തൃശൂർ ശാഖയുടെ 2024 ജൂൺ മാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ജൂൺ 19നു വെളപ്പായ ശ്രീ ബി കൃഷ്ണകുമാറിന്റെ ഭവനമായ കൃഷ്ണ കൃപയിൽ (കാരമുക്കിൽ പിഷാരം) വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഗൃഹ നാഥൻ ശ്രീ കൃഷ്ണകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. ശ്രീ ജി. ആർ ഗോവിന്ദൻ പ്രാർത്ഥന ആലപിച്ചു. ശ്രീ സി പി അച്യുതൻ, ശ്രീമതി ഉഷ രാമചന്ദ്രൻ, ശ്രീ ജി ആർ ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം രണ്ടാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഇക്കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ അംഗങ്ങളുടെയും ഈയിടെ നടന്ന കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടേടും ആത്മ ശാന്തിക്കായി മൗനമായി ആദരാഞ്ജലികൾ നേർന്നു.

തുളസീദളം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച അമ്മക്കൊരു നമസ്ക്കാരം എന്ന കവിത രചിച്ച ശ്രീമതി പത്മിനി രാമകൃഷ്ണനെ (വെളപ്പായ പിഷാരം) വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി യോഗത്തിന് പരിചയപ്പെടുത്തി. ആ കവിത അവർ തന്നെ ചൊല്ലുകയും എല്ലാവരും കയ്യടികളോടെ അഭിനന്ദിക്കുകയും ചെയ്തു. തുളസീദളത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന വേറിട്ട വ്യക്തിത്വങ്ങൾ എന്ന പരമ്പരയിലെ ശ്രീ നാരായണേട്ടന്റെ പത്നി ശ്രീമതി തങ്കമണിയുടെ സഹോദരിയാണ് ശ്രീമതി പത്മിനി എന്ന് ശ്രീ ബി. കൃഷ്ണകുമാർ അറിയിച്ചു.

സെക്രട്ടറി ശ്രീ എ പി ജയദേവൻ റിപ്പോർട്ടും ട്രഷറർ ശ്രീ രഘു നന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ പതിവ് പോലെ രാമായണ മാസം ആചരണം, ഓണാഘോഷം എന്നിവ നടത്തേണ്ടതിന്റെ ചർച്ച തുടങ്ങേണ്ട സമയമായി എന്നറിയിച്ചു. ശാഖയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവ നേരിൽ സന്ദർശിച്ച് കഴിയുന്ന സഹായങ്ങൾ ചെയ്യാവുന്നതാണ്. അത്പോലെ തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ പഠിക്കുന്ന, സാമ്പത്തീകമായി വളരെ താഴ്ന്നു കിടക്കുന്ന കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാവുന്നതാണ് എന്നും പറഞ്ഞു.

ശാഖയുടെ ഓണാഘോഷം കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ വെച്ചാണ് നടത്താറുള്ളത്. അത് ഇപ്രാവശ്യവും അങ്ങനെ തന്നെ ആകാം, അതോടൊപ്പം വിദ്യാഭ്യാസ പുരസ്കാരങ്ങൾ കൂടി വിതരണം ചെയ്യാവുന്നതാണ് എന്ന് ശ്രീ എ. രാമചന്ദ്ര പിഷാരോടി നിർദ്ദേശിച്ചു. രാമായണ വായനയിലൂടെ ഓൺലൈൻ വഴി നമ്മൾ രാമായണ മാസം ആചരിച്ചു തുടങ്ങിയിട്ട് 4 വർഷമായി. ശാഖയിൽ നിന്നും പങ്കെടുത്തവർക്ക് നമ്മൾ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നത് ഈ വർഷവും തുടരേണ്ടതുണ്ട്. കഴകക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതി തുടരണം.100 രൂപയാണ് നൽകേണ്ടത്. 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉണ്ട്. ഇനിയും ചേരാത്തവർ ചേരണം എന്നും ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു.

ഇത് വരെ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുള്ളവരുടെ പേരുകൾ ശ്രീ ആർ. പി രഘുനന്ദനൻ വായിച്ചു. പുതിയ ചടങ്ങ് ക്ലാസുകൾ ആരംഭിക്കുന്ന വിവരവും ഇനിയും ചേരാൻ ആഗ്രഹിക്കുന്നവർക്ക് അറിയിച്ചാൽ അവസരം നൽകാവുന്നതാണ് എന്നും ശ്രീ കെ. പി ഹരികൃഷ്ണൻ യോഗത്തെ അറിയിച്ചു.

ശാഖയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, പീഡനങ്ങൾക്ക് ഇരകളായി സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു പോയ പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്ന റെസ്ക്യൂ ഷെൽട്ടറുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് ആവുന്ന സഹായങ്ങൾ ചെയ്യണമെന്ന യോഗത്തിന്റെ അഭ്യർത്ഥന മാനിച്ച് ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശ്രീ വിനോദ് കൃഷ്ണൻ, ശ്രീ കെ. പി ഹരികൃഷ്ണൻ, ശ്രീ സി. പി അച്യുതൻ, ശ്രീ കെ. പി രാമകൃഷ്ണൻ എന്നിവരെ ചുമതലപ്പെടുത്തി.

ഈയിടെ നടന്ന പ്രതിനിധി സഭാ യോഗം അംഗ സംഖ്യ കൊണ്ടും വികസനോന്മുഖമായ ആശയ വിനിമയങ്ങളാലും വളരെ ശ്രദ്ധേയമായി എന്ന് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ പറഞ്ഞു. സമാജം പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്വലസ്വലമായി തന്നെ മുന്നോട്ട് പോകുന്നു എന്നതിന്റെ ഉദാഹരണമായി ഇത് കാണാവുന്നതാണ്.ഓഡിറ്ററുടെ നിർദ്ദേശമനുസരിച്ച് എല്ലാ ശാഖകളിൽ നിന്നും സമാജത്തിന്റെ മൂന്നു വിഭാഗങ്ങളിലെ പ്രവർത്തന റിപ്പോർട്ടുകൾ ഏകോപിപ്പിച്ച് കൃത്യം രേഖകൾ സൂക്ഷിക്കാനും മറ്റുമായി ഒരു പ്രോഗ്രാമാറെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗസ്റ്റ് ഹൌസിൽ നമുക്ക് ഇപ്രാവശ്യം ഇൻകം ടാക്സ് കൊടുക്കേണ്ടി വന്നു. അതായത് അവിടെ ഇപ്പോൾ നല്ല വരുമാനമുണ്ട്. ഇത് വളരെ സന്തോഷ പ്രദമാണ്.ഒരിക്കൽ ഗസ്റ്റ് ഹൌസ് വലിയ ബാദ്ധ്യത ആകുമോ എന്ന ആശങ്കയെല്ലാം ദുരീകരിച്ച് ലാഭത്തിൽ എത്തി എന്നത് വളരെ ചാരിതാർത്ഥ്യമുണ്ടാക്കുന്നു. ഇത് പോലെ മറ്റു വിഭാഗങ്ങളിലെ വരുമാനങ്ങൾ എന്നിവയെയൊക്കെ ഒരുമിപ്പിച്ച് രേഖയാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്.തുളസീദളത്തിന്റെ ഫിക്സ്ഡ് ഡെപ്പോസിറ്റിൽ 4 ലക്ഷം രൂപ തിരികെ കൊടുത്തു എന്നും അറിയിച്ചു.

ഗസ്റ്റ് ഹൌസിൽ ശാഖ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിനാൽ തുക തിരിച്ചു കിട്ടുന്നതിന് വേണ്ടി ഇന്നത്തെ മീറ്റിംഗ് പ്രകാരം ഒരു റെസൂലഷൻ തയ്യാറാക്കി കേന്ദ്രത്തോട് അപേക്ഷിക്കാൻ ശ്രീ എ. രാമചന്ദ്ര പിഷാരോടി നിർദ്ദേശിച്ചത് യോഗം അംഗീകരിച്ചു.

ചർച്ചയിൽ ശാഖാ വാർത്തകളുടെ ചിത്രങ്ങൾ കളറിൽ ആക്കിയാൽ നന്നായിരിക്കും എന്ന് എല്ലാവരിൽ നിന്നും നിർദ്ദേശമുണ്ടായി. അതിന്റെ സാമ്പത്തീക വശം കൂടി കണക്കിലെടുത്ത് പിന്നീട് ചർച്ച ചെയ്യാൻ തീരുമാനമായി.

ചർച്ചയിൽ സർവ്വശ്രീ സി. പി അച്യുതൻ, കെ. പി ഹരികൃഷ്ണൻ, വിനോദ്,ആർ. പി രഘുനന്ദനൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ശ്രീ നാരായണ പിഷാരോടി നന്ദി പറഞ്ഞു. യോഗം 5.45 ന് അവസാനിച്ചു.

അടുത്ത മാസത്തെ യോഗം ജൂലൈ 21 ഞായറാഴ്ച്ച വൈകീട്ട് 4 ന് തൃശൂർ മാരാർ റോഡിൽ ശ്രീ ചന്ദ്രൻ അഞ്ചേരിയുടെ നളന്ദ അപ്പാർട്ട്മെന്റ്സിൽ വെച്ച് ചേരുന്നതാണ്. എല്ലാവരും പങ്കെടുക്കണം എന്നഭ്യർത്ഥിക്കുന്നു.

അഡ്രസ്സ് താഴെ ചേർക്കുന്നു

ശ്രീ ചന്ദ്രൻ അഞ്ചേരി,
(അഞ്ചേരി പിഷാരം)
36/1252/1,
നളന്ദ അപ്പാർട്ട്മെന്റസ്,
മാരാർ ലൈൻ,
മാരാർ റോഡ്,
തൃശൂർ
ഫോൺ : 04872421716,9037927531

 

നന്ദി
സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *