പാലക്കാട് ശാഖ 2021 സെപ്റ്റംബർ മാസ യോഗം

പാലക്കാട് ശാഖയുടെ 2021 സെപ്റ്റംബർ മാസ യോഗം ഗൂഗിൾ മീറ്റ് വഴി 19-09-2021നു കാലത്ത് പതിനൊന്നര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുകയുണ്ടായി.

വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലി.

തുടർന്ന് സെക്രട്ടറി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. കഴിഞ്ഞ മാസം മീറ്റിങ്ങിനു ശേഷം നടന്ന ശാഖയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. പാലക്കാട് ശാഖയിലെ ഒരു മെമ്പർക്ക് ധന സഹായം എത്തിച്ചു കൊടുത്ത വിവരം സഭയെ അറിയിച്ചു. കഴകം കുലത്തൊഴിലായി സ്വീകരിച്ച മെമ്പർമാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുവാൻ വേണ്ടുന്ന പേപ്പറുകൾ കേന്ദ്ര കമ്മിറ്റിക്ക് അയച്ചു കൊടുത്തതായും അറിയിച്ചു. ഡയറക്ടറിയുടെ പണി നടന്നുകൊണ്ടിരിക്കുന്നു എന്നും എല്ലാ മെമ്പർമാരും സഹായങ്ങൾ ചെയ്തു ഈ സംരംഭം വിജയിപ്പിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു. മെമ്പർമാരുടെ സബ്സ്ക്രിപ്ഷൻ കഴിയുന്നതും വേഗം പിരിച്ച് കേന്ദ്രകമ്മിറ്റിക്ക് അയക്കുന്നതായിരിക്കും എന്നും അറിയിച്ചു. ശ്രീമതി ശൈലജ നാരായണനെ പൊന്നാട അണിയിച്ച് മൊമെൻ്റോ നൽകിയ വിവരവും സെക്രട്ടറി അറിയിച്ചു. വിദ്യാഭ്യാസ ധനസഹായം സ്കോളർഷിപ്പുകൾ എന്നിവയുടെ അപേക്ഷകൾ ഉടനെ അയക്കുവാൻ അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ശാഖയുടെ പൊതുവേയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ചു . സ്കോളർഷിപ്പ് അപേക്ഷകൾ അയക്കുവാൻ ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു.

സെപ്റ്റംബർ മാസത്തെ ക്ഷേമനിധി നടത്തി. തുടർന്ന് മെമ്പർമാർ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു .

ജയദീപ് പിഷാരടി ഒരു സിനിമ ഗാനം ആലപിച്ചു. അടുത്തുവരുന്ന യോഗങ്ങളിലും ഇത്തരത്തിൽ കലാ വിരുന്നുകൾ സംഘടിപ്പിക്കണമെന്ന് മെമ്പർമാർ അഭിപ്രായപ്പെട്ടു.

അടുത്ത മാസത്തെ യോഗം ഒക്ടോബർ 17ന് ഗൂഗിൾ മീറ്റ് വഴി നടത്തുവാൻ തീരുമാനിച്ച്‌, സെക്രട്ടറി വി പി മുകുന്ദൻറെ നന്ദി പ്രകടനത്തോടെ യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *