തൃശൂർ ശാഖയുടെ ഏപ്രിൽ മാസ യോഗം 16-04-25ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ രവികുമാർ പിഷാരടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം പതിനൊന്നാം ശതകം ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ചൊല്ലി. ഇക്കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ എ. പി ജയദേവൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഏപ്രിൽ 16 ന് നടന്ന തുളസീദളം കലാ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനോൽഘാടനം ഗംഭീരമായി എന്ന് അഭിപ്രായപ്പെട്ടു. അടുത്ത ആഴ്ച്ച നടക്കുന്ന കേന്ദ്ര പ്രതിനിധി സഭാ യോഗത്തിൽ നമ്മുടെ എല്ലാ പ്രതിനിധികളും പങ്കെടുക്കണം. അത് പോലെ മേയ് 25 ന് ഇരിഞ്ഞാലക്കുടയിൽ നടക്കുന്ന കേന്ദ്ര വാർഷികത്തിലും നമ്മൾ സജീവമായി പങ്കെടുക്കണം. വാർഷിത്തിന്റെ റസീറ്റ് പുസ്തകങ്ങൾ ഇനിയും എടുക്കാത്തവർ എടുക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ശ്രീ രഘുനന്ദനൻ കണക്കും വായിച്ചത് കയ്യടികളോടെ പാസ്സാക്കി.
വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി തുളസീദളം കലാസാംസ്കാരിക സമിതിയുടെ പ്രവർത്തനോൽഘാടനം നമ്മുടെയെല്ലാം പ്രതീക്ഷകൾക്കപ്പുറം വൻ വിജയമായി എന്നറിയിച്ചു. പ്രോഗ്രാമിന്റെ ആദ്യ ഭാഗമായി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളെ സ്വീകരിച്ച് പരിചയപ്പെടുത്തുന്ന ചടങ്ങ് വളരെ ശ്രദ്ധേയമായി. 41 പ്രതിഭകളെ എല്ലാവരുടെയും ശ്രദ്ധയിൽ എത്തിച്ചു. തുടർന്ന് ശ്രീ രമേഷ് പിഷാരടി നിർവഹിച്ച പ്രവർത്തനോൽഘാടനവും പ്രഭാഷണവും മുഖാമുഖ സംവാദവുമെല്ലാം നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. ഇനിയുള്ള ഭാവിപ്രവർത്തനങ്ങളിൽ കൂടുതൽ അംഗങ്ങളെ ചേർക്കേണ്ടതുണ്ട്. ഇപ്പോൾ തൃശൂർ ശാഖയിൽ നിന്നാണ് കൂടുതൽ പേർ അംഗത്വമെടുത്തിട്ടുള്ളത്. എല്ലാ ശാഖകളിൽ നിന്നും പരമാവധി കലാകാരന്മാരെയും കലാകാരികളെയും ചേർക്കണം. പ്രോഗ്രാം നടത്തിപ്പിന് വേണ്ടി ഡോക്ടർ മധു, ഡോക്ടർ രാജീവ്, വി പി ബാലകൃഷ്ണന്റെ കുടുംബം, മുംബൈയിൽ നിന്ന് നാരായണ പിഷാരടി എന്നിവർ നല്ല തുകകൾ സംഭാവന തന്ന വിവരവും ശ്രീ രാമചന്ദ്ര പിഷാരോടി സദസ്സിനെ അറിയിച്ചു. അതോടൊപ്പം അന്നത്തെ പ്രോഗ്രാമിന്റെ വരവ് ചെലവ് കണക്കുകളും വായിച്ചു.
തുളസീദളം കലാസാംസ്‌ക്കാരിക സമിതിയുടെ അടുത്ത പ്രോഗ്രാം കോങ്ങാട് വെച്ച് നടത്താൻ ശാഖ അഭ്യർത്ഥിച്ചിട്ടുണ്ട്. സമിതിയെ പറ്റിയുള്ള എല്ലാവരുടെയും പ്രതീക്ഷയും വിശ്വാസവുമാണ് ഇത് വ്യക്തമാക്കുന്നത്. തുടർന്ന് ഏപ്രിൽ 27 ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന പ്രതിനിധി സഭ യോഗത്തിൽ ശാഖ എല്ലാ പ്രതി നിധികളും പങ്കെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും പ്രതിനിധി സഭാ ലിസ്റ്റ് വായിക്കുകയും ചെയ്തു.മേയ് 25 ന് നടക്കുന്ന കേന്ദ്ര വാർഷികത്തിൽ എല്ലാവരും പങ്കെടുക്കണം. അത് പോലെ വാർഷികത്തിനു തൃശൂർ ശാഖ ഒരു തുക സംഭാവന കൊടുക്കേണ്ടത് ഉണ്ട്. എല്ലാവരും കൂപ്പണുകൾ എടുത്ത് സഹകരിക്കണം. ശാഖയുടെ ഈ മാസത്തെ യോഗം ശ്രീ ഗോവിന്ദ് പിഷാരടിയുടെ വസതിയിൽ വെച്ച് നടത്താനാണ് മുമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും പെട്ടെന്നുണ്ടായ ഒരു അസൗകര്യം നിമിത്തം ഈ മാസം നടത്താൻ ബുദ്ധമുട്ടുണ്ടെന്നും പകരം മേയ് മാസത്തെ യോഗം തന്റെ വീട്ടിൽ നടത്താമെന്നും അറിയിച്ചതിനാൽ ആണ് ഇന്ന് ശാഖയുടെ യോഗം ഇവിടെ വെച്ചു നടത്തേണ്ടിവന്നത് എന്നും ശ്രീ രാമചന്ദ്ര പിഷാരടി അറിയിച്ചു.
തുടർന്ന് സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏപ്രിൽ 27ന്റെ പ്രതിനിധി സഭായോഗവും മേയ് 25 ന് ഇരിഞ്ഞാലക്കുടയിൽ വെച്ച് നടക്കുന്ന കേന്ദ്ര ഭരണസമിതി വാർഷികവും എല്ലാവരും. പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. കേന്ദ്ര വാർഷികത്തിനു ശാഖയിൽ നിന്നുള്ള കലാപരിപാടികൾ ഉണ്ടാകണമെന്നും ശ്രീ ഗോപകുമാർ അഭിപ്രായപ്പെട്ടു.
അടുത്ത മാസത്തെ യോഗം വാർഷിക പൊതുയോഗമായി മേയ് 18 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ ജി ആർ ഗോവിന്ദ പിഷാരടിയുടെ ഭവനം കിഴക്കുമ്പാട്ടുകര രാഗസുധയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. എല്ലാവരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.
അഡ്രസ്സ്
ശ്രീ ജി. ആർ പിഷാരടി (ഗോവിന്ദൻ പിഷാരടി),
രാഗസുധ, 1/79(1),പണമുക്കുമ്പിള്ളി ടെമ്പിൾ റോഡ്, കിഴക്കുമ്പാട്ടുകര. ഫോൺ 9961183447,04872330866
ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ഡോക്ടർ നാരായണ പിഷാരടി നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.
നന്ദിയോടെ,
സെക്രട്ടറി