തൃശ്ശൂർ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 17-04-2022 ന് മുൻ തുളസീദളം മാനേജർ ശ്രീ സി.ജി. കുട്ടിയുടെ വസതി, വിയ്യൂർ പേൾ ഗാർഡൻസ് സോപാനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി രത്നം സി. ജി. കുട്ടി പ്രാർത്ഥന ചൊല്ലി. ശ്രീ സി. പി. അച്യുതൻ, ശ്രീമതി എ. പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി ആറാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
ശ്രീ സി. ജി. കുട്ടി സ്വാഗതം പറഞ്ഞു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്ര പിഷാരോടി, ഒരേ തീയതിയിലും വേദിയിലും വിവാഹിതരായ ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, എ. പി. സരസ്വതി അടക്കമുള്ള മൂന്ന് ജോഡി ദമ്പതികളുടെയും ഒരുമിച്ചുള്ള അമ്പതാം വിവാഹ വാർഷിക ആഘോഷത്തിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ ശ്രീ മോഹന കൃഷ്ണൻ വളരെ അഭിനന്ദനീയമായ രീതിയിൽ വികസനോന്മുഖമായ നവീകരണം നടത്തിയ വിവരം അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. അതിന്റെ സമർപ്പണം ഗസ്റ്റ് ഹൌസിൽ വെച്ച് ഏപ്രിൽ 24 നാണെന്നും കഴിയുന്നതും എല്ലാവരും പങ്കെടുക്കണമെന്നും ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു. അന്നേ ദിവസം പ്രതിനിധി സഭയുമുണ്ട്, എല്ലാ പ്രതിനിധികളും പങ്കെടുക്കാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതോടെ ഗുരുവായൂർ ക്ഷേത്രത്തിലും തിരക്കായിത്തുടങ്ങിയിട്ടുണ്ടെന്നും അതിന്റെ ഗുണം ഗസ്റ്റ് ഹൗസിലും പ്രതിഫലിക്കുന്നുണ്ടെന്നും, വരുമാനമായിത്തുടങ്ങി, സമാജം ആസ്ഥാന മന്ദിരത്തിലും അത്യാവശ്യം വരുമാനം ലഭിക്കുന്നുണ്ട്, ഈ വരുന്ന കർക്കിടകമാസത്തിൽ സപ്താഹം നടത്തണമെന്നുണ്ട് എന്നെല്ലാം അറിയിച്ചു.
മുന്നോക്ക സമുദായങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നമ്മുടെ സമുദായത്തിനും ലഭിച്ചു തുടങ്ങിയ വിവരം ശ്രീ എ. രാമചന്ദ്ര പിഷാരോടി പേരുകൾ സഹിതം യോഗത്തെ അറിയിച്ചു. പിഷാരോടി സമുദായത്തെക്കൂടി ഗസറ്റിൽ ചേർത്തിട്ടുണ്ടെന്നും നമ്മൾ കൊടുത്ത ജാതി സർട്ടിഫിക്കറ്റ് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട് എന്നും അങ്ങനെയുള്ള ഗുണങ്ങൾ നമുക്കും ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നും സന്തോഷത്തോടെ അറിയിച്ചു. എന്നാൽ സെൻസസ് സർവ്വെയിൽ തൃശൂർ ശാഖയിലടക്കം ഇന്നും വളരെയധികം വ്യക്തികളും കുടുംബങ്ങളും വിവരങ്ങൾ നൽകാൻ ബാക്കിയാണ്, അവർ കൂടി നൽകേണ്ടതുണ്ടെന്നും, വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.
ശാഖ പ്രവർത്തനങ്ങളെ പറ്റി സെക്രട്ടറി കെ. പി. ഗോപകുമാർ വിശദീകരിച്ചു. വരിസംഖ്യ പിരിവ് 95 ശതമാനം പൂർത്തിയായിട്ടുണ്ട്, ബാക്കിയുള്ളവയും ഉടനെ പൂർത്തിയാകും, ടൂർ പോകേണ്ടതിന്റെ വിശദ വിവരങ്ങൾ ലഭിച്ചിട്ടില്ല, അത് ഉടനെ ലഭിക്കും എന്നീ വിവരങ്ങളും യോഗത്തെ ധരിപ്പിച്ചു.
നമ്മുടെ ശാഖയുടെ പ്രതിമാസ യോഗങ്ങൾ കഴിയുന്നതും ഉച്ചക്ക് ശേഷമുള്ള സമയങ്ങളിൽ വെക്കുന്നതാകും എല്ലാവർക്കും പങ്കെടുക്കാൻ സൗകര്യം എന്ന് ചർച്ചയിൽ ശ്രീ സി. പി. അച്യുതൻ അഭിപ്രായപ്പെട്ടു. മറ്റുള്ളവരും അതിനെ അംഗീകരിച്ച് സംസാരിച്ചു. പൊതു ചർച്ചയിൽ ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ശ്രീ രഘുനാഥ്, ശ്രീ സി. ജി. കുട്ടി, ശ്രീമതി സരസ്വതി പിഷാരസ്യാർ തുടങ്ങിയവരും പങ്കെടുത്ത് സംസാരിച്ചു.
ചർച്ചാ തീരുമാന പ്രകാരം 2022 മെയ് 22 ഞായറാഴ്ച്ച രാവിലെ ശാഖാവാർഷികം നടത്തുവാൻ തീരുമാനിച്ചു. അന്നേ ദിവസം ശാഖയിൽ വിവിധ വിഭാഗങ്ങളിൽ ശ്രദ്ധേയമായ നിലയിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുവാനും തീരുമാനിച്ചു. എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.
ക്ഷേമ നിധി നടത്തി.
ശ്രീ സി. പി. അച്ചുതന്റെ നന്ദിയോടെ ഒരു മണിക്ക് യോഗം അവസാനിച്ചു.
സെക്രട്ടറി