തൃശൂർ ശാഖ 2025 മാർച്ച് മാസ യോഗം

തൃശൂർ ശാഖാ യോഗം 16-3-25ന് കോലഴി വിനായക നഗറിൽ, ശ്രീ പി ഗോപിയുടെ വസതി നക്ഷത്രയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ദീപ്തി മണികണ്ഠന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം പത്താം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥൻ ശ്രീ പി ഗോപി ഏവർക്കും സ്വാഗതമാശംസിച്ചു. പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് രാധ പിഷാരസ്യാർ (സമാജം മുൻ പ്രസിഡന്റ് ശ്രീ വി പി ബാലകൃഷ്ണന്റെ ഭാര്യ) അടക്കം ഇക്കഴിഞ്ഞ മാസത്തിൽ ലോകം വിട്ടു പോയ എല്ലാവരുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ എ പി ജയദേവൻ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് അംഗീകരിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഈയിടെ പ്രൈം പ്ലസ് പോളിമേഴ്സിന്റെ തൊട്ടടുത്ത് ഗ്യാസ് പൈപ്പ് പൊട്ടി ഉണ്ടാകുമായിരുന്ന വലിയ ദുരന്തത്തിനു തികഞ്ഞ സംയമനത്തോടെ, വളരെ ബുദ്ധിപരമായി പരിഹാരമുണ്ടാക്കിയ കരിമ്പുഴ പഴയ പിഷാരത്ത് രമ്യയെ അഭിനന്ദിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ കാരായ്മ കഴകക്കാരനെതിരെ ഉണ്ടായ ദേവസ്വത്തിന്റെ അനീതിക്കെതിരെ പ്രതികരിച്ച വാര്യർ സമാജത്തോട് പിഷാരോടി സമാജത്തിന്റെ പരിപൂർണ്ണ പിന്തുണ ആവശ്യമാണെന്നും പിരിവ് നന്നായി നടക്കുന്നുണ്ട്, തൃശൂർ ശാഖയുടെ വാർഷികം നടത്തേണ്ടതിനെ പറ്റി ചർച്ച ഉണ്ടാകണമെന്നും ശ്രീ വിനോദ് കൃഷ്ണൻ പറഞ്ഞു.

തുളസീദളം കലാ സാംസ്കാരിക സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സമിതി പ്രസിഡന്റ് ശ്രീ എ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീ കെ പി ഹരികൃഷ്ണൻ, സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ എന്നിവർ സംസാരിച്ചു. 2025 ഏപ്രിൽ 16 ന് തൃശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സമിതിയുടെ പ്രവർത്തനോത്ഘാടനം ശ്രീ രമേശ്‌ പിഷരോടി നിർവ്വഹിക്കുമെന്നും, എല്ലാ ശാഖകളിലുമുള്ള യുവ കലാകാരീ, കലാകാരന്മാരെ സമിതിയിൽ ചേർക്കേണ്ടതുണ്ട്, അവരുടെ നേതൃത്വമേറ്റെടുക്കാൻ ഓരോ ശാഖയിൽ നിന്നും 2 പേരെ വീതം ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.

കേരളത്തിന്റെ പ്രഥമ മഹാ മണ്ഡലേശ്വർ പരം പൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഈ വരുന്ന മാർച്ച് 19 ന് തൃശ്ശൂരിൽ വരുന്നുണ്ടെന്നും അന്നേ ദിവസം ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഗംഭീരമായ വരവേൽപ്പ് നൽകുന്നുണ്ടെന്നും എല്ലാവരും പങ്കെടുക്കണം എന്നും സംഘാടകൻ എന്ന നിലയിൽ എല്ലാവരെയും ക്ഷണിക്കുന്നു എന്നും ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി അറിയിച്ചു. തൃശൂർ പൂരത്തിന്റെ പ്രസക്തിയും വിവരങ്ങളും എല്ലാവരിലേക്കും പകരുന്ന ഒരു പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന പ്രശ്നമെന്താണെന്ന് വിശദീകരിച്ചു. ഇക്കാര്യത്തിൽ ഒട്ടും താമസം വരുത്താതെ ഓൺലൈൻ വഴിയായി നമ്മൾ തീരുമാനമെടുത്ത പ്രകാരം ഒരു പ്രമേയം തയ്യാറാക്കി നമ്മുടെ എതിർപ്പ് അറിയിയിച്ചെങ്കിലും പത്രങ്ങൾ ഇക്കാര്യത്തിൽ നമ്മുടെ അഭിപ്രായം എടുക്കാൻ തയ്യാറായില്ല എന്ന് വിഷമത്തോടെ പറയേണ്ടതുണ്ട്, 2025 മേയ് 25 ന് കേന്ദ്ര വാർഷികം നടത്താൻ തീരുമാനിച്ച വിവരവും യോഗത്തെ അദ്ദേഹം അറിയിച്ചു.

കൂടൽമാണിക്യ ക്ഷേത്രത്തിൽ പാരമ്പര്യ കഴകക്കാർക്കെതിരെ നടന്ന അനീതിക്കെതിരെ യോഗത്തിൽ വളരെ ഗൗരവമായ ചർച്ച നടന്നു. ചർച്ചയിൽ സർവ്വ ശ്രീ കെ പി ഹരികൃഷ്ണൻ, എ. രാമചന്ദ്ര പിഷാരടി, കെ പി ബാലകൃഷ്ണ പിഷാരടി,രഘുനാഥ് കോലഴി, വിനോദ്, ഗോപൻ പഴുവിൽ, ആർ പി രഘുനന്ദനൻ എന്നിവർ പങ്കെടുത്തു. കഴകക്കാർക്കെതിരെ നടക്കുന്ന ഇത്തരം അന്യായമായ പ്രവർത്തികൾക്കെതിരെ ഒരു പ്രമേയം തയ്യാറാക്കി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ, കേരള മുഖ്യ മന്ത്രി തുടങ്ങിയവർക്ക് നൽകാൻ തീരുമാനിച്ചു.

തൃശൂർ ശാഖ ആസ്ഥാന മന്ദിരത്തിൽ വെച്ച് കഴകപ്രവർത്തിക്കാരെ ആദരിച്ച ദിവസം വരാൻ കഴിയാതിരുന്ന ശ്രീമതി മിനി ഓമനക്കുട്ടൻ, ശ്രീ രാംകുമാർ പെരുവനം, ശ്രീ പി രാമചന്ദ്രൻ മുളകുന്നത്ത്കാവ് എന്നിവരെ വേദിയിൽ ആദരിച്ചു. ശ്രീ രാംകുമാർ സ്വന്തം കവിത വളരെ ഹൃദ്യമായി ചൊല്ലി.

തുളസീദളം കലാ സാംസ്കാരിക സമിതി യുവജന വിഭാഗം പ്രസിഡന്റ് കുമാരി അനാമിക, സെക്രട്ടറി കുമാരി ഗൗരി ഗോപി എന്നിവർ ഏപ്രിൽ 16 ലെ പ്രവർത്തനോദ്ഘാടനം വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണങ്ങൾക്ക് അഭ്യർത്ഥിച്ചു.യോഗത്തിൽ കൊടകര ശാഖയുടെ പ്രതിനിധി ആയി എത്തിയ ശ്രീ രാമചന്ദ്രനെ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി അനുമോദിച്ചു. ഈ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ശ്രീ രാമചന്ദ്രൻ എല്ലാവരുമായും പങ്കിട്ടു. ഈയിടെ വിവാഹിതരായ ജിതിൻ -ഗോപിക ദമ്പതികൾക്ക് യോഗം ആശംസകൾ നേർന്നു. അവർക്കു വേണ്ടി ശ്രീ സുരേഷ് പൂത്തോൾ ആശംസാ ഗാനം പാടി.ക്ഷേമനിധി നടത്തി.

അടുത്ത മാസത്തെ യോഗം 2025 ഏപ്രിൽ 20 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ ജി ആർ ഗോവിന്ദ പിഷാരോടിയുടെ ഭവനം കിഴക്കുമ്പാട്ടുകര രാഗസുധയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഡ്രസ്സ്

ശ്രീ ഗോവിന്ദൻ ജി ആർ പിഷാരോടി,
രാഗസുധ,
1/79(1),പനമുക്കുംപിള്ളി ടെംപിൾ റോഡ്,
കിഴക്കുമ്പാട്ടുകര.
ഫോൺ : 9961183447,04872330866

ശ്രീ സുരേഷിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.

നന്ദിയോടെ,
സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *