തൃശ്ശൂർ ശാഖ 2023 ജൂൺ മാസ യോഗം

തൃശ്ശൂർ ശാഖയുടെ പ്രതിമാസ യോഗം 18-06-23 നു ഹരിനഗർ ശ്രീ സി പി നാരായണന്റെ വസതിയിൽ കൂടി. ശ്രീ ജി ആർ ഗോവിന്ദന്റെ പ്രാർത്ഥനയോടെ ആരംഭിച്ച് ശ്രീ ജി പി നാരായണൻ കുട്ടി സംഘത്തിന്റെ നാരായണീയം 89 മത് ദശകം ചൊല്ലി. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുവാൻ യോഗം അനുശോചിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

ഗൃഹനാഥൻ ശ്രീ സി പി നാരായണൻ സ്വാഗതമാശംസിച്ച്, തന്റെ ഗൃഹത്തിൽ ശാഖായോഗം കൂടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ ശാഖാ പൊതുയോഗത്തിൽ മെമ്പർമാർ കുറവ് വന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കഴിയുന്നതും ഗൃഹങ്ങളിൽ പോയി വരിസംഖ്യാ പിരിവ് നടത്തി മെമ്പർമാരുമായി സമ്പർക്കം വേണമെന്ന് ഉദ്‌ബോധിപ്പിച്ചു. സപ്താഹ പാരായണം നടത്താനുദ്ദേശിച്ച കർക്കടകം 1 നു എല്ലാ വിധ സഹായസഹകരണങ്ങളും അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് വായിച്ചു. കണക്ക് ചാർജ്ജ് കൈമാറ്റം പൂർത്തിയാക്കാത്തതിനാൽ അടുത്ത യോഗത്തിൽ അവതരിപ്പിക്കാമെന്നു പറഞ്ഞു മാറ്റിവെച്ചു.

ശാഖയുടെ മേൽ വിലാസ പുസ്തകം ഉടൻ പൂർത്തീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര ജന. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെ പി ഗോപകുമാറിനെ അഭിനന്ദിക്കുകയും എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

ശാഖയിലെ കഴകക്കാരുടെ ഇൻഷുറൻസ് പരിരക്ഷ തുടരേണ്ടതും ആയത് കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചു.

രാമായണ പാരായണം(ഓൺലൈൻ) വിജയപ്രദമാക്കുന്നതിലേക്ക് പരമാവധി അംഗങ്ങൾ പങ്കു ചേരണമെന്ന് അഭ്യർത്ഥിച്ചു. സപ്താഹത്തിന് ഒരു ലക്ഷം രൂപയുടെ ബജറ്റ് പാസാക്കി. ശാഖാ ക്ഷേമനിധിയുടെ ലാഭം സാഖാ ഫണ്ടിലേക്ക് നൽകുവാൻ തീരുമാനിച്ചു.

ശ്രീ കെ പി ബാലകൃഷ്ണൻ ആശംസാ പ്രസംഗത്തിൽ സമാജം പ്രവർത്തനത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രകടനം വേണമെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ, സഹധർമ്മിണി സരസ്വതി ബാലകൃഷ്ണന്റെ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് തുളസീദളം ആഗസ്ത് ലക്കം സ്പോൺസർ ചെയ്യാമെന്നും പിറന്നാൾ ദിനമായ ജൂലൈ 2 നു എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും(Venue സമാജം ആസ്ഥാന മന്ദിരത്തിനു എതിർ വശത്തുള്ള സരസ്വതി വിദ്യാനികേതൻ സ്കൂളിൽ) അദ്ദേഹം അപേക്ഷിച്ചു. 15-07-23 നു കാർത്യായനി ക്ഷേത്രത്തിൽ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കഥകളിയിലും പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു.

ചർച്ചകളിൽ ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ സി പി അച്യുതൻ, ശ്രീ കെ പി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിപ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *