തൃശൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 19-06-2022 ന് തുളസീദളം മാനേജർ ശ്രീ ആർ. പി. രഘുനന്ദനന്റെ വസതിയിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമ ചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ സി. പി. അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ നാരായണീയം എഴുപത്തി ഏഴാം ദശകം ശ്രീ സി. പി. അച്യുതൻ, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ചൊല്ലി.ഗൃഹ നാഥൻ ശ്രീ രഘുനന്ദനൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ മാസത്തിൽ വിട്ടുപിരിഞ്ഞ ശാഖകളിലെയും കുടുംബാംഗങ്ങളുടെ ആത്മ സായൂജ്യത്തിന് മൗന പ്രാർത്ഥന നടത്തി.സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ടി. പി. ഗോപി കണക്കും അവതരിപ്പിച്ചത് പാസ്സാക്കി.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്ര പിഷാരോടി ശാഖാ മീറ്റിങ്ങുകളിൽ എല്ലാവരും കഴിയുന്നതും കുട്ടികളെ കൂടി കൊണ്ടു വരാൻ ശ്രമിക്കണം എന്നഭ്യർത്ഥിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ ഇപ്പോൾ തരക്കേടില്ലാതെ വരുമാനം വന്നു തുടങ്ങിയിട്ടുണ്ട്. അതു പോലെ നമ്മുടെ ആസ്ഥാന മന്ദിരത്തിലും നല്ല വരുമാനമുണ്ട്. ഇതിനുള്ള പ്രധാന കാരണക്കാരൻ ശ്രീ ടി. പി. മോഹന കൃഷ്ണനാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
വല്ലച്ചിറ ട്രസ്റ്റ്, പിഷാരോടിമാർ നടത്തി വരുന്ന തൃശൂർ കാർത്ത്യായനി ക്ഷേത്രം എന്നിവയെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ശാഖ നടത്തി വരുന്ന മെഡിക്കൽ ക്യാമ്പ് ഇപ്രാവശ്യം കുറച്ച് കൂടി വിപുലമായി, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് പേർക്ക് നല്ല നിലവാരമുള്ള ലെൻസുകൾ ഉപയോഗിച്ച് നേത്ര സർജ്ജറികൾ ചെയ്തു കൊടുക്കുന്നത് അവർക്ക് വളരെ ഉപകാരമാകും എന്ന് യോഗത്തിൽ ഉയർന്ന അഭിപ്രായം അംഗീകരിക്കുകയും അതിന്റെ വിശദ വിവരങ്ങൾ അറിയാൻ തൃശ്ശൂരിലെ പ്രധാനപ്പെട്ട കണ്ണാശുപത്രി ആയ മലബാർ ഐ ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ തീരുമാനിക്കുകയും ചെയ്തു.
ഇതൊരു മഹത്തായ ചാരിറ്റബിൾ പദ്ധതി ആയതിനാൽ പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ ആയിരിക്കണം ക്യാമ്പും സർജ്ജറികളും എന്നും തുടർ നടപടികളുമായി മുന്നോട്ട് പോവാനും തീരുമാനിച്ചു.
ശ്രീ കെ. പി. ഗോപകുമാർ പിരിവ് പ്രവർത്തനങ്ങളെപറ്റി വിശദീകരിച്ചു. പിരിവ് ഗൂഗിൾ പേ വഴി ആക്കുന്നതിന്റെ സൗകര്യങ്ങൾ ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ യോഗത്തെ അറിയിച്ചു. പ്രവർത്തനങ്ങളുടെ കാര്യത്തിൽ തൃശൂർ ശാഖ ഒരുപാട് ഉയരത്തിൽ ആണെന്ന് സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി ചർച്ചയിൽ അഭിപ്രായപ്പെട്ടു.
ഗസ്റ്റ് ഹൌസ്, ആസ്ഥാനമന്ദിരം എന്നിവ ആധുനിക സംവിധാനത്തോടെ നവീകരിച്ച ശ്രീ ടി. പി മോഹന കൃഷ്ണനെ ശ്രീ എ. രാമചന്ദ്ര പിഷാരോടി അംഗ വസ്ത്രമണിയിച്ചും ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി രാജകീയ തലപ്പാവണിയിച്ചും ആദരിച്ചു.
പെൻഷൻ ഫണ്ടിലേക്ക് ശ്രീ ആർ. പി രഘു നന്ദനനും കുടുംബവും സംഭാവന ചെയ്ത 25000 രൂപയുടെ ചെക്ക് ശ്രീ കെ. പി ഹരികൃഷ്ണൻ ഏറ്റു വാങ്ങി.ശ്രീ കെ. സി. രാജേഷും 25000 രൂപ സംഭാവന ചെയ്തു.
പഞ്ചാരിയുടെ രണ്ടാം ഭാഗം ജില്ലയിലെ മറ്റ് ശാഖകളുമായി ബന്ധപ്പെട്ട് ഡിസംബർ മാസത്തിൽ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി വെച്ചു.
ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ വാങ്ങി വിജയിച്ച കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ഭാഗമായി ജൂലൈ 31 നകം അർഹരായ കുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു.
ക്ഷേമ നിധി നടത്തി. അടുത്ത മാസത്തെ യോഗം ജൂലൈ 17 ഞായറാഴ്ച്ച വൈകീട്ട് മുളകുന്നത്ത്കാവ് ശ്രീ ബാലചന്ദ്രന്റെ വസതിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച്, എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച്,
ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം 5.30 ന് പിരിഞ്ഞു.
യോഗസ്ഥലം – Sri Balachandran, LAKSHMI, Canal Road, Near Doctors Study Valley, Mulakunnathukav, Thrissur. Phone 9494462389
കെ. പി. ഗോപകുമാർ, സെക്രട്ടറി