പാലക്കാട് ശാഖയുടെ മെയ് മാസ യോഗം 15/5/ 2022 ന് ഞായറാഴ്ച ശാഖ പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ്റെ വസതിയായ ഉഷസിൽ വച്ച് നടന്നു.
രണ്ടുവർഷക്കാലം ഓൺലൈനായി നടന്നുവന്നിരുന്ന ശാഖാ യോഗം മെയ് മാസത്തിൽ നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി ഒരു ഭവനത്തിൽ വച്ച് നടത്തുകയായിരുന്നു. അംഗങ്ങൾ വളരെ താല്പര്യത്തോടെ എത്തിച്ചേർന്നു.
ഗൃഹനാഥ ശ്രീ ടിപി ഇന്ദിര യുടെ പ്രാർത്ഥനയ്ക്കുശേഷം പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ഏവരെയും സ്വാഗതം ചെയ്തു.
ഈശ്വരൻ കടാക്ഷിച്ചാൽ ഇവിടുന്ന് അങ്ങോട്ടുള്ള മീറ്റിങ്ങുകൾ ഓരോ വീടുകളിലായി നടത്താൻ ശ്രമിക്കാമെന്നും സമാജം വളരെ നന്നായി പ്രവർത്തിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട് എന്നും പറയുകയുണ്ടായി. അതിനുശേഷം ശ്രീമതി ടി പി ഇന്ദിര പുരാണ പാരായണം നടത്തി.
നമ്മെ വിട്ടു പിരിഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥന നടത്തി.
കഴിഞ്ഞ മാസത്തെ മീറ്റിങ്ങിനു ശേഷമുള്ള ശാഖ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. ശാഖയിലെ 80 തികഞ്ഞ എല്ലാവരെയും പൊന്നാട അണിയിച്ചു ആദരിച്ച വിവരം സെക്രട്ടറി ഏവരെയും അറിയിച്ചു. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ, മെമ്പർ ശ്രീ കെ ജി രാധാകൃഷ്ണൻ എന്നിവർ ഗുരുവായൂരിലെ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനത്തിന് പോയിരുന്ന വിവരവും ഏവരെയും അറിയിച്ചു.
നവീകരിച്ച ഹാൾ വളരെ ഉപകാരപ്രദം ആയിട്ടുണ്ട് എന്നും ഗുരുവായൂരിലേക്ക് പോകുന്ന ശാഖ മെമ്പർമാർ ഗസ്റ്റ് ഹൗസ് സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കണം എന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.
പാലക്കാട് ശാഖയുടെ വാർഷികം സെപ്റ്റംബർ 18ന് നടത്താമെന്ന് ഏവരും അഭിപ്രായപ്പെട്ടു.
തുളസീദളം ഒരുവിധം എല്ലാവർക്കും സമയത്തുതന്നെ ലഭിക്കുന്നുണ്ടെന്ന് സഭാംഗങ്ങൾ അറിയിച്ചു. യോഗത്തിൽ കൂടിയവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ സമയം കൊടുത്തതിനു ശേഷം ശ്രീ രാമഭദ്രൻ നാരായണീയത്തിലെ ശ്ലോകങ്ങൾ ചൊല്ലി അർഥം വിവരിച്ചു.
സംഗീതപരിപാടിയിൽ ശ്രീ A. രാമചന്ദ്രൻ ശിഷ്യയായ കുമാരി നവ്യ ദാസിനെ പരിചയപ്പെടുത്തി. രണ്ടുപേരും ചേർന്ന് ചില യുഗ്മഗാനങ്ങൾ അവതരിപ്പിച്ചു. നവ്യ ദാസിൻ്റെ ഗാന ആലാപനം സദസ്സിൽ ഉള്ളവർ അഭിനന്ദിച്ചു. ക്ഷേമനിധി നടത്തി.
അടുത്ത മാസത്തെ യോഗം ശ്രീ A.രാമചന്ദ്രൻെറ വസതിയിൽ വച്ച് 19/6/22 നടത്താം എന്ന് തീരുമാനിച്ചു. ശ്രീ കെ.ജി. രാധാകൃഷ്ണൻ നന്ദി പ്രകടനം നടത്തി. 3 .30ന് ആരംഭിച്ച യോഗം 6 മണിക്ക് സമംഗളം പര്യവസാനിച്ചു.