ശാഖയുടെ സെപ്റ്റംബർ യോഗം 22-09-24ന് ശ്രീമതി സതി രാമചന്ദ്രന്റെയും ശ്രീ A രാമചന്ദ്രന്റെയും ഭവനം, രാഗേശ്വരിയിൽ വച്ച് നടത്തി. അഡ്വ. S M ഉണ്ണികൃഷ്ണന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ശ്രീ A രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അരുളി. പുരാണ പാരായണം പരിപാടിയിൽ ഗൃഹനാഥ സതീ രാമചന്ദ്രന്റെ നേതൃത്വത്തിൽ നാരായണീയ പാരായണം ഭംഗിയായി നടന്നു. സമുദായത്തിൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ ഏ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ യോഗത്തിൽ ഏവരെയും അഭിസംബോധന ചെയ്ത സംസാരിച്ചു. 29 -09-24നു തൃശ്ശൂരിൽ വച്ച് നടത്താനിരിക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാന പരിപാടിയിൽ പാലക്കാട് ശാഖയിൽ നിന്നുള്ള ആറു പേരും രക്ഷിതാക്കളുടെ കൂടെ എത്തി അവാർഡ് സ്വീകരിക്കേണ്ടതാണെന്ന് പറഞ്ഞു. ശാഖയിലെ രണ്ട് അംഗങ്ങളുടെ സ്വന്തക്കാരായ രണ്ടു വ്യക്തികൾ (ഡോക്ടർ വിനയ് ഉണ്ണികൃഷ്ണൻ, ഡോക്ടർ എൻ എൻ പിഷാരടി) പി എച്ച്ഡി ബിരുദം നേടിയതിന് അവരെ അനുമോദിച്ചു. ശാഖഅംഗം ശ്രീ പി പി നന്ദകുമാർ മഹാഭാരതത്തിലെ കർണ്ണൻ എന്ന നാടക കഥാപാത്രത്തെ ഉജ്ജ്വലമായി പ്രതിനിധാനം ചെയ്ത വിവരം ഏവരെയും അറിയിച്ചപ്പോൾ സദസ്സ് അദ്ദേഹത്തെ അനുമോദിച്ചു. തുടർന്ന് ശാഖയുടെ വാർഷികത്തെ കുറിച്ച് ചർച്ച ചെയ്തു. അംഗങ്ങളുടെ അഭിപ്രായങ്ങൾ തേടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലംതോറും ഓണക്കാലത്ത് നടത്തിയിരുന്ന വാർഷികം ഈ വർഷം പുതുവത്സര പുലരിയിൽ കൊണ്ടാടാമെന്ന അഭിപ്രായത്തോട് യോഗത്തിൽ എത്തിയവർ യോജിപ്പ് പ്രകടിപ്പിച്ചു. യോഗത്തിൽ ശ്രീ കെ പി മുരളീധരൻ ശാക്തേയം എന്ന സമ്പ്രദായത്തെക്കുറിച്ച് രസകരവും ഭക്തിസാന്ദ്രവുമായ അവതരണം നടത്തിയത് സദസ്സിൽ ഏവർക്കും ഇഷ്ടപ്പെട്ടു. ശാക്തേയം എന്ന അനുഷ്ഠാനം ശൈവ, വൈഷ്ണവ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും ശക്തി ദേവിക്ക് പ്രാമുഖ്യം നൽകുന്ന ശ്രീവിദ്യ/ ശ്രീഭദ്ര ദേവിമാരുടെ മൂർത്തി ഭാവത്തെയാണ് പൂജ സങ്കല്പമാകുന്നതെന്നും വിസ്തരിച്ചു. മിസ്റ്റർ K R രാമഭദ്രൻ പൊതുവേ കണ്ടുവരുന്ന പൂജ വിധികളെ കുറിച്ച് പരാമർശിക്കുകയുണ്ടായി. ശ്രീ T P ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡൻറ് നടത്തിയ നന്ദി പ്രകടനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു.
പാലക്കാട് ശാഖ 2024 സെപ്റ്റംബർ യോഗം
1+