തൃശൂർ ശാഖാ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും

തൃശൂർ ശാഖ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ശ്രദ്ധേയമായി

സർക്കാരിന്റെ കോവിഡ് നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് തൃശൂർ ശാഖ 2020-2021 ലെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തിയത് നിയമം അനുവദിക്കുന്ന പരമാവധി അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.

ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രേയ ജയചന്ദ്രനും ,ശ്രീറാമും പ്രാർത്ഥന ചൊല്ലി.

സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ സ്വാഗതം പറഞ്ഞു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് മൂലം മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തനങ്ങൾക്ക് സാധിച്ചില്ലെങ്കിലും നമ്മൾ ചെയ്ത പ്രവർത്തനങ്ങൾക്കെല്ലാം ശാഖയിലെ ഒട്ടു മിക്ക അംഗങ്ങളിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത് എന്ന അദ്ദേഹം പറഞ്ഞു.

ശാഖ വൈസ് പ്രസിഡണ്ടും സമാജം പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി കേന്ദ്രം നൽകി വരുന്ന പെൻഷൻ പ്രതിമാസം 2000 രൂപയായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, സാധിക്കുന്നവർ 25000 രൂപ വീതം സംഭാവന നൽകുന്ന പദ്ധതിയിൽ തൃശൂർ ശാഖയിൽ നിന്ന് 17 പേർ ആ തുക സംഭാവന ചെയ്തതായി അറിയിച്ചു. ശാഖയുടെ ക്ഷേമ നിധി വിളിച്ച് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കുറച്ചു പേർ തയ്യാറായിട്ടുണ്ട് എന്നത് സന്തോഷകരമാണ് എന്നും, സംഭാവന ചെയ്ത എല്ലാവർക്കും നന്ദി പറയുന്നുവെന്നും, യുവ ചൈതന്യത്തിന്റെ നേതൃത്വത്തിൽ എല്ലാ പെൻഷൻ കാർക്കും ഇക്കുറി ഓണപ്പുടവ നൽകിയിട്ടുണ്ട് എന്നും പറയുകയുണ്ടായി. വല്ലച്ചിറ ട്രസ്റ്റ് പ്രവർത്തനങ്ങൾ കോവിഡ് മൂലം അൽപ്പം മന്ദതയിൽ ആണ്. ഉടനെ അതിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുമെന്നും, തുളസീദളം വളരെ നന്നായി പോകുന്നുവെന്നും എഡിറ്റർക്കും പത്രാധിപ സമിതിക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.

ട്രഷറർ രഞ്ജിനി ഗോപിക്ക് വേണ്ടി ശ്രീ ഗോപി കഴിഞ്ഞ വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും കയ്യടികളോടെ പാസ്സാക്കി.

സമാജം ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ കഴിഞ്ഞ കുറച്ചു കാലമായി സമാജത്തിന്റെ യുവ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ അറിയിച്ച് ആശംസകൾ നേർന്നു. സർവ്വശ്രീ മോഹനകൃഷ്ണൻ, വി. പി. ബാലകൃഷ്ണൻ, ആർ ശ്രീധരൻ, രാജേഷ്, ജയദേവൻ,എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് വിദ്യാഭ്യാസ പുരസ്കാരങ്ങൾ കേന്ദ്ര പ്രസിഡണ്ടും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് വിതരണം ചെയ്തു.

ശ്രേയ ജയചന്ദ്രൻ, അജയ് കൃഷ്ണൻ എന്നീ കുട്ടികൾ സമുചിതമായി മറുപടി പറഞ്ഞു.

തുടർന്ന് ശാഖയുടെ 2021-2022 വർഷത്തെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

ശാഖയുടെ പുതിയ സാരഥികൾ:

പ്രസിഡണ്ട്:  ശ്രീ വിനോദ് പിഷാരോടി

വൈസ് പ്രസിഡണ്ട് :ശ്രീ എ. രാമചന്ദ്ര പിഷാരോടി.

സെക്രട്ടറി: ശ്രീ കെ. പി. ഗോപകുമാർ

ജോയിന്റ് സെക്രട്ടറി: ശ്രീ ഗോപൻ പഴുവിൽ

ട്രഷറർ:  ശ്രീ T P ഗോപി

കമ്മിറ്റി അംഗങ്ങൾ:
സർവ്വശ്രീ:

കെ. പി. ബാലകൃഷ്ണ പിഷാരോടി

വി. പി. ബാലകൃഷ്ണൻ

ശ്രീധരൻ

ജയദേവൻ

മണികണ്ഠൻ പിഷാരോടി

സി. പി. അച്യുതൻ

പുരുഷോത്തമൻ

എ. പി. ഗോപി

എ. രാജേഷ്

ജയചന്ദ്രൻ

സുരേഷ് പൂത്തോൾ

മിനി വിനോദ് കൃഷ്ണൻ

സരസ്വതി എ

രഞ്ജിനി ഗോപി

 

ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ ആമുഖവും സുരേഷ് പിഷാരോടി (പൂത്തോൾ) നന്ദിയും പറഞ്ഞു.

തുടർന്ന് കലാപരിപാടികളും അരങ്ങേറി. ശ്രീ സുരേഷ് പൂത്തോൾ ഒരു ശ്ലോകം ചൊല്ലിക്കൊണ്ട് കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ദേവിക ശ്രീകുമാർ അവതരിപ്പിച്ച ഡാൻസ്, ശ്രേയ ജയചന്ദ്രന്റെ ശ്ലോകം, മിനി വിനോദ് കൃഷ്ണന്റെ ഭക്തി ഗാനം എന്നിവ പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റി.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഓരോ പാക്കറ്റ് മാസ്ക്കുകൾ നൽകി.

1 മണിക്ക് വാർഷിക പരിപാടികൾ സമാപിച്ചു.

വാർഷികത്തിന്റെ ചിത്രങ്ങൾ കാണുവാനായി ലിങ്ക് ക്‌ളിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2021/09/blog-post.html

 

3+

Leave a Reply

Your email address will not be published. Required fields are marked *