പട്ടാമ്പി ശാഖയുടെ പ്രതിമാസയോഗവും ദിവംഗതനായ കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപന്ത്രണ്ടാമത് ജന്മദിനവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് 17-03-2024നു 10 മണിക്ക് ദീപപ്രോജ്ജ്വലനം നടത്തി മുതിർന്ന ശാഖാംഗം ശ്രീ എ പി രാമകൃഷ്ണപിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
ഗൌതം,ഭദ്ര എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം ശ്രീ ജി പി നാരായണൻകുട്ടി പിഷാരോടി നാരായണീയത്തിലെ ഏതാനും ദശകങ്ങൾ പുരാണപാരായണമായി നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
ശാഖാ ജോ. സെക്രട്ടറി ശ്രീ വി പി ഉണ്ണികൃഷ്ണൻ കുടുംബാംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും സമുദായാംഗങ്ങൾക്കും വിശദമായി സ്വാഗതം ആശംസിച്ചു. എല്ലാ വർഷവും ഇതുപോലെ കൂടാൻ കഴിയുന്നത് ഭാഗ്യമാണെന്നും പറഞ്ഞു.
തുടർന്ന് കഴിഞ്ഞ യോഗ ശേഷം നമ്മെ വിട്ടുപിരിഞ്ഞ ശാഖയിലെ അംഗങ്ങളുടെയും സമുദായത്തിലെ മറ്റംഗങ്ങളുടെയും വിശിഷ്ട വ്യക്തികളുടേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മൌനപ്രാർത്ഥന നടത്തി.
പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മികവ് കാണിച്ചതിനാൽ അവാർഡുകൾക്ക് അർഹരായവരെ യോഗം അനുമോദിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ എല്ലാ മാർച്ച് മാസങ്ങളിലും തറവാട്ടിൽ ഒത്തുകൂടി അമ്മാമൻമാരെ അനുസ്മരിക്കുന്ന പതിവ് മാതൃകാപരമാണെന്നും വരുംതലമുറക്കും അതിന് സാദ്ധ്യമാകട്ടെ എന്നും പറഞ്ഞു. കൊടിക്കുന്നത്ത് പിഷാരത്ത് രാമപിഷാരോടി, കൃഷ്ണപിഷാരോടി, നാരായണപിഷാരോടി, അച്യുതപിഷാരോടി എന്നിവരുടെ കഴിവ്, സ്വഭാവം എന്നിവ വിശദീകരിച്ചു. പിഷാരോടി സമാജം 2024-25 വർഷം മുതൽ വരിസംഖ്യകൾ 50 രൂപയായും തുളസീദളം വാർഷികനിരക്ക് 200 രൂപയായും ഉയർത്തിയ കാര്യം പറഞ്ഞു. ഏവരും സഹകരിക്കണമെന്നും പറഞ്ഞു. ശ്രീ കെ പി ബാലകൃഷ്ണപിഷാരോടി ആമുഖഭാഷണത്തിൽ അമ്മാമൻമാരുടെ പാണ്ഡിത്യത്തെപ്പറ്റി പരിചയപ്പെടുത്തുകയും കുടുംബം ഓർമ്മക്കായി സ്കോളർഷിപ്പുകൾ വിദ്യാലയങ്ങളിൽ നല്കി വരുന്നുണ്ട്. എല്ലാ വർഷവും തറവാട്ടിൽ പിറന്നാൾ ദിവസം അനുസ്മരണം നടത്തുമെന്നും ശാഖയുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവണമെന്നും പറഞ്ഞു. അമ്മാമൻമാർ ഏവർക്കും വഴികാട്ടികളായിരുന്നു എന്നും ജീവിതം തന്നെയാണ് സന്ദേശമായി അവർ കാണിച്ചു തന്നതെന്നും പറഞ്ഞു. ശ്രീ എം പി ഹരിദാസൻ ശാഖാ ജോ. സെക്രട്ടറി , ശ്രീ സി പി അച്യുതൻ സമാജം മുൻ ജനറൽ സെക്രട്ടറി , ഡോ ടി പി ജയരാമൻ , Dr. ഗൗരി ജയരാമൻ, ശ്രീമതി എ പി സരസ്വതി (മരുമകൾ) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തുകയും അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു. ശ്രീ കെ പി പ്രഭാകരൻ കോങ്ങാട് ശാഖ, മലയാള മനോരമ പത്രം റിപ്പോർട്ടർ ശ്രീ ഉമ ശങ്കർ എന്നിവരും അനുസ്മരിച്ചു. ശ്രീ ഉമ ശങ്കർ, രാമ പിഷാരോടി, കൃഷ്ണ പിഷാരോടി എന്നിവരെ പരിചയമില്ലെന്നും നാരായണ പിഷാരോടി, അച്യുത പിഷാരോടി എന്നിവരുടെ പാണ്ഡിത്യം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. സംസ്കൃതം മലയാളം ഭാഷകളിൽ ഏത് സംശയത്തിനും വ്യക്തമായ ഉത്തരം നല്കാൻ കഴിയുന്നവരായിരുന്നു എന്നും തനിക്കത് അനുഭവമുണ്ടെന്നും പറഞ്ഞു. ശാഖയുടെ മറ്റ് അജണ്ടകൾ അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നു എന്നും സ്ഥലം, തിയ്യതി എന്നിവ പിന്നീട് വാട്സ്ആപ്പിലൂടെ അറിയിക്കുമെന്നും ജോ. സെക്രട്ടറി ശ്രീ വി പി ഉണ്ണികൃഷ്ണൻ അറിയിച്ചു. ക്ഷേമനിധി ലേലം ചെയ്തു. സ്ക്വാഡ് വർക്ക് നടത്താൻ പഴയത് പോലെ കഴിയാത്തതിനാൽ മെംബർമാർ വരിസംഖ്യ കുടിശ്ശിക ആവാതിരിക്കാൻ അതാത് വർഷം സെക്രട്ടറിക്ക് ഗൂഗിൾ പേ ചെയ്തോ നേരിട്ടെത്തിച്ചോ സഹകരിക്കണമമെന്നും പറഞ്ഞു. വരിസംഖ്യ വാങ്ങൽ ഭാരവാഹികളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓർമ്മിപ്പിച്ചു.
ഗൃഹനാഥ ശ്രീമതി വത്സല പിഷാരസ്യാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. യോഗം 12:45 ന് അവസാനിച്ചു.
വിഭവ സമൃദ്ധമായ പിറന്നാൾ സദ്യക്ക് ശേഷം പിരിഞ്ഞു.