തൃശൂർ ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 15-10-2023 ന് കുറ്റുമുക്ക് ശ്രീ ജയചന്ദ്രന്റെ വസതി(വൃന്ദാവൻ അപ്പാർട്ട്മെന്റ്സ് -ഫ്ലാറ്റ് നമ്പർ 203) യിൽ വെച്ച് പ്രസിഡണ്ട് ശ്രീ ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ശ്രീറാം ജയചന്ദ്രന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ ജി. പി നാരായണൻ കുട്ടി, ശ്രീ സി. പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 94മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥൻ ശ്രീ ജയചന്ദ്രൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഇക്കഴിഞ്ഞ മാസക്കാലയളവിൽ നിര്യാതരായ എല്ലാവരുടെയും ആത്മ സ്മരണയിൽ മൗനമായി അനുശോചിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഈയിടെ നടന്ന മെഡിക്കൽ ക്യാമ്പിനെപ്പറ്റി സംസാരിച്ചു. ഡിസംബറിൽ നടക്കാനിരിക്കുന്ന യുവജന പരിപാടിയിൽ തൃശൂർ ശാഖയിൽ നിന്നും കഴിയുന്നത്ര യുവതലമുറയെ (13 വയസ്സ് മുതൽ 21 വയസ്സ് വരെ) പങ്കെടുപ്പിക്കാൻ ശ്രമിക്കണം, വരിസംഖ്യ പിരിവിന്റെ കാര്യത്തിൽ മൂന്നിൽ ഒരു ഭാഗം മാത്രമേ തീർന്നിട്ടുള്ളൂ, അധികം താമസിയാതെ തന്നെ അത് മുഴുവനാക്കേണ്ടതുണ്ട് എന്നും പറഞ്ഞു.
സെക്രട്ടറി ശ്രീ ജയദേവൻ കഴിഞ്ഞ മാസത്തെ റിപ്പോർട്ടും മെഡിക്കൽ ക്യാമ്പ് റിപ്പോർട്ടും ട്രഷറർ ശ്രീ രഘു നന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി. ശാഖയിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന രണ്ട് പേർക്ക് അവരുടെ ആശുപത്രി ചെലവുകളിലേക്ക് സാമ്പത്തിക സഹായം ചെയ്ത വിവരം ട്രഷറർ അറിയിച്ചു.
തൃശൂർ ശാഖയുടെ ഓണാഘോഷം വളരെ ഗംഭീരമായി എന്നും, കുടുംബാഗങ്ങൾ പാചകം ചെയ്ത് കൊണ്ടു വന്ന വിഭവങ്ങളെല്ലാം ഏറെ രുചി പ്രദമായിരുന്നു, അതുപോലെ അവതരിപ്പിച്ച കലാ പരിപാടികളും ഒന്നിനൊന്നു മികച്ചു നിന്നുവെന്നും ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ അഭിപ്രായപ്പെട്ടു.
പി. ഇ. ഡബ്ലിയു. എസിന്റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിദ്യാഭ്യാസ പുരസ്‌ക്കാരച്ചടങ്ങുകൾ വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ചിര സ്മരണീയമായി. ആസ്ഥാന മന്ദിരം ഓഡിറ്റോറിയത്തിൽ കൊള്ളാവുന്നതിനപ്പുറം കുടുംബാംഗങ്ങൾ എത്തിച്ചേർന്നു എന്നത് അഭിമാനവും സന്തോഷവും നൽകുന്നു. തൃശൂർ ശാഖ അടക്കമുള്ള എല്ലാ ശാഖകളുടെയും ആത്മാർത്ഥമായ കൂട്ടായ പ്രവർത്തനം തന്നെയാണ് ഈ വിജയത്തിന്റെ പിന്നിൽ എന്നും പറഞ്ഞു.
ഒക്ടോബർ 2 ന് തിരൂർ വടകുറുമ്പക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ദേവസ്വത്തിന്റെ സഹകരണത്തോടെ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ വൻ വിജയത്തെപ്പറ്റിയും ശ്രീ ഗോപകുമാർ പ്രതിപാദിച്ചു. ക്യാമ്പിൽ വളരെ ആത്മാർത്ഥമായി സഹകരിച്ച എല്ലാ ഡോക്ടർമാരോടും സ്റ്റാഫിനോടും ആതുര സ്ഥാപനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു. അതുപോലെ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചവരോടും ഏറെ നന്ദി. ഡിസംബർ മാസത്തിൽ കേന്ദ്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് യുവജനങ്ങൾക്ക് വേണ്ടി നടത്തുന്ന ജ്യോതിർഗമയ എന്ന മോട്ടിവേഷൻ പ്രോഗ്രാമിനെപ്പറ്റിയും ശ്രീ ഗോപകുമാർ വിശദീകരിച്ചു. അതിന് തൃശൂർ ശാഖയിൽ നിന്നും പരമാവധി കുട്ടികളെയും യുവ ജനങ്ങളെയും പങ്കെടുപ്പിക്കണം. നവംബർ 11,12 തീയതികളിൽ ശാഖ നടത്തുന്ന വർക്കല, കുറ്റാലം വിനോദ യാത്രയും വളരെ ഗംഭീരമാകുമെന്ന് ഉറപ്പുണ്ട് എന്നും പറയുകയുണ്ടായി.
ചർച്ചാ വേളയിൽ മെഡിക്കൽ ക്യാമ്പിൽ സംഭവിച്ച ചില അപാകതകളെക്കുറിച്ച് ശ്രീ രഘുനാഥ് (കോലഴി) സൂചിപ്പിച്ചു. ആ അപാകതകൾ സംഭവിക്കാനുള്ള കാരണത്തെപ്പറ്റി വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു. നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാവുന്ന അപാകതകൾ ഇനിയുള്ള വർഷങ്ങളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്ന് അറിയിച്ചു.
തുളസീദളം പത്രാധിപ സമിതി യോഗത്തിൽ എടുത്ത പ്രധാന നിർദ്ദേശങ്ങൾ പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ യോഗത്തെ അറിയിച്ചു. കേരളത്തിൽ കലാ, സാഹിത്യ, സാംസ്‌കാരീക രംഗത്ത് പ്രശസ്തരായ പ്രതിഭകളെ ആദരിക്കുന്നതിനായി തുളസീദളം പുരസ്കാരം ഏർപ്പെടുത്തുക. തുളസീദളത്തിൽ പ്രസിദ്ധീകരിക്കുന്ന കഥകളിൽ മികച്ച കഥക്കും അവയിൽ ആദ്യമായി (പുതിയ)എഴുതപ്പെടുന്ന കഥക്കും വർഷാവർഷം പുരസ്‌കാരം നൽകുക. കൂടാതെ തുളസീദളം മാസിക, അവയിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ എന്നിവയുടെ തുക വർദ്ധിപ്പിക്കുക എന്നീ നിർദ്ദേശങ്ങൾ കേന്ദ്ര ഭരണസമിതിക്ക് നൽകിയിട്ടുണ്ട്.
ചർച്ചയിൽ സി. പി അച്യുതൻ, കെ. പി ഹരികൃഷ്ണൻ, രഘുനന്ദനൻ, ശ്രീധരൻ, മണികണ്ഠൻ, ജി. പി നാരായണൻ കുട്ടി തുടങ്ങിയവരും സംസാരിച്ചു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (ഗസൽ) കോഴിക്കോട് വെച്ച് നടത്തിയ സംസ്ഥാന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റുകളോടെ ഡോ. സന്ധ്യ അച്യുതൻ കലാതിലകമായ വിവരം ശ്രീ കെ. പി ഹരികൃഷ്ണൻ യോഗത്തെ അറിയിക്കുകയും ഇത് തൃശൂർ ശാഖക്ക് മാത്രമല്ല പിഷാരോടി സമുദായത്തിന് തന്നെ അഭിമാനമാണെന്ന് യോഗം വിലയിരുത്തുകയും സന്ധ്യയെ അഭിനന്ദിക്കുകയും ചെയ്തു.
സമുദായച്ചടങ്ങുകൾ അറിയാവുന്നവർ കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ തൃശൂർ ശാഖയിൽ നിന്നും കുറെ പേർ ഇവ പഠിക്കാൻ മുന്നോട്ട് വരണമെന്ന് നന്ദി പ്രഭാഷണത്തിൽ ശ്രീ ഹരികൃഷ്ണൻ അഭ്യർഥിച്ചു.
അടുത്ത മാസത്തെ യോഗം നവംബർ 19 ഞായറാഴ്ച്ച വൈകീട്ട് 4 ന് തൃശൂർ ചക്കാമുക്ക് മറവഞ്ചേരി ലൈനിൽ ശ്രീ മണികണ്ഠ പിഷാരോടിയുടെ (മണികണ്ഠൻ കല്ലങ്കര പിഷാരം) ഭവനമായ സായിദർശനിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
യോഗം 6 ന് അവസാനിച്ചു.
അടുത്ത യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അഡ്ഡ്രസ്സും ലൊക്കേഷൻ മാപ്പും താഴെ ചേർക്കുന്നു.
മണികണ്ഠൻ കല്ലങ്കര, സായിദർശൻ, മറവഞ്ചേരി ലൈൻ, ചക്കാമുക്ക്,തൃശൂർ. ഫോൺ നമ്പർ 9037821339, 9447669481
https://www.google.com/maps?q=10.530600547790527,76.20514678955078&z=17&hl=en
നന്ദിയോടെ
സെക്രട്ടറി
എം.പി ജയദേവൻ