പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം ഗൂഗിൾ മീറ്റിലുടെ 27/6/21 ഞായറാഴ്ച 11മണി മുതൽ ഒരു മണി വരെ നടത്തി.
ജയ് ദീപ് ആർ പിഷാരടിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
സെക്രട്ടറി വി പി മുകുന്ദൻ എല്ലാവരെയും സ്വാഗതം ചെയ്തു.
അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
രക്ഷാധികാരി എ രാമചന്ദ്ര പിഷാരോടി എല്ലാവരെയും അനുമോദിക്കുകയും ഇതുപോലെ എല്ലാ മാസവും മീറ്റിംഗ് നടത്തുന്നത് നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു
പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ പാലക്കാട് ശാഖ ഒരു വിധം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കുന്നത് എല്ലാവരുടെയും സഹകരണം കൊണ്ടാണെന്ന് പറഞ്ഞു.
സെക്രട്ടറി വി പി മുകുന്ദൻ കഴിഞ്ഞ 15 മാസത്തെ ശാഖ പ്രവർത്തന റിപ്പോർട്ട് വായിച്ചു. ട്രഷറർ ശ്രീ കെ ഗോപി ഓഡിറ്റ് ചെയ്ത കണക്കുകൾ അവതരിപ്പിച്ചത് പാസാക്കി.
ഇപ്പോൾ ഉള്ള ഭരണസമിതിയുടെ കാലാവധി അടുത്ത ഒരു പൊതുയോഗം വരെ നീട്ടിയതായി യോഗം അംഗീകരിച്ചു. ശ്രീ രവി പിഷാരോടിയെ ശാഖാ ഭരണസമിതിയിലേക്ക് കോ-ഓപ്റ്റ് ചെയ്തു .
കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കഴകം നടത്തുന്ന പിഷാരോടി കുടുംബങ്ങൾക്ക് 2000/- രൂപ വെച്ച് ധന സഹായം ചെയ്യുവാൻ തീരുമാനം എടുത്തു. മറ്റെന്തെങ്കിലും കാരുണ്യ പ്രവർത്തനം നടത്തുവാൻ പറ്റുമോ എന്ന് തുടർന്നും ആലോചിച്ചു യോഗത്തെ അറിയിക്കുവാൻ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
21-22ലെ വരിസംഖ്യ പിരിവുകൾ എത്രയും വേഗം നടത്തി കേന്ദ്രത്തിന് അയക്കുവാൻ തീരുമാനിച്ചു.
അപൂർവ, അർപ്പിത എന്നീ കുട്ടികളുടെ പാട്ട്, A രാമചന്ദ്ര പിഷാരോടിയുടെ സിനിമഗാനം എന്നിവ അവതരിപ്പിക്കുകയുണ്ടായി.
ക്ഷേമ നിധി ഓൺലൈൻ ആയി നടത്തി.
അടുത്ത മാസത്തെ യോഗം ഗൂഗിൾ മീറ്റിൽ നടത്താമെന്നും തിയതി പിന്നീട് അറിയിക്കാമെന്നും തീരുമാനിച്ചു .
സെക്രട്ടറി പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു,
സെക്രട്ടറി പാലക്കാട് ശാഖ.