തൃശൂർ ശാഖയുടെ 2023 ഡിസംബർ മാസ യോഗം 24-12-23നു തൃശൂർ റോസ് ഗാർഡനിൽ ശ്രീ എം. പി രാധാകൃഷ്ണന്റെ ഭവനം, ശ്രീപാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ജി. പി നാരായണൻ കുട്ടി പ്രാർത്ഥന ചൊല്ലി. തുടർന്ന് ശ്രീ ജി. പി നാരായണൻ കുട്ടി, ശ്രീമതി ഉഷ രാമചന്ദ്രൻ പിഷാരോടി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 96മത് ദശകം എല്ലാവരും ചേർന്ന് വായിച്ചു.
ഡിസംബർ മാസത്തിൽ ഈ ലോകം വിട്ടു പോയ പുതിയേടത്ത് പിഷാരത്ത് രാധാകൃഷ്ണൻ, പെരുവാരം പിഷാരത്ത് ലളിതാംബിക പിഷാരസ്യാർ, ഗുരുവായൂർ കാളാട്ട് പിഷാരത്ത് ലീല പിഷാരാസ്യർ അടക്കം സമുദായത്തിലെ എല്ലാവരുടെയും ആത്മ സായൂജ്യത്തിനായി മൗന പ്രാർത്ഥന നടത്തി.
ഗൃഹനാഥൻ ശ്രീ രാധാകൃഷ്ണൻ ഏവർക്കും സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഡിസംബർ 29,30 തീയതികളിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടക്കുന്ന ജ്യോതിർഗമയ പ്രോഗ്രാം വിജയിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. വരിസംഖ്യ പിരിവ് എല്ലാവരും ചേർന്ന് കുറച്ചു കൂടി ഊർജ്ജിതമാക്കി പൂർത്തിയാക്കേണ്ടതുണ്ടെന്നും അറിയിച്ചു.
തുടർന്ന് സെക്രട്ടറി ശ്രീ എം. പി ജയദേവൻ കഴിഞ്ഞ മാസത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ. പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി.
ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ ജ്യോതിർഗമയ പ്രോഗ്രാം അജണ്ടയെപ്പറ്റി വിശദീകരിച്ചു. തൃശൂർ ശാഖയിൽ നിന്നും 8 കുട്ടികൾ പങ്കെടുക്കുന്നുണ്ട്, ഒരുപാട് വിജ്ഞാനം പകരുന്ന പ്രോഗ്രാമിൽ കഴിയുമെങ്കിൽ ഇനിയും കുട്ടികളെ പങ്കെടുപ്പിക്കണം തുടങ്ങി, കഥകളി ആസ്വാദന ക്ലാസ്സിനെക്കുറിച്ചും ശ്രീ ഗോപകുമാർ സംസാരിച്ചു.
യോഗത്തിൽ പങ്കെടുത്ത ഡോക്ടർ എം. ആർ രാജീവിനെ വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി എല്ലാവർക്കും പരിചയപ്പെടുത്തി. പുത്തൻവേലിക്കര പിഷാരത്ത് ഡോക്ടർ എം. ആർ രാജീവ് കുടുംബ സമേതം ഇവിടെ റോസ് ഗാർഡൻസിൽ താമസിക്കുന്നു. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ചീഫ് ആണ്. ഡോക്ടറുടെ അച്ഛൻ ദേവസ്വം ബോർഡ് സെക്രട്ടറി ആയിരുന്ന രാഘവ പിഷാരോടി സമാജം പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്നും ശ്രീ രാമചന്ദ്ര പിഷാരോടി സദസ്സിനെ അറിയിച്ചു.
തുടർന്ന് ഡോക്ടർ രാജീവ് പെൻഷൻ ഫണ്ടിലേക്ക് 25000 രൂപ സംഭാവന ചെയ്തത് എല്ലാവരും നന്ദിപൂർവ്വമുള്ള കയ്യടികളോടെ സ്വീകരിച്ചു.
കേന്ദ്ര ഭരണ സമിതി ഈ വർഷം മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തുളസീദളം സാഹിത്യ പുരസ്‌കാരങ്ങളെ കുറിച്ച് തുളസീ ദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ മാനേജർ ശ്രീ ആർ. പി രഘുനന്ദനൻ എന്നിവർ വിശദീകരിച്ചു.
ഇപ്രാവശ്യത്തെ തൃശൂർ പൂരം നടത്തിപ്പിലെ അനിശ്ചിതത്തെക്കുറിച്ചുള്ള പിഷാരടി സമാജത്തിന്റെ ആശങ്ക പ്രമേയ രൂപേണ പത്രങ്ങളിലൂടെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടനെ തന്നെ കേന്ദ്ര ഭരണ സമിതിയുമായി ചർച്ച ചെയ്ത് വേണ്ടത് ചെയ്യാമെന്ന് ശ്രീ ഗോപകുമാർ ഉറപ്പ് നൽകി. അന്തരിച്ച നിർദ്ധനരായ അംഗത്തിന്റെ കുടുംബത്തിനെ സാമ്പത്തികമായി സഹായിക്കണമെന്ന ശ്രീ ഹരികൃഷ്ണന്റെ നിവേദനവും അംഗീകരിക്കുകയും അതിനു വേണ്ടി അവിടെ നിന്ന് തന്നെ ഒരു തുക സമാഹരിക്കുകയും ചെയ്തു.
ഈയിടെ കൊച്ചിൻ രാജ കുടുംബം സുവർണ്ണ മുദ്ര നൽകി ആദരിച്ച പ്രശസ്ത തിമില വിദ്വാൻ പെരുവനം ശ്രീ കൃഷ്ണകുമാറിനെ യോഗം അഭിനന്ദിച്ചു.
ചർച്ചയിൽ ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, ശ്രീ വി. പി ബാലകൃഷ്ണൻ, ഡോക്ടർ എം. ആർ രാജീവ്, ശ്രീ എ. പി ഗോപി, ശ്രീ എം. പി രാധാകൃഷ്ണൻ, ശ്രീ കെ. പി രാധാ കൃഷ്ണൻ, ശ്രീമതി രഞ്ജിനി ഗോപി തുടങ്ങിയവരും പങ്കെടുത്തു.
അടുത്ത മാസത്തെ യോഗം 2024 ജനുവരി 21 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു 4 ന് മുളകുന്നത്ത്കാവ് കിഴക്കേ പിഷാരത്ത് ശ്രീ കെ. പി രാധാകൃഷ്ണന്റെ ഭവനമായ ശ്രീരമ്യത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
വിലാസം : കെ. പി രാധാകൃഷ്ണൻ, ശ്രീരമ്യം, മുളകുന്നത്ത്കാവ്, തൃശൂർ. ഫോൺ 04872201535, 9495039905
ക്ഷേമ നിധി നടത്തി. ഡോക്ടർ നാരായണ പിഷാരോടിയുടെ നന്ദിയോടെ യോഗം 6ന് അവസാനിച്ചു.
നന്ദിയോടെ
സെക്രട്ടറി
എം. പി ജയദേവൻ