പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 24 -11-24ന് ശ്രീ എം പി രാമചന്ദ്രന്റെ ഭവനം, സാകേതം, കല്ലേക്കുളങ്ങരയിൽ വച്ച് നടന്നു . ശ്രീ എംപി രാമചന്ദ്രന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അദ്ദേഹം യോഗത്തിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തു.
തുടർന്ന് ഗൃഹനാഥ ശ്രീമതി പ്രസന്ന യു പുരാണ പാരായണം ഭംഗിയായി നടത്തി. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവരെയും സ്വാഗതം ചെയ്തു. എന്നത്തെയും പോലെയും ശാഖാംഗങ്ങൾ കൃത്യ സമയത്ത് തന്നെ യോഗത്തിലെത്തിയതിന് സന്തോഷം പ്രകടിപ്പിച്ചു. ശാഖയുടെ വാർഷികം എന്ന് നടത്തണമെന്നും ക്ഷേമനിധി എപ്പോൾ പുനരാരംഭിക്കണം എന്നും ചർച്ചയുടെ മുഖ്യ വിഷയമാണെന്നും എവരെയും അറിയിച്ചു.
സെക്രട്ടറി ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വർഷം നടത്താനിരുന്ന വാർഷികം ജനുവരി 2025ൽ നടത്താമെന്ന് ആശയം മുന്നോട്ട് വെച്ചപ്പോൾ ഏവരും ജനുവരി 12ന് വാർഷികം നടത്താമെന്ന് അഭിപ്രായപ്പെട്ടത് അനുസരിച്ച് അന്നേദിവസം നടത്താമെന്ന് തീരുമാനമായി. അതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഉടനെ ആരംഭിക്കണമെന്നും തീരുമാനിച്ചു. ക്ഷേമനിധി ഈ വർഷം അവസാനം ഡിസംബറിൽ ആരംഭിക്കാം എന്ന് തീരുമാനിച്ചു. പിന്നീട് വാർഷികത്തിന്റെ നടത്തിപ്പിനെ കുറിച്ച് വിശദമായി ചർച്ച നടത്തി. ശാഖയിൽ നിന്നും വിദ്യാഭ്യാസ അവാർഡ് ജേതാക്കളായ കുട്ടികളെ പ്രത്യേകം അനുമോദിക്കണമെന്ന തീരുമാനവും എടുത്തു. ശാഖയിലെ ഒരു മെമ്പർക്ക് കഴിയുന്ന വിധം ധനസഹായം എത്തിച്ചുകൊടുക്കാൻ പരിശ്രമിക്കണമെന്നും തീരുമാനിച്ചു.
കോട്ടായി ഭാഗത്ത് നിന്നും വരിസംഖ്യകൾ പിരിച്ചു കിട്ടിയാൽ കേന്ദ്രത്തിന് അടക്കാനുള്ള സംഖ്യകൾ ഡിസംബർ 31ന് മുമ്പ് അയക്കാം എന്ന് സെക്രട്ടറി അറിയിച്ചതിന് യോഗത്തിൽ ഏവരും സമ്മതം അറിയിച്ചു. ശ്രീ കെ ആർ രാമഭദ്രൻ പൂജാവിധികളെ കുറിച്ച് സംക്ഷിപ്തമായി പറഞ്ഞു. കൂടുതൽ വിവരങ്ങൾ അടുത്ത യോഗത്തിൽ അവതരിപ്പിക്കാമെന്ന് പറഞ്ഞു. ശ്രീ A രാമചന്ദ്രൻ സമകാലീന സംഭവവികാസങ്ങളെ കുറിച്ച് ഒരു വിവരണം നടത്തി. ശ്രീ T P ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡണ്ട് ഏവർക്കും നന്ദി രേഖപ്പെടുത്തി. അടുത്തമാസയോഗം എവിടെ നടത്താമെന്ന് പിന്നീട് തീരുമാനിച്ച ഏവരെയും അറിയിക്കാമെന്ന് സെക്രട്ടറി പറഞ്ഞ്, യോഗം ആറുമണിക്ക് സമംഗളം പര്യവസാനിച്ചു.