പാലക്കാട് ശാഖയുടെ നവംബർ മാസത്തെ യോഗം 20-11-22ന് ശ്രീ ടി പി നാരായണന്റെ ഭവനമായ അണുശക്തിയിൽ വച്ച് കൂടി. ശ്രീമതി വിജയലക്ഷ്മി നാരായണന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ടി പി നാരായണൻ യോഗത്തിൽ സന്നിഹിതരായ ഏവർക്കും സ്വാഗതമരുളി. ഗൃഹനാഥയുടെ പുരാണ പാരായണവും ഉണ്ടായി.
തുടർന്ന് ഈയിടെ അന്തരിച്ച സമുദായ അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി, ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചു. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രതിമാസ മീറ്റിങ്ങുകളിൽ കഴിയുന്നതും ഏവരും എത്തിച്ചേരാൻ സന്നദ്ധത കാണിക്കുന്നതിൽ പ്രത്യേകം അഭിനന്ദിച്ചു. സർഗ്ഗോത്സവം 2022 നെക്കുറിച്ച് പാലക്കാട് ശാഖയിൽ നിന്നും ഏവരും സഹകരണം ഉറപ്പാക്കണമെന്നും, 24-12-22 ന് സർഗ്ഗോത്സവത്തിനു തൃശൂരിൽ എത്തിച്ചേരാൻ ഏവരും ശ്രമിക്കണം എന്നും അഭ്യർത്ഥിച്ചു.
സെക്രട്ടറി ശ്രീ വി പി മുകുന്ദൻ സർഗ്ഗോത്സവത്തിന്റെ ബ്രോഷർ എല്ലാവർക്കും എത്തിച്ച വിവരവമറിയിച്ച് , ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു. പാലക്കാട് നിന്ന് ചുരുങ്ങിയത് രണ്ട് പരിപാടികൾ എങ്കിലും അവതരിപ്പിക്കുന്നതിന് ഒരുക്കങ്ങൾ ചെയ്യുന്നു എന്നു കൺവീനറെ അറിയിച്ചിട്ടുണ്ടെന്നും അറിയിച്ചു. ശാഖയുടെ സഹകരണം ഉറപ്പുവരുത്താമെന്ന് ഏവരും സമ്മതിച്ചു. പാലക്കാട് ശാഖയിലെ ആനന്ദ് എസ് കുമാർ തൻറെ വിവാഹ സുദിനത്തിൽ സാന്ത്വനം ഫണ്ടിലേക്ക് 10000 രൂപ സംഭാവന നൽകിയിരിക്കുന്ന വിവരവും സെക്രട്ടറി ഏവരെയും അറിയിച്ചു. ജനുവരി മാസത്തിൽ പാലക്കാട് ശാഖ ഒരു പിക്നിക് നടത്തുവാൻ തീരുമാനിക്കുകയും അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഏവരെയും അറിയിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകി. ശാഖയുടെ നടത്തിപ്പിന് അത്യാവശ്യമായ പല പുരോഗമന ആശയങ്ങളും മെമ്പർമാർ മുന്നോട്ടുവെച്ചത് സെക്രട്ടറി സ്വാഗതം ചെയ്തു.
ശ്രീ എം പി രാമചന്ദ്രൻ സുഭാഷിതം പരിപാടിയിൽ സംസ്കൃത ശ്ലോകങ്ങൾ ഉദാഹരണസഹിതം ചൊല്ലി വിവരിച്ചത് സദസ്സിനു ഇഷ്ടപ്പെട്ടു. ക്ഷേമനിധി നടത്തി.
അടുത്ത മാസയോഗം ശ്രീ എം പി രാമചന്ദ്രന്റെ ഭവനമായ സാകേതത്തിൽ വച്ച് 18-12-22ന് നടത്താമെന്ന് തീരുമാനിച്ചു. ജോയിൻ സെക്രട്ടറി ശ്രീ എം പി രാമചന്ദ്രന്റെ നന്ദി പ്രകടനത്തിന് ശേഷം യോഗം 5 30ന് സമംഗളം പര്യാവസാനിച്ചു.