പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം 28-01-2024 ഞായറാഴ്ച ശ്രീ പി. വിജയൻറെ ഭവനം, ആശിർവാദിൽ വെച്ച് കൂടി. ഈശ്വര പ്രാർത്ഥനക്ക് ശേഷം കുടുംബനാഥൻ ശ്രീ പി വിജയൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. പുരാണപാരായണത്തിൽ ഗൃഹനാഥ ശ്രീമതി ജാനകി വിജയൻ ശ്രീരാമ അവതാരം വളരെ ഭക്തിസാന്ദ്രമായി വായിച്ചു. കഴിഞ്ഞ കാലയളവിൽ അന്തരിച്ചവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ A P ഉണ്ണികൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. വേനൽക്കാലമായതിനാൽ മാർച്ച് മാസത്തിനു ശേഷം ജൂൺ വരെയുള്ള യോഗങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ജ്യോതിർഗമയ പരിപാടി വളരെ നന്നായിരുന്നു, ഇതുപോലെയുള്ള പരിപാടികൾ ഒന്നിലധികം പ്രാവശ്യം ഓരോ വർഷത്തിലും നടത്തിയാലും നല്ലതായിരിക്കുമെന്ന് ശാഖയിൽ നിന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തതിന് ഭാരവാഹികളെയും കേന്ദ്രത്തെയും അഭിനന്ദനങ്ങൾ അറിയിച്ചു.
സെക്രട്ടറി കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്നതോടൊപ്പം പാലക്കാട് നിന്നും ശാഖയുടെ ഉചിതമായ പങ്കാളിത്തത്തെ കുറിച്ച് വിവരിച്ചു . ശാഖയുടെ കേന്ദ്ര വിഹിതം മുഴുവനും കുടിശ്ശിക കൂടാതെ അടച്ചു തീർത്ത വിവരം യോഗത്തെ അറിയിച്ചു. മേഖല കോർഡിനേറ്റർ ശ്രീ എം പി രാമചന്ദ്രൻ പട്ടാമ്പി ആലത്തൂർ ശാഖകളിലെ വാർഷികങ്ങളിൽ പങ്കെടുത്തതായി പറയുകയുണ്ടായി. പുതിയ മെമ്പർമാരെ ചേർക്കാനുള്ള ശ്രമം തുടരണമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു. ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. ക്ഷേമനിധി നടത്തി .
സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചു . സാരോപദേശ സമ്മിശ്രങ്ങളായ ശ്ലോകങ്ങൾ ഏവർക്കും ഇഷ്ടപ്പെട്ടു. ശ്രീ കെ ആർ രാമഭദ്രൻ കഴിഞ്ഞ യോഗത്തിലെ വിഷയത്തിന്റെ തുടർച്ചയായി സനാതന ധർമ്മത്തിന്റെ വിശേഷതകൾ വിവരിച്ചു.ശ്രീ കെ. പി രാധാകൃഷ്ണനും ശ്രീ എ. രാമചന്ദ്രനും ചെറിയ സുഭാഷിത വിഷയങ്ങൾ വിവരിച്ചു. അടുത്ത യോഗം അഡ്വ. എസ് എം ഉണ്ണികൃഷ്ണന്റെ ഭവനം, ചെന്താമരയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. ശ്രീ എം പി രാമചന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം 5 :45 ന് സമംഗളം പര്യവസാനിച്ചു.