തുശൂർ ശാഖയുടെ മാർച്ച് മാസത്തെ യോഗം 21-03-21ന് കിഴക്കുമ്പാട്ടുകര ശ്രീ ജി. ആർ. ഗോവിന്ദന്റെ ഭവനമായ രാഗസുധയിൽ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
നാരായണീയം എഴുപത്തൊന്നാമത് ദശകം വായനയും പ്രാർത്ഥനയും ശ്രീ ജി. ആർ ഗോവിന്ദൻ നിർവ്വഹിച്ചു.
ശ്രീമതി ഉഷ ഗോവിന്ദൻ ഏവരെയും സ്വാഗതം ചെയ്തു.
ഇക്കാലയളവിൽ അന്തരിച്ച അഞ്ചേരി പിഷാരത്ത് സതീ ദേവി അടക്കമുള്ള എല്ലാവരുടെയും വേർപാടിൽ അനുശോചിച്ചു.
കുലപതി പണ്ഡിത രത്നം കെ. പി. നാരായണ പിഷാരോടി സ്വർഗ്ഗ ലോകം പൂകിയതിന്റെ പതിനേഴാമത് സ്മരണ ദിനം കൂടി ആയതിനാൽ അദ്ദേഹത്തിന് സ്മരണാഞ്ജലികൾ അർപ്പിച്ചു.
വരിസംഖ്യ പിരിവ് അറുപത് ശതമാനം പൂർത്തിയായെന്ന് സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ അറിയിച്ചു. ബാക്കിയുള്ളവ തുടർന്ന് വരുന്നുവെന്നും അറിയിച്ചു.
അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ രാമചന്ദ്ര പിഷാരോടി ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ നിന്നും ബാധ്യതകൾ കുറക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ലഭിച്ച അഭ്യർത്ഥന അറിയിച്ചു. വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും ആ സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും അധികം താമസിയാതെ മീറ്റിങ്ങ് വിളിക്കാൻ സാധിക്കും എന്നും അറിയിച്ചു.
കേന്ദ്രത്തിലേക്കുള്ള പ്രതിനിധി സഭ അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി.
2020-21 ശാഖ വാർഷികം ആസ്ഥാന മന്ദിരത്തിൽ വെച്ച് മെയ് 1 ന് നടത്താൻ തീരുമാനിച്ചു.
പുതിയ ക്ഷേമനിധി ഏപ്രിൽ മാസത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു.
ശ്രീ സുരേഷിന്റെ (പൂത്തോൾ ) നന്ദിയോടെ 5.30ന് യോഗം അവസാനിച്ചു. ഏപ്രിൽ മാസത്തെ യോഗസ്ഥലം പിന്നീട് അറിയിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
സെക്രട്ടറി