തൃശൂർ ശാഖ 2021 ഒക്ടോബർ മാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ശ്രീ സുരേഷ് പിഷാരോടിയുടെ വസതി തൊണ്ണങ്ങാമത്ത് പിഷാരത്ത് വെച്ച് 17/10/21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

സുരേഷിന്റെ മകൻ കാർത്തിക് സുരേഷ് പ്രാർത്ഥന ചൊല്ലി. സുരേഷ് എല്ലാവരെയും വസതിയിലേക്ക് സ്വാഗതം ചെയ്തു.

ശ്രീ സുരേഷിന്റെ പുതിയതായി പണി കഴിപ്പിച്ച വസതിയിൽ വെച്ച് ഒക്ടോബർ മാസത്തെ യോഗം നടത്താൻ തയ്യാറായതിൽ സുരേഷിനും കുടുംബത്തിനും നന്ദി അറിയിച്ചു കൊണ്ട് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ പിരിവുകളെ പറ്റി സംസാരിച്ചു.
സെക്രട്ടറി K P ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ ഗോപി കണക്ക് അവതരിപ്പിച്ചു. കയ്യടികളോടെ രണ്ടും പാസ്സാക്കി.

തൃശൂർ ശാഖയുടെ നേതൃത്വത്തിൽ സമുദായത്തിലെ ചടങ്ങുകൾ ആസ്ഥാന മന്ദിരത്തിൽ വളരെ നന്നായി നടക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഇപ്രാവശ്യവും കോവിഡ് ഭീഷണി ഉണ്ടായിരുന്നതിനാൽ എല്ലാ വർഷവും ഒക്ടോബർ 2 ന് ശാഖ നടത്താറുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ കഴിയാതെ വന്നതും ശ്രീ വി. പി. ബാലകൃഷ്ണന്റെ ഭവനത്തിൽ വെച്ച് വല്ലച്ചിറ ട്രസ്റ്റ്‌ മീറ്റിംഗ് ചേർന്ന വിവരവും സെക്രട്ടറി അറിയിച്ചു.

യുവചൈതന്യം ഒരുക്കിയ നവരാത്രി ക്ലാസിക് ഫെസ്റ്റ്, PE & WS ൻെറ പെൻഷൻ പദ്ധതി, കഴക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതി, ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ, ആസ്ഥാനമന്ദിരത്തിൻെറ കാര്യങ്ങൾ എന്നിവ ജനറൽ സെക്രട്ടറി വിശദീകരിച്ചു.

പെൻഷൻ പദ്ധതി, ആസ്ഥാനമന്ദിരത്തിലെ ചടങ്ങുകൾ , ഗുരുവായൂർ ഗസ്റ്റ് ഹൗസ് എന്നിവയ്ക്ക് തൃശൂർ ശാഖ നല്കുന്ന സഹായസഹകരണങ്ങൾക്ക് ജനറൽ സെക്രട്ടറി നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു

തുടർന്ന് നടന്ന ചർച്ചയിൽ സർവ്വശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, കേണൽ ഡോ. വി. പി. ഗോപി നാഥൻ, സി. പി. അച്യുതൻ, ജയദേവൻ, ഗോപൻ പഴുവിൽ എന്നിവർ പങ്കെടുത്തു.

ക്ഷേമ നിധി നടത്തി.

നവംബർ മാസത്തെ യോഗം മണിത്തറ ശ്രീമതി ഉമാരാഘവന്റെ വസതിയിൽ വെച്ച് 28/11/21 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4ന് ചേരാൻ തീരുമാനിച്ചു.

അഡ്ഡ്രസ്സ്‌

ശ്രീമതി ഉമ രാഘവൻ,
ശ്രീനിലയം,
പ്രിയ ദർശിനി കമ്മ്യുണിറ്റി ഹാളിന് പിൻ വശം,
മണിത്തറ,
അവണൂർ.
ഫോൺ 7356262021.

ശ്രീ സുരേഷ് പിഷാരോടിയുടെ നന്ദിയോടെ യോഗം 5.30ന് അവസാനിച്ചു.

1+

One thought on “തൃശൂർ ശാഖ 2021 ഒക്ടോബർ മാസ യോഗം

  1. കോവിഡ് ഭയാശംകകളെ പിന്നിലാക്കി ഒക്ടോബർ മീറ്റിംഗ് മുഖാമുഖം സംഘടിപ്പിച്ച തൃശൂർ ശാഖാങ്ങൾക്കു അഭിവാദ്യങ്ങൾ, വിജയാശംസകൾ!

    0

Leave a Reply

Your email address will not be published. Required fields are marked *