പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 17-10-2021 ന്ന് കാലത്ത് 11 മണി മുതൽ 12 45 വരെ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി.
ശ്രീമതി ഓമന മോഹനൻ ഈശ്വര പ്രാർത്ഥന ചൊല്ലിയതിന് ശേഷം സെക്രട്ടറി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാവർക്കും നവരാത്രി ആശംസകൾ നേരുകയും അതോടൊപ്പം എല്ലാവർക്കും സരസ്വതി കടാക്ഷം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
നവരാത്രി ക്ലാസിക് ഫെസ്റ്റിവൽ വളരെ ഭംഗിയായി നടത്തിയ ഭാരവാഹികൾക്കും കലാകാരന്മാർക്കും പിന്നണി പ്രവർത്തകർക്കും യോഗം അനുമോദനങ്ങൾ അറിയിച്ചു .
നമ്മെ വിട്ടു പിരിഞ്ഞവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
തുടർന്ന് സെക്രട്ടറി കഴിഞ്ഞ മീറ്റിങ്ങിനു ശേഷമുള്ള ശാഖയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ട ആൾക്കാരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചു. സ്കോളർഷിപ്പ് ധനസഹായം തുടങ്ങിയവയ്ക്ക് അപേക്ഷകൾ യഥാസമയം അയച്ചു കൊടുത്തതായി സെക്രട്ടറി അറിയിച്ചു. പാലക്കാട് ഡയറക്ടറിയുടെ പ്രവർത്തനം പുരോഗമിച്ചു വരുന്നതായും , ഈ വർഷം അവസാനം പുറത്തിറക്കുവാൻ ശ്രമം തുടരുന്നതായും അറിയിച്ചു. പാലക്കാട് ശാഖയുടെ മെമ്പർഷിപ്പ് പിരിവുകൾ ഒരു നല്ല ശതമാനം ചെയ്തു കഴിഞ്ഞതായും ഈ മാസം അവസാനത്തോടെ അവ കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും എന്നും അറിയിച്ചു.
ക്ഷേമനിധി നടത്തി. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ശാഖയുടെ പ്രവർത്തനങ്ങൾ നന്നായി നടന്നു പോകുന്നതിൽ ഏവരെയും അഭിനന്ദിച്ചു.
മെമ്പർമാരും അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ശ്രീ A.രാമചന്ദ്രൻ പിഷാരടിയുടെ ഒരു ഹിന്ദി ഗാനവും, ശ്രീ കെ ആർ രാമഭദ്രൻ അവതരിപ്പിച്ച കഥകളിപ്പദവും എല്ലാവരും ആസ്വദിച്ചു.
പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി വി പി മുകുന്ദൻ നന്ദി രേഖപ്പെടുത്തി, അടുത്ത യോഗം നവംബർ 21ന് ഞായറാഴ്ച കൂടാം എന്ന് തീരുമാനിച്ചു, 12. 45 ന് യോഗം സമംഗളം പര്യവസാനിച്ചു.