ര പിഷാരോടി, ശ്രീ വിനോദ്കൃഷ്ണൻ, ശ്രീ എ പി ജയദേവൻ, ശ്രീ ആർ പി രഘുനന്ദനൻ, ശ്രീമതി പി രാജലക്ഷ്മി രഘുനന്ദനൻ എന്നിവർ ചേർന്ന് ചെമ്പൂക്കാവ് ആനായത്ത് പിഷാരത്ത് ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാർ (തങ്കം), ശ്രീ വേണുഗോപാല പിഷാരോടി (പെരുമ്പിലാവ് പിഷാരം) എന്നിവരെ അവരുടെ വസതിയിൽ എത്തി ആദരിച്ചു.

സെക്രട്ടറി

2+

Leave a Reply

Your email address will not be published. Required fields are marked *