പാലക്കാട് ശാഖ മാർച്ച് മാസ യോഗം 23-3-25ന് ശ്രീ T P രാമൻകുട്ടിയുടെ ഭവനം, സി വൺ ബിൽ ടെക് ഗ്രീൻ അപ്പാർട്ട്മെൻ്റ്, മണപ്പുള്ളിക്കാവിൽ വച്ച് നടത്തി. പാലക്കാട് വളരെ ചൂട് കൂടിയ അന്തരീക്ഷത്തിലും 36 ഓളം പേർ പങ്കെടുത്ത് യോഗം വൻ വിജയമാക്കി. ശ്രീമതിമാർ ദേവി രാമൻകുട്ടി, സതി രാമചന്ദ്രൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ഗൃഹനാഥൻ ടി പി രാമൻകുട്ടി യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന് എസി ഹാൾ ബുക്ക് ചെയ്ത് തന്നതിന് ശ്രീ T P രാമൻകുട്ടിക്ക് ശാഖ പ്രത്യേകം നന്ദി അറിയിച്ചു. പുരാണ പാരായണം പരിപാടിയിൽ യോഗത്തിന് എത്തിച്ചേർന്നിരുന്ന അംഗങ്ങൾ കൂടി നാരായണീയം വളരെ ഭക്തിസാന്ദ്രമായി ചൊല്ലി. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യാത്മാക്കളുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
കഞ്ചിക്കോട് ഈയിടെ നടന്ന ഒരു ഗ്യാസ് ചോർച്ച ദുരന്തം ഒഴിവാക്കാൻ യഥോചിതമായ നടപടികൾ സ്വീകരിച്ച ശ്രീമതി രമ്യ രാധാകൃഷ്ണനെ യോഗത്തിൽ അനുമോദിക്കുകയും ഉപഹാരം നൽകുകയും തുടർന്നും ഇതുപോലെയുള്ള സമയോചിതമായ നടപടികൾ എല്ലാവരും കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പ്രസിഡൻറ് ശ്രീ ഏ പി സതീഷ് കുമാർ സദസ്സിനെ അഭിസംബോധന ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി പ്രതിനിധി സഭാ യോഗത്തെയും ഇരിഞ്ഞാലക്കുടയിൽ വച്ച് നടത്താനിരിക്കുന്ന കേന്ദ്ര വാർഷികത്തെയും കുറിച്ച് സംസാരിച്ചു. ശാഖയുടെ ക്ഷേമനിധി വീണ്ടും ആരംഭിക്കുകയാണെന്നും സദസ്സിനെ അറിയിച്ചു. സെക്രട്ടറി വിശദമായി വിവരങ്ങൾ അവതരിപ്പിച്ചു. ഈയിടെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉണ്ടായ സംഭവവികാസങ്ങളെ ചുരുങ്ങിയ വാക്കുകളിൽ സൂചിപ്പിച്ചു. പാലക്കാട് ശാഖയിലും കാരായ്മ/കഴക പ്രവർത്തി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ ചർkച്ച ചെയ്തു. എല്ലായിടത്തും കാണുന്ന പോലെ ചില ചില്ലറ പ്രശ്നങ്ങളും ഉന്നയിച്ചു. കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്ന വിവരങ്ങൾ ധരിപ്പിക്കാമെന്ന് തീരുമാനിച്ചു. ശാഖയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ ഏപ്രിൽ 27ലെ യോഗത്തിനെത്തിച്ചേരേണ്ടതിന്റെ ആവശ്യകത പ്രത്യേകം ചർച്ച ചെയ്തു. കുടിശ്ശിക ഒന്നുമില്ലാതെ പാലക്കാട് ശാഖ എല്ലാ കേന്ദ്ര വിഹിതങ്ങളും അടച്ചുതീർത്തതായി സെക്രട്ടറി അറിയിച്ചു. ക്ഷേമനിധി നടത്തി. കഴിഞ്ഞ യോഗത്തിൽ ശ്രീ ഏ രാമചന്ദ്രൻ വളർന്നുവരുന്ന കുറ്റകൃത്യങ്ങളും കുറയ്ക്കാനുള്ള നടപടികളും വളരെ ശക്തമായി കുറ്റവാളികളെ ശിക്ഷിക്കേണ്ട ആവശ്യകതയും വിവരിക്കുകയുണ്ടായി. അതിന്റെ രണ്ടാം ഭാഗമായി ഈ യോഗത്തിലും സംസാരിച്ചു. വളരെ സമകാലീന പ്രസക്തമായ വിഷയങ്ങളാണ് അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചത്. ഇതു പോലെയുള്ള സംഭാഷണങ്ങൾ തുടർന്നും ശാഖയിലെ യോഗങ്ങളിൽ തുടരുന്നതായിരിക്കുമെന്ന് അറിയിച്ചു. സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃതം ശ്ലോകം ഉദ്ധരിച്ച് അർത്ഥം വിവരിച്ചു. ശാഖയിലെ എല്ലാ യോഗങ്ങളിലും സുഭാഷിതം പരിപാടി ഉൾപ്പെടുത്താറുണ്ടെന്നതിന് യോഗം അഭിനന്ദിച്ചു. കേന്ദ്ര വാർഷികത്തിൽ ചുരുങ്ങിയത് രണ്ടു പരിപാടികളെങ്കിലും ശാഖയിൽ നിന്നും അവതരിപ്പിക്കാൻ തീരുമാനിച്ചു.
വൈസ് പ്രസിഡൻറ് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ ആറുമണിക്ക് യോഗം സ മംഗളം പര്യവസാനിച്ചു.