തൃശൂർ ശാഖയുടെ മേയ് മാസത്തെ യോഗം 19/5/24 ന് മുളകുന്നത്ത്കാവ് ശ്രീ സോമരാജന്റെ ഭവനം പ്രസാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി മാലതി സോമൻ പ്രാർത്ഥനയും സ്വാഗതവും നടത്തി. ശ്രീ സി പി അച്യുതൻ ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം ഒന്നാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖാ വാർഷികവും കുടുംബ സംഗമവും വളരെ ഭംഗിയായി നടന്നു എന്നും ധാരാളം പേർ പങ്കെടുത്തതിൽ വളരെ സന്തോഷിക്കുന്നു എന്നും അറിയിച്ചു.
സെക്രട്ടറി ശ്രീ ജയദേവനും ട്രഷറർ ശ്രീ രഘുനന്ദനനും അവതരിപ്പിച്ച റിപ്പോർട്ടും കണക്കും കയ്യടികളോടെ പാസ്സാക്കി.
ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ അഭിനന്ദനീയമായി മുന്നോട്ട് പോകുന്നുണ്ടെന്നും തുടർന്നും എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്നും വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി പറഞ്ഞു. അത് പോലെ സമാജത്തിന്റെ മറ്റു ഘടകങ്ങളും പ്രശംസനീയമായ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. നമ്മുടെ ശാഖാ വാർഷികവും കുടുംബ സംഗമവും അംഗങ്ങളുടെ ധാരാളമായ പ്രാതിനിധ്യം കൊണ്ട് ഗംഭീര വിജയമായി, അതിന് എല്ലാവർക്കും നന്ദി എന്നും ഈ വരുന്ന ജൂൺ 2 ന് രാവിലെ 9.30 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് കേന്ദ്ര പ്രതിനിധി സഭ യോഗം ചേരുന്നുണ്ട്, തൃശൂർ ശാഖയിലെ എല്ലാ പ്രതിനിധി സഭ അംഗങ്ങളും പങ്കെടുക്കണമെന്നും ശ്രീ രാമചന്ദ്ര പിഷാരടി അഭ്യർത്ഥിച്ചു. ലിസ്റ്റ് ജനറൽ സെക്രട്ടറിക്ക് കൈമാറുന്നുണ്ടെന്നും അറിയിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ ശാഖയുടെ പുതിയ മേൽവിലാസ പുസ്തകം വളരെ നന്നായിട്ടുണ്ടെന്നും വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടിയുടെ കഠിനമായ പ്രവർത്തനം തന്നെയാണ് ഈ വിജയത്തിന് കാരണമെന്നും ശ്രീ രാമചന്ദ്ര പിഷാരടിയെ അഭിനന്ദിക്കുന്നുവെന്നും ശ്രീ ആർ. പി രഘുനന്ദനൻ പറഞ്ഞു.ശ്രീ സി പി അച്യുതൻ, ശ്രീ ശ്രീധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജോ. സെക്രട്ടറി ഡോ. എം. പി നാരായണൻ നന്ദി പറഞ്ഞു. ക്ഷേമനിധി നടത്തി.
അടുത്ത യോഗം ജൂൺ 16 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു 4 ന് വെളപ്പായ ശ്രീ ബി കൃഷ്ണകുമാറിന്റെ ഭവനമായ കാരമുക്ക് പിഷാരത്ത് വെച്ച് നടത്തുന്നതാണ്. എല്ലാ കുടുംബ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഡ്രസ്സ് താഴെ ചേർക്കുന്നു.
ബി. കൃഷ്ണകുമാർ,
കാരമുക്ക് പിഷാരം,
വെളപ്പായ.
ഫോൺ നമ്പർ 9048111806
നന്ദിയോടെ
എ. ജയദേവൻ
സെക്രട്ടറി