ശാഖയുടെ ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ 16-10-22 ഞായറാഴ്ച്ച സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന ശാഖയുടെ പ്രതിമാസ യോഗത്തിൽ വെച്ച് റിട്ട. ജഡ്ജ് ശ്രീ നാരായണ പിഷാരോടി വിതരണം ചെയ്തു.
പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.
കഴിഞ്ഞ മാസം തൃശൂർ ശാഖയിലും മറ്റ് ശാഖകളിലുമായി ഈ ലോകം വിട്ടു പോയവരുടെ സ്മരണയിൽ അനുശോചിച്ചു.
ശ്രീ സി. പി അച്യുതൻ, ശ്രീമതി എ. പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി ഒന്നാം ദശകം വായിച്ചു.
സ്വാഗത പ്രസംഗത്തിൽ ശ്രീ കെ. പി ഗോപകുമാർ സർഗ്ഗോത്സവം വിജയിപ്പിക്കേണ്ടതിനെപ്പറ്റി സംസാരിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നേടിയ കുട്ടികളെ അഭിനന്ദിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ മെഡിക്കൽ ക്യാമ്പ് വിജയമായതിനെപ്പറ്റി സംസാരിച്ചു. സർഗ്ഗോത്സവം പരിപാടികൾ വിജയിപ്പിക്കേണ്ടതിലേക്ക് എല്ലാവരുടെയും സഹകരണങ്ങൾക്കായി അഭ്യർത്ഥിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ നാരായണ പിഷാരോടി വിദ്യാഭ്യാസ പുരസ്‌കാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. പുരസ്‌കാരങ്ങളുടെ തുകയിലല്ല മൂല്യമുള്ളത്, പുരസ്‌കാരങ്ങൾ ലഭിച്ചു എന്നതിനാണ്. കാരണം പുരസ്‌കാരങ്ങൾ നിങ്ങളുടെ കഴിവിനുള്ള അംഗീകാരങ്ങളാണ്. വിദ്യാഭ്യാസം നേടുക എന്നത് തീർച്ചയായും വളരെ ക്ലേശകരമാണ്. പക്ഷെ അതിന് ലഭിക്കുന്ന പ്രതിഫലം ഏറെ മധുരമുള്ളതാണ്. ഇന്നിവിടെ നിങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ നിങ്ങൾക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവും പകരട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ ശാഖയുടെ വിദ്യാഭ്യാസ പുരസ്‌കാര ജേതാക്കൾക്ക് ശ്രീ നാരായണ പിഷാരോടി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി PE&WSന്റെ ആഭിമുഖ്യത്തിൽ തൃശൂർ ശാഖ ഒക്ടോബർ 2 ന് നടത്തിയ മെഡിക്കൽ ക്യാമ്പിനെ കുറിച്ചു വിശദീകരിച്ചു. ക്യാമ്പ് വലിയ വിജയമായിരുന്നു, വില കൂടിയ ലെൻസുകൾ ഉപയോഗിച്ച് നമ്മൾ സൗജന്യമായി നടത്തിക്കൊടുക്കുന്ന നേത്ര സർജറികൾക്ക് ഇതുവരെ 4 പേരെ കണ്ടെത്തിയ വിവരം മലബാർ ഐ ഹോസ്പിറ്റൽ അറിയിച്ചിട്ടുണ്ട്,
മൂന്നു പേർക്ക് കണ്ണടകൾ തീർത്തും സൗജന്യമായി തന്നെ നൽകിയിട്ടുണ്ട് എന്നീ കാര്യങ്ങൾ സദസ്സിനെ അറിയിച്ചു.
ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ ഇന്നത്തെ ഉദ്ഘാടകൻ റിട്ട. ജഡ്ജ് ശ്രീ നാരായണ പിഷാരോടിയുടെ ജീവിതം തന്നെ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി. അനശ്വരരായ പൂർവ്വസൂരികളുടെ സേവന സ്മരണകൾ ഉള്ളിലേറ്റ് സമാജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാലു വിഭാഗങ്ങളും വളരെ സ്തുത്യർഹമായ രീതിയിൽ സേവനം നടത്തി വരുന്നു എന്ന് ഏറെ അഭിമാനമുണ്ടെന്നും നമ്മുടെ കുട്ടികൾ ഏതു രംഗത്തും ഏറെ തിളങ്ങുന്നവരാണ് എന്നത് സന്തോഷത്തോടെ ഓർക്കുന്നു എന്നും നമ്മുടെ അമൂല്യമായ ആചാരങ്ങളെ നില നിർത്താൻ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സേവനങ്ങൾ ശ്ലാഘനീയമാണ് എന്നും പറഞ്ഞു. ഡിസംബർ അവസാനം നമ്മൾ നടത്തുന്ന സർഗ്ഗോൽസവത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വിവരവും ശ്രീ ഹരികൃഷ്ണൻ അറിയിച്ചു.
സർഗ്ഗോത്സവം ഫിനാൻസ് കമ്മിറ്റി കൺവീനർ ശ്രീ ഹരികൃഷ്ണൻ പിഷാരോടി സർഗ്ഗോത്സവം പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ബഡ്‌ജറ്റ്, പ്രതീക്ഷിക്കുന്ന ചെലവുകൾ, ഫണ്ട് കണ്ടെത്തേണ്ടത് എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു.
പുരസ്‌കാരങ്ങൾ കൂടാതെ തന്നെ നമ്മുടെ കുട്ടികൾ ഇടക്ക് ഇവിടെ നേരിട്ട് പങ്കെടുക്കണം, പ്രവർത്തനങ്ങൾ അറിയണം , എന്നാലേ അവർക്കു കൂടി സമാജ കാര്യങ്ങളിൽ താൽപ്പര്യമുണ്ടാകൂ എന്നും ശ്രീ ഹരികൃഷ്ണ പിഷാരോടി കൂട്ടിച്ചേർത്തു.
സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ഗുരുവായൂർ ഗസ്റ്റ് ഹൌസ് സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ, തുളസീദളം മാനേജർ ശ്രീ രഘു നന്ദനൻ, തുളസീ ദളം ചീഫ് എഡിറ്റർ ശ്രീമതി എ. പി സരസ്വതി എന്നിവർ ആശംസകൾ നേർന്നു.
പുരസ്‌കാരക്കാര ജേതാക്കൾ നന്ദി പറഞ്ഞു.
സെക്രട്ടറി മാസ റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.
നവംബർ മാസത്തിലെ യോഗ തിയതി പിന്നീട് അറിയിക്കുവാൻ തീരുമാനിച്ചു. ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം ഉച്ചക്ക് 1 ന് അവസാനിച്ചു.
ശാഖയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ ലഭിച്ച കുട്ടികൾ.
1.ദേവിക എസ് പിഷാരോടി,
കിഴക്കേ പിഷാരം,
പഴുവിൽ. ഐ സി എസ് സി -10 th.
2.ഗൗരി ജി. പി
തിരുവമ്പാടി അപ്പാർട്മെന്റ്സ്,
തൃശൂർ. ഡിഗ്രി
3.ശ്രീലക്ഷ്മി ടി. കെ
കൃഷ്ണ ശ്രീ, അരിമ്പുർ. പ്ലസ് ടു
4.ആദർശ് പി. ബി
ലക്ഷ്മി നിവാസ്,പാട്ടുരായ്ക്കൽ, തൃശൂർ പ്ലസ് ടു
5.സിദ്ധാർഥ് പി. ആർ, ഷൈജു നിവാസ്,
കുന്നത്ത് മന ലൈൻ, തൃശൂർ ബി കോം
6. സ്നേഹ, ആനായത്ത് പിഷാരത്ത്,ചെമ്പൂക്കാവ്,
തൃശൂർ. പ്ലസ് ടു CBSC
7. ഗൗരി പിഷാരോടി,
ഹരിത നഗർ,മുളകുന്നത്ത് കാവ്. 12th CBSC
സെക്രട്ടറി.
Pl click on the link to see photos of the event https://samajamphotogallery.blogspot.com/2022/10/2022_17.html
തൃശൂർ ശാഖയുടെ അവാർഡ് കിട്ടിയ എല്ലാവര്ക്കും എൻ്റെ ആശംസകൾ