പാലക്കാട് ശാഖ 2023 ജൂലൈ മാസ യോഗം

പാലക്കാട് ശാഖയുടെ ജൂലൈ മാസ യോഗം 23-07-23ന് കെ പി രാധാകൃഷ്ണന്റെ ഭവനമായ ചകോരം, പൈനാപ്പിൾ വാലിയിൽ വച്ച് ചേർന്നു. മഴക്കാലമായിരുന്നിട്ടും സഹൃദയരായ നമ്മുടെ മെമ്പർമാർ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. ഗൃഹനാഥൻ ശ്രീ കെ പി രാധാകൃഷ്ണനും സഹധർമ്മിണി ശ്രീമതി രാധാമണി രാധാകൃഷ്ണനും ചേർന്ന് ഈശ്വര പ്രാർത്ഥന നടത്തി. തന്റെ സ്വാഗതപ്രസംഗത്തിൽ ഗൃഹനാഥൻ യോഗത്തിനെത്തിച്ചേർന്ന എല്ലാ മെമ്പർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. യോഗത്തിൽ എത്തിച്ചേർന്നവർ എല്ലാവരും കൂടി നാരായണീയ പാരായണം ഭക്തിസാന്ദ്രമായി നടത്തി.

നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രിയപ്പെട്ട ഏവരുടെയും ആത്മാവിൻറെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. അദ്ധ്യക്ഷൻ ശ്രീ എ.പി. ഉണ്ണികൃഷ്ണൻ( പ്രസിഡണ്ട് )ഏവരെയും അഭിസംബോധന ചെയ്തു. പാലക്കാട് ശാഖയിലെ മെമ്പർമാർ വളരെ ഉത്സാഹത്തോടെ ഈ വർഷവും വാർഷികം ഭംഗിയായി നടത്തണമെന്ന് അഭിപ്രായപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ അധികം താമസിയാതെ തുടങ്ങണമെന്നും അഭ്യർത്ഥിച്ചു.

സെക്രട്ടറി കഴിഞ്ഞ മീറ്റിങ്ങിന് ശേഷമുള്ള ശാഖാ പ്രവർത്തനങ്ങൾ വിവരിക്കുകയും വാർഷികത്തിന്റെ നടത്തിപ്പിനുവേണ്ടി എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു .തുടർന്ന് നടന്ന ചർച്ചകളിൽ പ്രധാനമായി വാർഷികം നടത്താൻ വേണ്ടുന്ന ഒരുക്കങ്ങൾ വിശദമായി ചർച്ച ചെയ്യുകയും എല്ലാവരും ഒരു ധാരണയിൽ എത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ പ്രവർത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചു. ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകൾ കേന്ദ്രത്തിന് കിട്ടിയതായും സെക്രട്ടറി ഏവരെയും അറിയിച്ചു. കേന്ദ്രത്തിന്റെ അവാർഡുകൾ ധനസഹായങ്ങൾ മുതലായവയ്ക്ക് അപേക്ഷകൾ 15-08-23നു മുൻപേ കേന്ദ്രത്തിന് അയക്കാനും തീരുമാനിച്ചു .

പാലക്കാട് ശാഖയിലെ മെമ്പർ ശ്രീ ഹരിനാരായണന്റെയും ശ്രീമതി പ്രീതാ ഹരിനാരായണന്റെയും പുത്രൻ അംബരീഷ് പിഷാരടി CA ജയിച്ചതിനും, ശ്രീ എ പി വേണുഗോപാലന്റെയും ശ്രീമതി ലേഖയുടെയും പുത്രൻ അജിത്ത് ഗോപാൽ എംബിബിഎസ് പരീക്ഷയിൽ വിജയിച്ചതിനും പ്രത്യേക അനുമോദനങ്ങൾ നൽകി.

ക്ഷേമനിധി എല്ലാ മാസത്തെ പോലെയും നടത്തി.

സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശ്ലോകങ്ങൾ ഉദ്ധരിച്ച് അർത്ഥം വിവരിച്ച് സാരോപദേശങ്ങളും വിവരിച്ചു. 22-07-23 നടന്ന ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അന്തരിച്ച സുപ്രസിദ്ധ ഗായകൻ മുകേഷിന്റെ സ്മരണാർത്ഥം ശ്രീ A. രാമചന്ദ്രൻ മുകേഷിനെ കുറിച്ച് ഒരു വിവരണം നൽകി, അദ്ദേഹത്തിൻറെ രണ്ട് ഗാനങ്ങളും ആലപിച്ചു. മുകേഷിനോടുള്ള ആദരവ് സമർപ്പിച്ചുകൊണ്ട് ശ്രീ പി പി നാരായണൻ,വി പി മുകുന്ദൻ എന്നിവർ ഓരോ ഗാനങ്ങൾ ആലപിച്ചു. രാധാകൃഷ്ണൻ ആലപിച്ച മലയാള സിനിമാഗാനവും ഏവർക്കും ഇഷ്ടപ്പെട്ടു. അടുത്ത മാസയോഗം ആഗസ്റ്റ് 15ന് ശ്രീ പി പി നാരായണന്റെ ഭവനമായ സായൂജ്യത്തിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ വൈകിട്ട് ആറു മണിക്ക് യോഗം സമംഗളം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *